Ghost orchid | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Asparagales |
Family: | Orchidaceae |
Subfamily: | Epidendroideae |
Genus: | Dendrophylax |
Species: | D. lindenii
|
Binomial name | |
Dendrophylax lindenii | |
Synonyms[1][2] | |
|
ഓർക്കിഡ് കുടുംബത്തിൽ (ഓർക്കിഡേസി) നിന്നുള്ള ഒരു അധിസസ്യം ആണ് ഗോസ്റ്റ് ഓർക്കിഡ് എന്നറിയപ്പെടുന്ന ഡെൻഡ്രോഫിലാക്സ് ലിൻഡേനി. ഫ്ലോറിഡ, ബഹാമസ്, ക്യൂബ എന്നിവിടങ്ങളിലെ തദ്ദേശവാസിയായ ഇതിന്റെ[1][3] മറ്റ് പൊതുവായ പേരുകൾ പാം പോളി, വൈറ്റ് ഫ്രോഗ് ഓർക്കിഡ് എന്നിവയാണ്.
1844-ൽ ക്യൂബയിൽ വച്ച് ആദ്യമായി ഈ ഓർക്കിഡ് കണ്ടെത്തിയ ബെൽജിയൻ പ്ലാന്റ് കളക്ടർ ജീൻ ജൂൾസ് ലിൻഡനിൽ നിന്നാണ് "ലിൻഡേനി" എന്ന ഇതിന്റെ പ്രത്യേക വിശേഷണം ഉരുത്തിരിഞ്ഞത്. പിന്നീട് ഫ്ലോറിഡയിലെ എവർഗ്ലേഡിലും ഈ സസ്യത്തെ കണ്ടെത്തിയിരുന്നു.