ഗോൻഗിലസ് ഗോൻഗിലോഡ്സ് | |
---|---|
Gongylus gongylodes | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Mantodea |
Family: | Empusidae |
Genus: | Gongylus |
Species: | G. gongylodes
|
Binomial name | |
Gongylus gongylodes | |
Synonyms | |
എംപുസിഡെ കുടുംബത്തിലെ ഒരു സ്പീഷീസ് ആണ് തൊഴുകൈയ്യൻ പ്രാണിയാണ് ഗോൻഗിലസ് ഗോൻഗിലോഡ്സ്. [1] വാണ്ടറിംഗ് വയലിൻ മാന്റിസ്, ഓർണേറ്റ് മാന്റിസ്, അല്ലെങ്കിൽ ഇന്ത്യൻ റോസ് മാന്റിസ് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. വലിയ അനുബന്ധഭാഗങ്ങളുള്ള വളരെ നേർത്ത കൈകാലുകൾ ഇവയുടെ സവിശേഷതയാണ്. ഇത് പ്രത്യേകിച്ച് ആക്രമണസ്വഭാവമ്ല്ലാത്തവയായതിനാൽ പലപ്പോഴും ഹോബിയിസ്റ്റുകൾ വളർത്തുജീവിയായി പരിഗണിക്കാറുണ്ട്. കാറ്റിൽ ഒഴുകുന്ന ഒരു വടി അനുകരിക്കുന്നതിനായി ശരീരത്തെ അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിക്കുന്നു. [2] ഇത് പറക്കുന്ന പ്രാണികളെ ഭക്ഷിക്കുന്നു . ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലുമാണ് ഇവയെ പ്രാഥമികമായി കാണപ്പെടുന്നത്. ജാവ, മ്യാൻമർ, തായ്‌ലൻഡ് എന്നിവിടങ്ങളിലും ഇവ കാണപ്പെടുന്നു. [3] ഇവയ്ക്ക് 11 സെന്റീമീറ്റർ വരെ നീളമുണ്ട്. ഈ വർഗ്ഗത്തിലെ ആൺജീവികൾക്ക് പറക്കാൻ കഴിവുണ്ട്.
gongylodes / gongyloides: roundish