ഗ്വാട്ടിമാലയിൽ ആറു വയസുവരെ വിദ്യാഭ്യാസം നിർബന്ധിതവും സൗജന്യവുമാണ്.[1] മൂന്നു തലത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് ആ രാജ്യത്ത് നിലവിലുള്ളത്. ആദ്യഘട്ടം പ്രാഥമികവിദ്യാഭ്യാസമാണ്. സെക്കണ്ടറി, അതിനുമുകളിലുള്ള ഉന്നതവിദ്യാഭ്യാസം എന്നിങ്ങനെ സാങ്കേതികവിദ്യാഭ്യാസതലത്തെ ആശ്രയിച്ച് തിരിച്ചിരിക്കുന്നു. 15 വയസിനു മുമ്പുള്ള 74.5% നു മുകളിൽ സാക്ഷരതയുണ്ടെങ്കിലും മദ്ധ്യ അമേരിക്കയിൽ ഏറ്റവും കുറഞ്ഞ സാക്ഷരതാനിരക്ക് ഇവിടെയാണ്.[2]
സർക്കാർ പ്രാഥമികവിദ്യാഭ്യാസം നിർബന്ധിതവും സൗജന്യവുമാക്കിയിട്ടുണ്ടെങ്കിലും 2011 ലെ കണക്കനുസരിച്ച് 4.1 ആണ് ഓരോ കുട്ടിയെ സംബന്ധിച്ചും ശരാശരി സ്കൂളിൽ ചേരാനുള്ള പ്രായം.[3]
ഗ്വാട്ടിമാലയിൽ 25.5% പേർ നിരക്ഷരരാണ്, എന്നാൽ ഇവിടത്തെ ആദിവാസികൾക്കിടയിൽ നിരക്ഷരത 60% ത്തിലും കൂടുതലാണ്.[4][5]
ഗ്വാട്ടിമാലയിലെ ഗ്രാമപ്രദേശങ്ങളിൽ നിലവാരമുള്ള അദ്ധ്യാപകരുടെ സേവനം ലഭിക്കുന്നില. അദ്ധ്യാപകരുടെ ക്ഷാമവും ഈ മേഖലയിൽ അനുഭവപ്പെടുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിൽ ജോലിചെയ്യുന്ന അദ്ധ്യാപകരിൽ ഭൂരിഭാഗവും ഗ്വാട്ടിമാലയുടെ പട്ടണപ്രദേശത്തുനിന്നും വരുന്ന അദ്ധ്യാപകർ ആയതിനാൽ വളരെക്കുറഞ്ഞ സർക്കാർ ശമ്പളത്തിനു പുറമേ, അത്തരം അദ്ധ്യാപകർക്ക് വിദൂരമായ അവികസിതമായ ഗ്രാമത്തിലെത്താൻ കൂടുതൽ സമയം ചിലവൊഴിക്കുന്നതിനാൽ അദ്ധ്യനത്തിനു ആവശ്യമായ സമയം ലഭിക്കുന്നില്ല. മാത്രമല്ല പലരും വലിയ പട്ടണങ്ങളിലെ സ്കൂളുകളിൽ ജോലി ചെയ്യുവാനുള്ള താത്പര്യമാണു കാണിക്കുന്നത്. മാത്രമല്ല അവികസിത പ്രദേശങ്ങളിൽ പഠനപ്രവർത്തനത്തിനുള്ള ടീച്ചിംഗ് എയ്ഡിന്റെ അഭാവവും ഇവിടെ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ കുറയ്ക്കുന്നു.
