കുംഭം രാശിയിലെ ഗാമ അക്വാറി എന്ന നക്ഷത്രമാണ് ചതയം. ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഇരുപത്തിനാലാമത്തേതാണിത്. സംസ്കൃതത്തിൽ ഇത് ശതഭിഷ എന്നറിയപ്പെടുന്നു.
[1]ജ്യോതിഷപ്രകാരം രാഹുവാണ് ചതയത്തിന്റെ ഗ്രഹം. ശ്രീ നാരായണഗുരുവിന്റെ ജന്മനക്ഷത്രം എന്ന നിലയിൽ ചതയം പ്രശസ്തമാണ്. ഹിന്ദു ജ്യോതിഷ പ്രകാരം 24മത് നക്ഷത്രമാണു ചതയം. ഈ നക്ഷത്രത്തിന്റെ അദ്ധിപൻ രാഹുവാണു. ചതയം നക്ഷ്ത്രം കുംഭം രാശിയെ പ്രതിനിധീകരിക്കുന്നു.
ഗണം | പക്ഷി | ഭൂതം | നക്ഷത്രമൃഗം | വൃക്ഷം | ദേവത . |
---|---|---|---|---|---|
അസുരൻ | മയിൽ | ആകാശം | കുതിര | കടമ്പ് | വരുണൻ |
[2]ജ്യോതിഷ പ്രകാരം ചതയം നാളുകാർ പ്രശ്നം പരിഹരിക്കുന്നതിൽ സമർഥന്മാരായിരിക്കും.വൈദ്യം,മാന്ത്രികം, തത്വചിന്ത,ശാസ്ത്ര വിഷയങ്ങളിൽ ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കുന്നവരണു ചതയം നക്ഷത്രക്കാർ.എന്നിരുന്നാലും ഏകാന്താത,ദുർവാശി,ഗുപ്ത വിഷയങ്ങൾ എന്നിവ ജീവിത ബന്ധങ്ങളിൽ ബുദ്ധിമുട്ടുകൽ ഉണ്ടാക്കാം.സൗമ്യശീലം,ദൈവഭക്തി,എന്നിവ ഇവരിൽ മുന്നിറ്റു കാണുന്നു.[3]ഈ നക്ഷത്രത്തിൽ ജനിക്കുന്നവർക്ക് മുൻ കോപം കൂടുതലായിരിക്കും.
സൗമ്യമുഖം,ആകർഷകമായ കണ്ണുകൾ,അല്പം കുടവയർ എന്നിവ ഈ നാളുകാരുടെ പ്രത്യേകതയാണു.
ആരോഗ്യകാര്യത്തിൽ മെച്ചമ്മെന്ന് തൊന്നുമെങ്ങിലും നിസാരമായ ഏതെങ്കിലും കാരണമുണ്ടായാൽ ഇവർ ക്ഷീണപരവശരായിരിക്കും.മൂത്രാശയ രോഗങ്ങൾ,പ്രമേഹം,ശ്വസകോശ രോഗങ്ങൾ എന്നിവ ഇവരെ കീഴ്പ്പെടുത്താറുണ്ട്.
ചതയം നക്ഷത്രത്തിന്റെ ദശാനാധൻ രാഹുവിനു ശേഷം വ്യാഴം,ശനി,ബുധൻ,കേതു,ശുക്രൻ എന്നീ ക്രമത്തിൽ ദശ തുടരുന്നു.
ഓം വരുണസ്യോത്തം ഭനമസി വരുണസ്യ
സ്കംഭസർജ്ജനീസേഥാ വരുണസ്യ ഋത ള സദസ്യസി
വരുണസ്യ ഋത സദനമസി വരുണസ്യ
ഋതസദനമാസിദ
ജ്യോതിഷത്തിലെ നക്ഷത്രങ്ങൾ |
---|
അശ്വതി • ഭരണി • കാർത്തിക • രോഹിണി • മകയിരം • തിരുവാതിര • പുണർതം • പൂയം • ആയില്യം • മകം • പൂരം • ഉത്രം • അത്തം • ചിത്തിര • ചോതി • വിശാഖം • അനിഴം • തൃക്കേട്ട • മൂലം • പൂരാടം • ഉത്രാടം • തിരുവോണം • അവിട്ടം • ചതയം • പൂരൂരുട്ടാതി • ഉത്രട്ടാതി • രേവതി |