ചന്ദ്ര താൾ | |
---|---|
സ്ഥാനം | ഹിമാചൽ പ്രദേശ്, സ്പിതി വാലി, |
നിർദ്ദേശാങ്കങ്ങൾ | 32°28′31″N 77°37′01″E / 32.47518°N 77.61706°E |
Basin countries | ഇന്ത്യ |
ഉപരിതല ഉയരം | 4250 മീറ്റർ |
Islands | |
Official name | Chandertal Wetland |
Designated | 8 നവംബർ 2005 |
ഇന്ത്യയിലെ ഹിമാലയൻ പ്രദേശത്തുള്ള ഒരു തടാകമാണ് ചന്ദ്ര താൾ. ഹിമാചൽപ്രദേശ് സംസ്ഥാനത്ത്, ലാഹുൽ-സ്പിതി ജില്ലയിലാണിത്. 1994-ൽ ഈ തടാകം ദേശീയ പ്രാധാന്യമുള്ള തണ്ണീർത്തടമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. 2005 നവംബറിൽ റാംസർ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു.[1]
ഹിമാലയൻ-പീർപാഞ്ചാൽ മലനിരകളുടെ സംഗമസ്ഥാനത്ത്, കുംസം ചുരത്തിന് 7 കിലോമീറ്റർ അകലെ, സമുദ്രനിരപ്പിൽ നിന്നും 4,300 മീറ്റർ(14,100 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. 2.5 കിലോമീറ്ററാണ് ഇതിന്റെ ചുറ്റളവ്. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള തടാകമായതിനാലാണ് "ചന്ദ്രന്റെ തടാകം" എന്നർത്ഥമുള്ള പേര് ലഭിച്ചത്. മഞ്ഞുപാളികളും മഴയുമാണ് ഈ തടാകത്തിന്റെ ജലസ്രോതസ്സ്. ഇത് നിറഞ്ഞ് കവിയുന്ന ജലം ചന്ദ്രഭാഗയുടെ പോഷകനദിയായ ചന്ദ്രാ നദിയിലേക്കൊഴുകുന്നു[2].
മഹാഭാരതത്തിലെ കനിഷ്ഠപാണ്ഡവനായ യുധിഷ്ഠിരൻ ഇന്ദ്രന്റെ രഥത്തിലേറി സ്വർഗാരോഹണം നടത്തിയത് ഇവിടെ നിന്നാണെന്ന് ചിലർ വിശ്വസിക്കുന്നു[3][4].