ഗ്രാമപ്പഞ്ചായത്ത് | |
---|---|
സംവിധാനം | അലി അക്ബർ |
നിർമ്മാണം | ഷമീർ തുകലിൽ |
രചന | അലി അക്ബർ |
തിരക്കഥ | ബെന്നി പി. നായരമ്പലം |
സംഭാഷണം | ബെന്നി പി. നായരമ്പലം |
അഭിനേതാക്കൾ | ജഗദീഷ് രാജൻ പി. ദേവ് എൻ.എഫ്. വർഗ്ഗീസ് കാവേരി |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
പശ്ചാത്തലസംഗീതം | രാജാമണി |
ഗാനരചന | പള്ളിപ്പുറം മോഹനചന്ദ്രൻ, പ്രഭാവർമ്മ |
ഛായാഗ്രഹണം | മധു അടൂർ |
സംഘട്ടനം | പഴനി രാജ് |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | എസ് എം ക്രിയേഷൻ |
ബാനർ | കോക്കേഴ്സ് ഫിലിംസ് |
വിതരണം | കോക്കേഴ്സ് ഫിലിംസ് |
പരസ്യം | സാബു കൊളോണിയ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അലി അക്ബറിന്റെ സംവിധാനത്തിൽ 1998-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഗ്രാമപഞ്ചായത്ത്. ജഗദീഷ്, രാജൻ പി ദേവ്, എൻ.എഫ്. വർഗീസ്, കാവേരി എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഷമീർ തുകലിൽ ആണ് ചിത്രം നിർമ്മിച്ചത്. [1] [2]
ക്ര.നം. | താരം | വേഷം |
---|---|---|
1 | ജഗദീഷ് | ചക്രപാണി (ചക്രു) |
2 | രാജൻ പി ദേവ് | പരോപകാരം പപ്പു |
3 | എൻ എഫ് വർഗീസ് | ഗുണശേഖരൻ |
4 | കാവേരി | സുനന്ദ (കുഞ്ഞുമോൾ) |
5 | ജഗതി ശ്രീകുമാർ | ആർ എ ജപ്പാൻ |
6 | സലീം കുമാർ | വാസുഎട്ടൻ-ചക്രുവിന്റെ തോഴൻ |
7 | ഹരിശ്രീ അശോകൻ | സ്വലേ |
8 | സീനത്ത് | ശാന്ത |
9 | ബിന്ദു രാമകൃഷ്ണൻ | സാവിത്രി |
10 | തിരുത്തിയാട് വിലാസിനി | നാണിയമ്മ |
11 | കോട്ടയം പുരുഷൻ | |
12 | കൽപ്പന | പങ്കജാക്ഷി |
13 | ഇന്ദ്രൻസ് | നായർ സാബ്[3] |
ഗതിയില്ലാതെ അലഞ്ഞ ഗുണശേഖരനും കുടുംബത്തിനും സഹായമായത് ബാർബർ പപ്പു ആയിരുന്നു. അവർ ഒരു കുടുംബം പോലെയാണ് കഴിഞ്ഞു വന്നത്. പപ്പുവിന്റെ മകൻ ചക്രുവിനു ഗുണശേഖരൻറെ പുത്രി സുനന്ദയെ വിവാഹം ആലോചിച്ചതും ആണ്. സ്വതവേ സമ്പന്നനായ ഗുണശേഖരൻ കുടുംബസ്വത്തിനു കൊടുത്ത കേസിൽ വിജയിച്ചതോടെ സൗഹൃദം മറക്കുകയും ജാതി ചിന്ത മനസിലേയ്ക്കു വരുകയും ചെയ്തു. ബാർബർ ആയ ചക്രുവിനു മകളെ വിവാഹം കഴിച്ചു കൊടുക്കാൻ അയാൾ വിസമ്മതിച്ചു. അയാളുടെ ജാതിക്കാർ ഇതിന് കൂട്ടുനിന്നു. ബാക്കിയെല്ലാവരും കൂടി വിവാഹത്തിനുനടത്തുന്ന ശ്രമങ്ങളും പരസ്പരം ചെയ്യുന്ന ചതികളുമാണ് ഈ ചിത്രത്തെ ഒരു നിർദ്ദോഷ ഹാസ്യ ചിത്രമാക്കുന്നത്.
നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
1 | അധരം മധുരം | ചിത്ര അയ്യർ | പള്ളിപ്പുറം മോഹനചന്ദ്രൻ | |
2 | കാത്തുവച്ചൊരു കാലത്തിളക്കം | എം.ജി. ശ്രീകുമാർ ,ദലീമ | പ്രഭാവർമ്മ | |
3 | കണ്ടാട്ടെ ഹിമഗിരി | എം.ജി. ശ്രീകുമാർ | പ്രഭാവർമ്മ | |
4 | രാക്കാവിലേതോ കുളിർക്കാറ്റുപോലേ | കെ.ജെ. യേശുദാസ് ,ദലീമ | പള്ളിപ്പുറം മോഹനചന്ദ്രൻ |
{{cite web}}
: Cite has empty unknown parameter: |1=
(help)