ഗ്വാട്ടിമാലയിലെ ഇന്നത്തെ വിദ്യാഭ്യാസനില ആവശ്യമായ ഫണ്ടിന്റെ അഭാവത്തിൽ പിന്നാക്കാവസ്ഥയിലാണ്. ഗുആട്ടിമാലയിലെ ഗ്രാമീണസ്കൂളുകളുടെ സ്ഥിതി വളരെ പരിതാപകരമാണ്. പ്രാഥമികമായ സൗകര്യങ്ങൾപോലും ഈ സ്കൂളുകളിൽ ഇല്ല. ആവശ്യത്തിനു ക്ലാസ് മുറികളോ പഠനസഹായക ഉപകരണങ്ങളോ ക്ലാസ് റൂം ഉപകരണങ്ങളോ ജലലഭ്യതയോ ശുചീകരണസംവിധാനങ്ങളോ മിക്കയിടത്തും ലഭ്യമല്ല.[6]
ഗ്വാട്ടിമാലയിലെ ജനങ്ങളിൽ പകുതിയും ദാരിദ്ര്യരേഖയ്ക്കു താഴെയാണുള്ളത്. യൂണിഫോം, പുസ്തകങ്ങൾ, ഗതാഗതം ഇവയൊന്നും സർക്കാർ നൽകുന്നില്ല. ആയതിനാൽ കുട്ടികൾക്ക് ഇവമൂലം സ്കൂളുകളിൽ പോകാനുള്ള സാഹചര്യമില്ല.[7] പാവപ്പെട്ട കുടുമ്പങ്ങളിൽനിന്നും വരുന്ന കുട്ടികളെ സംബന്ധിച്ച്, സ്കൂളിൽ അവർ ചെലവാക്കുന്ന സമയത്തേക്കാൾ ലാഭം തങ്ങളുടെ കുടുമ്പത്തെ സഹായിക്കാനായി ഏതെങ്കിലും ജോലിയിലേർപ്പെടുന്നതാണ്[8] ഗ്രാമീണ പ്രദേശങ്ങളിലുള്ള കുട്ടികൾക്ക് തങ്ങളുടെ വീട്ടുജോലിവിട്ട് സ്കൂളുകളിൽ പോകാൻ പ്രയാസവുമാണ്. മിക്ക കുട്ടികളും ആവശ്യത്തിനു സൗകര്യങ്ങളില്ലാത്ത സ്കൂളുകളും സ്കൂളുകളുടെ എണ്ണക്കുറവും കുട്ടികൾ സ്കൂൾ വിട്ടുപോകാൻ കാരണമായിട്ടുണ്ട്.
ലിംഗ അസമത്വം ഗ്വാട്ടിമാലയിലെ വിദ്യാഭ്യാസ രംഗത്ത് സ്പഷ്ടമാണ്. എല്ലാ കാര്യത്തിലും പെൺകുട്ടികൾ പിന്നാക്കമാണ്. പുരുഷന്മാർ ആണ് സാക്ഷരതയിലും സ്കൂളിൽ ചേരുന്നതിലും മുന്നിൽ നിൽക്കുന്നത്. ഗ്വാട്ടിമാലയിൽ സ്കൂളുകളിൽ ചേരാത്ത 20 ലക്ഷം കുട്ടികളിൽ പിന്നാക്കമായ ഗ്രാമപ്രദേശത്തു ജീവിക്കുന്ന ആദിവാസി പെൺകുട്ടികളാണു കൂടുതൽ. പിതൃമേധാവിത്വമുള്ള സമൂഹമാണ് ഗ്വാട്ടിമാലെയിലേത്. ആയതിനാൽ മിക്ക കുടുംബങ്ങളും സ്ത്രീകളെ വിദ്യാഭ്യാസത്തിനയയ്ക്കാതെ വീട്ടുജോലികളിൽ തളച്ചിടുന്നു. ഒരു കുടുംബത്തിന് അവിറ്റെയുള്ള കുട്ടികളിൽ ഒരു കുട്ടിയെ സ്കൂളിലയയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ അതിൽ ആൺകുട്ടിയെ മാത്രമേ സ്കൂളിലയയ്ക്കു എന്നതാണ് നിലവിലുള്ള സാഹചര്യം.[9]