ഗർഭിണികളിൽ ഉണ്ടാകാവുന്ന ഉയർന്ന രക്തസമ്മർദ്ദ വൈകല്യങ്ങളുടെ ഒരു കൂട്ടമാണ് ഗർഭിണികളിലെ രക്തസമ്മർദ്ദം. ഇംഗ്ലീഷ്: Hypertensive disease of pregnancy.ഗർഭാവസ്ഥയിലെ ഹൈപ്പർടെൻസിവ് രോഗം,മാതൃ ഹൈപ്പർടെൻസിവ് ഡിസോർഡർ എന്നും അറിയപ്പെടുന്നു, അതിൽ പ്രീ-എക്ലാംസിയ ക്രോണിക് ഹൈപ്പർടെൻഷനിലെസൂപ്പർ ഇമ്പോസ്ഡ് പ്രീക്ലാമ്പ്സിയ, ഗർഭകാല രക്തസമ്മർദ്ദം , വിട്ടുമാറാത്ത രക്തസമ്മർദ്ദം എന്നിവ ഉൾപ്പെടുന്നു. [3]
2013 ൽ ഏകദേശം 20.7 ദശലക്ഷം സ്ത്രീകളിൽ മാതൃ രക്തസമ്മർദ്ദ വൈകല്യങ്ങൾ ഉണ്ടായിട്ടുണ്ട്. ആഗോളതലത്തിൽ ഏകദേശം 10% ഗർഭധാരണങ്ങളും രക്ത്സമ്മർദ്ദ രോഗങ്ങളാൽ സങ്കീർണ്ണമാണ്. [4] അമേരിക്കയിൽ ഗർഭാവസ്ഥയുടെ രക്ത്സമ്മർദ്ദ രോഗം ഏകദേശം 8% മുതൽ 13% വരെ ഗർഭിണികളെ ബാധിക്കുന്നു. [5]വികസ്വര രാജ്യങ്ങളിൽ നിരക്കുകൾ വർദ്ധിച്ചു കാണപ്പെടുന്നു. [5] 1990-ലെ 37,000 മരണങ്ങളിൽ നിന്ന് [6] 2017-ൽ എത്തിയപ്പോൾ29,000 മരണങ്ങളായി കുറഞ്ഞിട്ടുണ്ട്. പ്രസവാനന്തര രക്തസ്രാവം (13%), പ്രസവാനന്തര അണുബാധകൾ (2%) എന്നിവയ്‌ക്കൊപ്പം ഗർഭാവസ്ഥയിലെ ശിശുമരണത്തിന്റെ (16%) മൂന്ന് പ്രധാന കാരണങ്ങളിൽ ഒന്നാണിത്. [7]
ഉയർന്ന രക്തസമ്മർദ്ദമുള്ള പല ഗർഭിണികൾക്കും ഗുരുതരമായ പ്രശ്നങ്ങളില്ലാതെ ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ഉണ്ടാവുന്നുണ്ടെങ്കിലും ഉയർന്ന രക്തസമ്മർദ്ദം അമ്മയ്ക്കും കുഞ്ഞിനും അപകടകരമാണ്. സാധാരണ രക്തസമ്മർദ്ദമുള്ള സ്ത്രീകളെ അപേക്ഷിച്ച് ഗർഭാവസ്ഥയിൽ ചില സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത ഇവർക്ക് കൂടുതലാണ്. എന്നിരുന്നാലും, ചില സ്ത്രീകൾ ഗർഭിണിയായിരിക്കുമ്പോൾ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാക്കുന്നു (ഇതിനെ പലപ്പോഴും ഗർഭകാല ഹൈപ്പർടെൻഷൻ എന്ന് വിളിക്കപ്പെടുന്നു). [8]
ർഭാവസ്ഥയ്ക്ക് മുമ്പും ഗർഭകാലത്തും വിട്ടുമാറാത്ത രക്ത്സമ്മർദ്ദം മോശമായി നിയന്ത്രിതമായി തുടർന്നാൽ ഗർഭിണിയായ സ്ത്രീയ്ക്കും അവളുടെ കുഞ്ഞിനും പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. പ്രീക്ലാംപ്സിയ, പ്ലാസന്റൽ അബ്രപ്ഷൻ (പ്ലസന്റ ഗർഭാശയത്തിൻറെ മതിലിൽ നിന്ന് വേർപെടുത്തുമ്പോൾ) പോലുള്ള മാതൃസങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് ,
↑"Hypertensive disease of pregnancy and maternal mortality". Current Opinion in Obstetrics & Gynecology. 25 (2): 124–132. April 2013. doi:10.1097/gco.0b013e32835e0ef5. PMID23403779.