ഇന്ത്യയിലെ പശ്ചിമഘട്ടമലനിരകളിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഗ്രാസ്ഹിൽസ് ദേശീയോദ്യാനം. ആനമല കടുവ സംരക്ഷണകേന്ദ്രത്തിന്റെ ഭാഗമാണിത്. ഇരവികുളം ദേശീയോദ്യാനവുമായി ഇത് അതിർത്തി പങ്കിടുന്നു. സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിൽ ചോല വനങ്ങളും പുൽമേടുകളുമാണ് പ്രധാനമായും കാണപ്പെടുന്നത്. അനേകം കുന്നുകളാലും കുത്തനെയുള്ള ഭൂപ്രകൃതിയാലും സമ്പന്നമാണ് ഇവിടം. കേരളത്തിലും തമിഴ്നാട്ടിലുമായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടത്തിന്റെ ഉയർന്ന മലനിരകൾ ഈ ദേശീയോദ്യാനത്തിൽ സ്ഥിതിചെയ്യുന്നു.
പ്രധാനപ്പെട്ട കൊടുമുടികൾ ആറ്റുപാറൈ കുറുക്കു ടോപ്പ് (6662 അടി ഉയരം) ഊസി മലൈ തേരി, കഴക്കു ചുട്ടി മലൈ, സിൽവർ മേട്. ചോല കാടുകളിലെ പുൽമേടുകളാണ് ഈ മലകളിൽ ഭൂരിഭാഗവും