ഗ്ലോറിയ ഓൾറെഡ് | |
---|---|
ജനനം | ഗ്ലോറിയ റേച്ചൽ ബ്ലൂം ജൂലൈ 3, 1941 ഫിലാഡൽഫിയ, പെൻസിൽവാനിയ, U.S. |
വിദ്യാഭ്യാസം | പെൻസിൽവാനിയ സർവകലാശാല (BA) New York University (MA) Southwestern Law School ലയോള മേരിമൗണ്ട് സർവകലാശാല (JD) |
തൊഴിൽ | അറ്റോർണി, മനുഷ്യാവകാശ പ്രവർത്തക |
തൊഴിലുടമ | ഓൾറെഡ്, മരോക്കോ & ഗോൾഡ്ബെർഗ് |
രാഷ്ട്രീയ കക്ഷി | ഡെമോക്രാറ്റിക് |
ജീവിതപങ്കാളി(കൾ) | Peyton Bray
(m. 1960; div. 1962)William Allred
(m. 1968; div. 1987) |
കുട്ടികൾ | ലിസ ബ്ലൂം |
വെബ്സൈറ്റ് | gloriaallred.com |
വനിതകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ, പ്രത്യേകിച്ചും ഉന്നതമായ, പലപ്പോഴും വിവാദപരമായ കേസുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ വനിതാ അവകാശ അറ്റോർണി ആണ് ഗ്ലോറിയ റേച്ചൽ ഓൾറെഡ് (née Bloom; ജനനം. ജൂലൈ 3, 1941) [1]
1941 ജൂലായ് 3 ന് ഫിലാഡെൽഫിയയിലെ ഒരു ജൂത വർക്കിംഗ് ക്ലാസ് കുടുംബത്തിൽ ജനിച്ചു.[2] പിതാവ് മോറിസ് [3][4] ഒരു സെയിൽസ്മാനും ബ്രിട്ടൻകാരിയായ അമ്മ സ്റ്റെല്ല,[5] ഒരു വീട്ടമ്മയും ആയിരുന്നു. ഫിലാഡൽഫിയ ഹൈസ്കൂൾ ബിരുദാനന്തര ബിരുദപഠനത്തിനുശേഷം അവർ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിൽ ചേർന്നു. അവിടെ അവർ അവരുടെ ആദ്യ ഭർത്താവായ പീറ്റൻ ബ്രേയെ കണ്ടുമുട്ടി. 1961 സെപ്റ്റംബർ 20 ന് ദമ്പതികൾക്ക് അവരുടെ ഒരേയൊരു കുട്ടിയായ ലിസ ബ്ലൂം ജനിച്ച് കുറച്ചുനാളുകൾക്കുള്ളിൽ തന്നെ അവർ വേർപിരിഞ്ഞിരുന്നു. ഒരു അറ്റോർണി കൂടിയായ ലിസ ബ്ലൂം മുൻ കോർട്ട് ടിവി ആങ്കർ എന്ന പേരിലാണ് അറിയപ്പെടുന്നത്.[6]
മാതാപിതാക്കൾക്കരികിൽ തിരിച്ചെത്തിയ ഗ്ലോറിയ ബ്ലൂം വിദ്യാഭ്യാസം തുടർരുകയും 1963-ൽ, ഇംഗ്ലീഷിൽ ബിരുദം നേടുകയും ചെയ്തു. തന്റെ പ്രൊഫസറിൽ നിന്ന് ശക്തമായ എതിർപ്പിനെ നേരിടേണ്ടിവന്നതിനെ തുടർന്ന്, കറുത്ത എഴുത്തുകാരെക്കുറിച്ചുള്ള പ്രബന്ധം അവർ എഴുതി.[7]ബെഞ്ചമിൻ ഫ്രാങ്ക്ലിൻ ഹൈസ്കൂളിൽ ഒരു സ്ഥാനം നേടുന്നതിനായി ടീച്ചർ ആകാൻ തീരുമാനിക്കുന്നതിനുമുൻപ് അവർ പലതരം ജോലികൾ ചെയ്തു. അവർ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ബിരുദപഠനത്തിനായി ചേരുകയും അവിടെ പൌരാവകാശ സമരത്തിൽ താല്പര്യം കാണിക്കുകയും ചെയ്തു. ബിരുദാനന്തര ബിരുദപഠനത്തിനു ശേഷം അവർ ഒരു അദ്ധ്യാപികയായി, 1966-ൽ കാലിഫോർണിയയിലെ ലോസ് ആഞ്ചലസിലേക്ക് മാറുകയും വാട്സിൽ താമസിക്കുകയും ചെയ്തു.[8]അവർ ലോസ് ഏഞ്ചൽസ് ടീച്ചേഴ്സ് അസോസിയേഷനുവേണ്ടി പ്രവർത്തിക്കുകയും ജോർഡാൻ ഹൈസ്കൂൾ, ഫ്രെമണ്ട് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠിപ്പിക്കുകയും ചെയ്തു.[9]
