ഗ്ലൈഫോഡസ് സീസാലിസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
ഡൊമൈൻ | യൂകാരിയോട്ട |
കിങ്ഡം | അനിമാലിയ |
ഫൈലം | ആർത്രോപോഡ |
ക്ലാസ്സ് | ഇൻസെക്റ്റ |
ഓർഡർ | ലെപിഡോപ്റ്ററ |
ഫാമിലി | ക്രാംബിഡേ |
ജനുസ് | ഗ്ലൈഫോഡസ് |
സ്പീഷീസ് | ഗ്ലൈഫോഡസ് സീസാലിസ് |
ശാസ്ത്രീയ നാമം | |
ഗ്ലൈഫോഡസ് സീസാലിസ്
വാക്കർ, 1859 | |
മറ്റ് പേരുകൾ | |
ഗ്ലൈഫോഡസ് അസ്സിമിലിസ് റോത്സ്ചൈൽഡ്, 1915
ഗ്ലൈഫോഡസ് അനാലാഗോലിസ്, റോത്സ്ചൈൽഡ്, 1915 |
ക്രാംബിഡേ കുടുംബത്തിലെ ഒരു നിശാശലഭമാണ് ഗ്ലൈഫോഡ്സ് സീസാലിസ്. 1859ൽ ഫ്രാൻസിസ് വാക്കർ ഇത് വിവരിച്ചു. ശ്രീലങ്ക, ഇന്ത്യ, മ്യാൻമർ, ആൻഡമാൻ ദ്വീപുകൾ, ന്യൂ ഗിനിയ, ബംഗ്ലാദേശ്, ഫിജി, ഹോങ്കോംഗ്, തായ്ലൻഡ്, ഓസ്ട്രേലിയ (ക്വീൻസ് ലാൻഡ്) എന്നിവിടങ്ങളിൽ ഇത് കാണപ്പെടുന്നു.[1]
ആർട്ടോകാർപസ് റിഗിഡ, ഫൈക്കസ് കാരിക്ക, ആർട്ടോക്കാർപസ് എലാസ്റ്റിക്ക, ആർട്ടോക്കാർപസ് ഹെറ്റെറോഫില്ലസ് എന്നിവയുൾപ്പെടെ മൊറേസി കുടുംബത്തിൽ പെട്ട ഒരുകൂട്ടം സസ്യങ്ങളെ ഈ ശലഭ ലാർവകൾ ഭക്ഷണമാക്കുന്നു. അതിനാൽ ജാക്ക്ഫ്രൂട്ട് ഷൂട്ട് ബോറർ എന്നും ഇവയെ വിളിക്കാറുണ്ട്. നിയോട്രോപിക്സിൽ കൂടുതലായി കണ്ടുവരുന്ന, കുക്കർബിറ്റേസീയിലെ സസ്യങ്ങളെ ഭക്ഷിക്കുന്ന ഡയഫാനിയ ജനുസ്സിൽ ഗ്ലൈഫോഡസ് സീസാലിസിനെ ഉൾപ്പെടുത്തിയതായി കാണുന്നു[2][3]