ഘാട്കോപ്പർ | |
---|---|
Suburb | |
ആർ സിറ്റി മാൾ, ഘാട്കോപ്പർ | |
Coordinates: 19°05′N 72°55′E / 19.08°N 72.91°E | |
Country | ഇന്ത്യ |
State | മഹാരാഷ്ട്ര |
District | മുംബൈ സബർബൻ |
City | മുംബൈ |
Suburbs | Eastern Suburbs |
Ward | N |
• ഭരണസമിതി | ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (MCGM) |
• M.L.A | രാം കദം ബിജെപി (ഘാട്കോപ്പർ വെസ്റ്റ്) (since 2014) |
• M.L.A | പരാഗ് ഷാ ബിജെപി (ഘാട്കോപ്പർ ഈസ്റ്റ്) (since 2019) |
• M.P. | മനോജ് കോട്ടക് ബിജെപി (since 2019) |
(2017 est.)[1] | |
• ആകെ | 620,000 |
• Official | മറാഠി |
സമയമേഖല | UTC+5:30 (IST) |
ഏരിയ കോഡ് | 022 |
വാഹന റെജിസ്ട്രേഷൻ | MH-03 |
കിഴക്കൻ മുംബൈയിലെ ഒരു പ്രാന്തപ്രദേശമാണ് ഘാട്കോപ്പർ. മുംബൈ സബർബൻ റെയിൽവേയുടെ സെൻട്രൽ ലൈനിലെ ഒരു റെയിൽവേ സ്റ്റേഷനും മുംബൈ മെട്രോയുടെ ഒന്നാം വരിയിലെ ഒരു മെട്രോ സ്റ്റേഷനും ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നുണ്ട്.
ക്രീക്കുകളും ഉപ്പളങ്ങളും നിറഞ്ഞ ഒരു ഗ്രാമമായിരുന്നു 1920 കളിലെ ഘാട്കോപ്പർ. സബർബൻ ഡിസ്ട്രിക്ട് കളക്ടറുടെ നേതൃത്വത്തിൽ ഒരു മുനിസിപ്പൽ കൗൺസിലാണ് ഇത് ഭരിച്ചിരുന്നത്. 1945 ൽ ഇത് ഗ്രേറ്റർ ബോംബെയുടെ ഭാഗമായി.
ഘാട്കോപ്പറിന് എങ്ങനെയാണ് ഈ പേര് ലഭിച്ചത് എന്നതിന് നിരവധി വ്യാഖ്യാനങ്ങളുണ്ട്. താനെയിലെ മലനിരകളെ സൂചിപ്പിക്കുന്ന "ഘാട്ട് കേ ഊപ്പർ" (കുന്നിൻ മുകളിൽ) എന്ന പ്രയോഗത്തിൽ നിന്ന് ഈ പേര് വന്നു എന്ന് ചിലർ അഭിപ്രായപ്പെടുന്നു. മറ്റുചിലർ വിശ്വസിക്കുന്നത് പശ്ചിമഘട്ടത്തിലെ "മൂല" എന്നർത്ഥം വരുന്ന "കോപാറ" എന്ന മറാത്തി പദത്തിൽ നിന്നാണ് ഈ പേര് ഉണ്ടായതെന്ന്. [2]
ഘാട്കോപ്പറിലെ റോഡുകൾക്ക് നൽകിയ പേരുകൾ അതിന്റെ സമീപകാല ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം നൽകുന്നു. നവ്റോജി ഷെത്തിനായുള്ള നവ്റോജി ലെയ്ൻ, ലേഡി കാമയുടെ പേരിൽ കാമ ലെയ്ൻ, കായം (ഹിംഗ്) വ്യാപാരത്തിലേർപ്പെട്ടിരുന്ന ഒരു കുടുംബത്തിന്റെ പേരിൽ ഉള്ള ഹിംഗ്‌വാല ലെയ്ൻ തുടങ്ങിയ റോഡുകൾ ഇവിടെയുണ്ട്. [3]
മുംബൈ മെട്രോ പദ്ധതിയുടെ വെർസോവ-അന്ധേരി- ഘാട്കോപ്പർ മെട്രോ ഇടനാഴി 11.07 കിലോമീറ്റർ നീളമുള്ള ഇരട്ട വരി ഇടനാഴിയാണ്. 12 എലവേറ്റഡ് സ്റ്റേഷനുകളുള്ള ഈ പാതയിൽ സ്റ്റാൻഡേർഡ് ഗേജ് എയർകണ്ടീഷൻഡ് ട്രെയിനുകൾ ഓടുന്നു. [4] മണിക്കൂറിൽ 60,000 പേരെ വഹിക്കാനുള്ള ശേഷിയുണ്ട്. ആകെ യാത്രാ സമയം 21 മിനിറ്റാണ്. വെർസോവയും ഘാട്കോപ്പറും തമ്മിലുള്ള യാത്രാ സമയം ഈ ലൈൻ വന്നതോടെ 70 മിനിറ്റ് കുറഞ്ഞു. 2014 ജൂലൈ മുതൽ മെട്രോ വിജയകരമായി പ്രവർത്തിക്കാൻ തുടങ്ങി. [5]