1966-ൽ അക്കാപുൽകോയിൽ ഒരു അവധിക്കാലത്ത്, എങ്ങനെയാണ് ഒരു തോക്കുചൂണ്ടി ബലാൽസംഗം ചെയ്യപ്പെട്ടതെന്ന് അവരുടെ ആത്മകഥയിൽ വിവരിക്കുന്നു.[10]അതിലൂടെ ഗ്ലോറിയ ഗർഭിണിയാണെന്നും അവർ കണ്ടെത്തി. ആ സമയത്ത് അബോർഷൻ നടത്തുന്നത് നിയമവിരുദ്ധമായിരുന്നു. അതിനാൽ ഓൾറെഡ് ഒരു കുറുക്കുവഴിയിലൂടെ ഗർഭച്ഛിദ്രം നടത്തി. ഈ ശസ്ത്രക്രിയക്ക് ശേഷം, അവർക്ക് അണുബാധയുണ്ടാകുകയും രോഗബാധിതയായി, ആശുപത്രിയിലെത്തുകയും സുഖം പ്രാപിക്കുകയും ചെയ്തു.[11] അവൾ ഈ ദുരന്തം തുറന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ലയെന്ന കാരണത്താൽ ആ ബലാത്സംഗം അവൾ റിപ്പോർട്ട് ചെയ്തില്ല..[12][13]
1968-ൽ വില്യം ഓൾറെഡ് ജീവിതപങ്കാളിയായി. അവൾ സൗത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോയിൽ ചേരുകയും പിന്നീട് ലോസ് ആഞ്ജലസിലെ ലയോള മെരിമൗണ്ട് യൂണിവേഴ്സിറ്റിയിലെ ലയോള യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോയിലേക്ക് സ്ഥലം മാറുകയും ചെയ്തു. ഓൾറെഡ് ബിരുദം നേടുകയും 1975-ൽ സ്റ്റേറ്റ് ബാർ ഓഫ് കാലിഫോർണിയയിൽ ചേർന്നു.[14]1987-ൽ തന്റെ ഭർത്താവിൽ നിന്ന് വിവാഹ ബന്ധം വേർപെടുത്തുകയും ചെയ്തു.[15]
നാലു പതിറ്റാണ്ട് നീണ്ടുനിന്ന ഒരു നിയമവ്യവസ്ഥയിൽ, ലൈംഗിക പീഡനം, സ്ത്രീകളുടെ അവകാശങ്ങൾ, തെറ്റായ പിരിച്ചുവിടൽ, തൊഴിൽ വിവേചനം എന്നിവയിൽ പങ്കാളികളായ സിവിൽ റൈറ്റ്സ് സ്യൂട്ടുകളിൽ ഓൾറെഡ് നിരവധി വൈവിധ്യമാർന്ന കക്ഷികൾക്കുവേണ്ടി പ്രതിനിധീകരിച്ചു.[16] ടെലിവിഷനിലും മാധ്യമ സമ്മേളനങ്ങളിലും അവതരണങ്ങളിലും പലപ്പോഴും ഉയർന്നുവന്ന കേസുകളും ഏറ്റെടുത്തു. എസായ് മൊറാലസ്[17] ഹെർമൻ കെയ്ൻ,[18] ഡേവിഡ് ബൊറൂസസ്, [19][20]സ്കോട്ട് ലീ കോഹൻ, [21] ആന്റണി വെയ്നർ, [22] സാച്ച ബാരോൺ കോഹൻ,[23] എസായ് മൊറേൽസ്, മോൾലി ക്രൂസ് ഡ്രമ്മർ, ടോമി ലീ, അർനോൾഡ് ഷ്വാസ്നെഗെർ, [24]എന്നിവരെപ്പോലുള്ളവർക്കെതിരേയുള്ള പ്രശസ്തരായ എതിരാളികൾക്കെതിരായി പല കേസുകളും നടത്തി.
