തായ് ലാന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ വാറ്റ് ട്രെയ്മിറ്റ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ബുദ്ധന്റെ സ്വർണ പ്രതിമയാണ് ഗോൾഡൻ ബുദ്ധ.തായ് ഭാഷയിൽ ഇത് പ്രബുദ്ധ മഹാ സുവർണ പ്രതിമ (Phra Phuttha Maha Suwan Patimakon)(Thai: พระพุทธมหาสุวรรณปฏิมากร) എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു.18 കാരറ്റ് സ്വർണത്തിൽ തീർത്ത ഈ പ്രതിമയ്ക്ക് 5.5 ടൺ(5500 കി.ഗ്രാം) ഭാരവും 3 മീറ്റർ ഉയരവുമുണ്ട്.പൂർണമായും സ്വർണം കൊണ്ട് നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ ശില്പമാണിത്.
ഈ ശില്പം ആർ എപ്പോൾ നിർമ്മിച്ചു എന്ന കാര്യം ഇന്നും വ്യക്തമായി അറിയില്ല. 13,14 നൂറ്റാണ്ടുകളിൽ തായ് ലാന്റിൽ ഭരണം നടത്തിയിരുന്ന സുഖോതായ് വംശത്തിന്റെ നിർമ്മാണ ശൈലിയിലാണിത് പണിതിരിക്കുന്നത്.