ഗ്രീൻ പപ്പായ സാലഡ് (Green papaya salad) വിളയാത്ത പപ്പായയിൽ നിന്നും ഉണ്ടാക്കുന്ന ഒരു എരിവുള്ള സാലഡ് ആണ്. എത്തിനിക് ലയോ ജനങ്ങളിൽ നിന്നാണ് ഒരുപക്ഷേ ഇതുത്ഭവിച്ചിരിക്കാം എന്നു കരുതുന്നു. ഇത് തെക്കുകിഴക്കൻ ഏഷ്യയിലെ ജനങ്ങളും ഭക്ഷിക്കുന്നുണ്ട്. കംബോഡിയയിൽ ബോക് ഐ' ഹോംഗ് (bok l'hong) എന്ന് പ്രാദേശികമായി അറിയപ്പെടുന്നു. ലയോസിൽ ടാം സോം (tam som) (Lao: ຕໍາສົ້ມ) അല്ലെങ്കിൽ പ്രത്യേകിച്ച് ടാം മാക്ക് ഹൂങ് (tam maak hoong) എന്നിങ്ങനെ അറിയപ്പെടുന്നു. തായ്ലൻറിൽ സോം ടാം എന്നും വിയറ്റ്നാമിൽ gỏi đu đủ എന്നും അറിയപ്പെടുന്നു. സോം ടാം തായ് വ്യത്യസ്തത CNN Go 2011- ൽ സമാഹരിച്ചതിൽ ലോകത്തിലെ ഏറ്റവും രുചികരമായ 50 ഭക്ഷണപദാർത്ഥങ്ങളിലെ ലിസ്റ്റിൽ 46-ാം സ്ഥാനത്താണ്.[1]
Cummings, Joe. (2000). World Food: Thailand. UK: Lonely Planet Publishers. pp. 157–8. ISBN1-86450-026-3
Williams, China ‘’et al.’’. (). ‘’Southeast Asia on a Shoestring: Big Trips on Small Budgets.’’ Lonely Planet. p. 31. ISBN1-74104-164-3
Brissenden, Rosemary. (2007). Southeast Asian food: Classic and Modern Dishes from Indonesia, Malaysia, .. Tuttle Publishing. pp. 434 – 439. ISBN0-7946-0488-9
McDermoot, Nancie. (1992). Real Thai: The Best of Thailand’s Regional Cooking. Chronicle Books. pp. 121 – 146. ISBN0-8118-0017-2