Chandoli National Park | |
---|---|
Sahyadri Tiger Reserve | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | സത്താര ജില്ല, കോലാപ്പൂർ ജില്ല, സാംഗ്ലി ജില്ല, മഹാരാഷ്ട്ര, ഇന്ത്യ |
Nearest city | സത്താര, Kolhapur |
Coordinates | 17°11′30″N 73°46′30″E / 17.19167°N 73.77500°E |
Area | 317.67 ച. �കിലോ�ീ. (3.4194×109 sq ft) |
Established | May 2004 |
Governing body | മഹാരാഷ്ട്ര സംസ്ഥാന വനം വകുപ്പ് |
Website | mahaforest.nic.in |
Official name | Natural Properties - Western Ghats (India) |
Type | Natural |
Criteria | ix, x |
Designated | 2012 (36th session) |
Reference no. | 1342 |
State Party | India |
Region | Indian subcontinent |
ഇന്ത്യയിലെ മഹാരാഷ്ട്രസംസ്ഥാനത്തെ സാംഗ്ലി, കോലാപ്പൂർ, സത്താര എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ് ചന്ദോലി ദേശീയോദ്യാനം (മറാത്തി: चांदोली राष्ट्रीय उद्यान)[1]. 317.67 ചതുരശ്രകിലോമീറ്ററാണ് ഈ ദേശീയോദ്യാനത്തിന്റെ വലിപ്പം. ഇത് ഒരു ലോകപൈതൃകകേന്ദ്രമാണ്. 2004 മെയിലാണ് ഈ ദേശീയോദ്യാനം പ്രവർത്തനമാരംഭിച്ചത്[2]. 1985 മുതൽ ഇവിടെ ഒരു വന്യജീവിസങ്കേതം ഉണ്ടായിരുന്നു.
സഹ്യാദ്രി കടുവ സംരക്ഷണകേന്ദ്രത്തിന്റെ തെക്കേ അറ്റം ചന്ദോലി ദേശീയോദ്യാനവുമായി ചേരുന്നു കൂടാതെ കൊയ്ന വന്യജീവിസംരക്ഷണകേന്ദ്രം വടക്കുഭാഗത്തും സ്ഥിതിചെയ്യുന്നു.
ചന്ദോളി ദേശീയോദ്യാനവും കൊയ്ന വന്യജീവി സംരക്ഷണ കേന്ദ്രവും ചേരുന്ന സഹ്യാദ്രി കടുവ സംരക്ഷണ കേന്ദ്രം 741.22 ചതുരശ്രകിലോമീറ്ററാണ്. ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഈ പ്രദേശത്തിനെ പ്രൊജക്റ്റ് ടൈഗർ കടുവ സംരക്ഷണ പ്രദേശമായി 2007 മെയ് 21 ൽ പ്രഖ്യാപിച്ചു. 9 കടുവകളും 66 പുള്ളിപ്പുലികളും സഹ്യാദ്രി കടുവ സംരക്ഷണകേന്ദ്രത്തിലുള്ളതായി കരുതുന്നു.[3]
ചന്ദോലി അണക്കെട്ടിനടുത്തായി അക്ഷാംശം 73°40' നും 73°53' കിഴക്ക് നും രേഖാംശം 17°03'നും 17°20' വടക്ക് ഉം ആയി തെക്കേ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലാണ് ചന്ദോളി ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. കൊയ്ന വന്യജീവി സംരക്ഷണകേന്ദ്രത്തിനും രാധാനഗരി വന്യജീവി സംരക്ഷണകേന്ദ്രത്തിനും ഇടയിലായാണ് ചന്ദോലി ദേശീയോദ്യാനം. ഇവയെല്ലാം ചേർന്ന് സഹ്യാദ്രി കടുവ സംരക്ഷണകേന്ദ്രം രൂപപ്പെടുന്നു.