1976 ജനുവരിയിൽ ഓൾറെഡ്, മരോക്കോ & ഗോൾഡ്ബെർഗ് കമ്പനി ലയോള ബിരുദധാരികളായ മൈക്കൽ മരോക്കോ, നഥാൻ ഗോൾഡ്ബെർഗ് എന്നിവർക്കൊപ്പം ഓൾറെഡ് സ്ഥാപിച്ചു. [25] ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കളിപ്പാട്ടങ്ങൾക്കായി പ്രത്യേക വിഭാഗങ്ങൾ നിശ്ചയിക്കുന്നതിൽ നിന്ന് സ്റ്റോർ തടയുന്നതിനായി സാവ്-ഓൺ ഡ്രഗ്സ്റ്റോർ ശൃംഖലയ്‌ക്കെതിരായ വ്യവഹാരത്തിൽ 1979-ൽ ഓൾറെഡ് ഏഴ് കുട്ടികളെയും അവരുടെ മാതാപിതാക്കളെയും പ്രതിനിധീകരിച്ചു.[26]1981-ൽ, കാലിഫോർണിയ സ്റ്റേറ്റ് സെനറ്റർ ജോൺ ജി. ഷ്മിറ്റ്സ് ഗർഭച്ഛിദ്രം നിരോധിക്കുന്നതിനെക്കുറിച്ചുള്ള വാദം കേൾക്കുമ്പോൾ, ഓൾറെഡ് അദ്ദേഹത്തിന് ഒരു ചാരിത്രപ്പട്ട സമ്മാനിച്ചു. ഒരു പത്രക്കുറിപ്പിൽ ഷ്മിറ്റ്സ് പ്രതികാരം ചെയ്തു. അവളെ "സ്ലിക്ക് ബുച്ച് ലോയറസ്" എന്ന് വിളിച്ചു. അവഹേളനത്തിന് അവർ കേസ് കൊടുത്തു. ഒടുവിൽ 20,000 ഡോളറിന്റെ ഒരു സെറ്റിൽമെന്റും ക്ഷമാപണവും നേടി.[27]
1985-ൽ ഓൾറെഡ്, കാത്താരിൻ മക്കിന്നോണിനൊപ്പം ലോസ് ഏഞ്ചൽസ് കൗണ്ടിക്ക് വേണ്ടി ആന്റിപോർണോഗ്രാഫി സിവിൽ റൈറ്റ്സ് ഓർഡിനൻസിന്റെ ഒരു പതിപ്പ് തയ്യാറാക്കി. ലോസ് ഏഞ്ചൽസ് കൗണ്ടി ബോർഡ് ഓഫ് സൂപ്പർവൈസസേഴ്സ് പാസാക്കുന്നതിൽ നിയമനിർമ്മാണം പരാജയപ്പെട്ടു.[28][29] അംഗത്വ വിവേചന നയങ്ങളെച്ചൊല്ലി 1987-ൽ ഓൾ-എക്സ്ക്ലൂസീവ് സ്വകാര്യ ക്ലബ്ബായ അന്നത്തെ ഓൾ-മെൻ ഫ്രിയേഴ്‌സ് ക്ലബ് ഓഫ് ബെവർലി ഹിൽസ് ഓൾറെഡ് ഏറ്റെടുത്തു.[30]ഓൾറെഡ് മാധ്യമങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിൽ ആദ്യകാല കഴിവുകൾ പ്രകടിപ്പിച്ചതിനുശേഷം [31]ഫ്രിയേഴ്സ് ക്ലബ് ഒടുവിൽ ഓൾറെഡിനെയും മറ്റ് അഞ്ച് സ്ത്രീകളെയും ക്ലബിന്റെ ആരോഗ്യ സൗകര്യങ്ങൾ ഉപയോഗിക്കാൻ അനുവദിച്ചു. [32]