(പോലീസ് സ്റ്റേഡിയം) | |
സ്ഥാനം | തിരുവനന്തപുരം, കേരളം |
---|---|
ഉടമ | Kerala Police Sports & Youth Welfare Society |
ഓപ്പറേറ്റർ | Kerala Police Sports & Youth Welfare Society |
ശേഷി | 25,000 |
ഉപരിതലം | Grass |
തുറന്നുകൊടുത്തത് | 1956 |
തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രമുഖ ഫുട്ബോൾ സ്റ്റേഡിയമാണ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം. 1956 ൽ കേരള പോലീസിലെ ആദ്യത്തെ ഇൻസ്പെക്ടർ ജനറലായ ശ്രീ എൻ. ചന്ദ്രശേഖരൻ നായരുടെ സ്മരണയ്ക്കായി സ്റ്റേഡിയം നിർമ്മിക്കപ്പെട്ടു. [1] "പോലീസ് സ്റ്റേഡിയം" എന്നപേരിലും ഈ സ്റ്റേഡിയം അറിയപ്പെടുന്നു. സ്റ്റേഡിയത്തിനായി നിലവിലുള്ള ഫുട്ബോൾ മൈതാനം പുതുക്കിപ്പണിയുകയാണ് ഉണ്ടായത്. 6 പാത സിന്തറ്റിക് ട്രാക്ക് ഉൾക്കൊള്ളുന്നതിനായി പിന്നീട് കളിസ്ഥലം പുനക്രമീകരിച്ചു. 35-ാമത് ദേശീയ ഗെയിംസിന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം വേദിയായി. [2] ഏതാണ്ട് 40,000 ചതുരശ്ര അടി വിസ്തീർണമുണ്ട് ഈ സ്‌റ്റേഡിയത്തിന്. സ്‌പോൺസേർഡ് മെഗാ ഈവന്റുകൾക്കും ഇവിടം വേദിയാകാറുണ്ട്.
പ്രഭാത, സായാഹ്ന സവാരി നടത്താൻ താല്പര്യമുള്ളവരിൽ നിന്നും നിശ്ചിത തുക ഈടാക്കി സ്റ്റേഡിയം ഉപയോഗിക്കാം. രാവിലെയും വൈകിട്ടും നടക്കാനെത്തുന്നവരിൽ നിന്ന് വാർഷിക വരിസംഖ്യയായി മൂവായിരം രൂപ ഈടാക്കുന്നു. പൊലീസ് ഉദ്യോഗസ്ഥരാണെങ്കിൽ ആയിരം നൽകിയാൽ മതി. കുട്ടികൾക്ക് നൽകേണ്ടത് 800 രൂപ. സ്റ്റേഡിയവും ജിമ്മും ഉപയോഗിക്കുന്നവർ വർഷത്തിൽ അയ്യായിരം രൂപ നൽകണം. പൊലീസ് ഉദ്യോഗസ്ഥരാണെങ്കിൽ ആയിരം രൂപയും സർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ രണ്ടായിരം രൂപയും നൽകിയാൽ മതി. ആജീവനാന്ത അംഗത്വ ഫീസ് ഒരു ലക്ഷം രൂപയാണ്. [3]