വ്യക്തിവിവരങ്ങൾ | |
---|---|
വിളിപ്പേര്(കൾ) | Shooter Dadi (Shooter Grandmother) |
ദേശീയത | ഇന്ത്യ |
പൗരത്വം | Indian |
ജനനം | Shamli, Uttar Pradesh, India | 10 ജനുവരി 1932
മരണം | 30 ഏപ്രിൽ 2021Meerut | (പ്രായം 89)
താമസം | Johri, Baghpat district, Uttar Pradesh, India |
Sport |
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ജോഹ്രി ഗ്രാമത്തിൽ നിന്നുള്ള ചന്ദ്രോ തോമർ,(10 ജനുവരി 1932 - 30 ഏപ്രിൽ 2021) അഥവാ ഷൂട്ടർ ദാദി (ഹിന്ദിയിൽ "മുത്തശ്ശി" എന്നർഥമുള്ള 'ദാദി'), ഉന്നം പിഴക്കാതെ, കൃത്യമായി വെടിവെക്കാൻ കഴിവുള്ള (ഷാർപ്പ് ഷൂട്ടർ) വനിത ആയിരുന്നു[1].[2][3]
1999 -ൽ തോക്കു കൈകാര്യം ചെയ്യാൻ പരിശീലനം തുടങ്ങിയപ്പോൾ അവർ അറുപതുകളിലെത്തിയിരുന്നു. പിന്നീട് മുപ്പതിലധികം ദേശീയ ചാമ്പ്യൻഷിപ്പുകൾ നേടിയ അവർ ഒരു നിപുണയായ ഷൂട്ടർ എന്ന നിലയിൽ ദേശീയപ്രശസ്തി നേടി. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ (സ്ത്രീ) ഷാർപ്പ്ഷൂട്ടർ എന്നറിയപ്പെട്ടിരുന്ന അവർ ഒരു "ഫെമിനിസ്റ്റ് ഐക്കൺ" ആയിരുന്നു.[4][5][6]
ചന്ദ്രോ തോമർ ഒരിക്കലും സ്കൂളിൽ പോയിട്ടില്ല, 15 വയസ്സിൽ വിവാഹം കഴിഞ്ഞു. ഷാർപ്പ്ഷൂട്ടിംഗ് ജീവിതം ആരംഭിക്കുമ്പോൾ അവൾക്ക് 65 വയസ്സിനു മുകളിലായിരുന്നു, പ്രൊഫഷണൽ മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയപ്പോൾ അവർ പരിഹസിക്കപ്പെടുകയുണ്ടായി. തന്റെ ഭർത്താവും സഹോദരങ്ങളും ആദ്യം ദേഷ്യപ്പെട്ടതായും മത്സരങ്ങളിൽ പങ്കെടുക്കുന്നതിനെ എതിർത്തതായും തോമർ ഓർമ്മിക്കുന്നു, പക്ഷേ അവൾ തുടരാൻ തന്നെ തീരുമാനിക്കുഅകയായിരുന്നു. മകളും ചെറുമകളും ഷൂട്ടിംഗ് ടീമിൽ ചേർന്നു, തോമർ മറ്റ് കുടുംബങ്ങളിലെ പെൺമക്കളെ ഷൂട്ടിങ്ങിനു ചേരാൻ പ്രോത്സാഹിപ്പിച്ചു.
തോമറിന് അഞ്ച് മക്കളും പന്ത്രണ്ട് പേരക്കുട്ടികളുമുണ്ട്. [7] വളരെ യാദൃച്ഛികമായാണ് ചന്ദ്രോ ഷൂട്ടിംഗ് മേഖലയിത്ത്പ്പെട്ടത്. ചെറുമകൾ ഷെഫാലിക്ക് ജോഹ്രി റൈഫിൾ ക്ലബിൽ ചേർന്നു പഠിക്കണമെന്ന് ആഗ്രഹിച്ചു. എന്നാൽ ആൺകുട്ടികൾ മാത്രമുള്ള ഷൂട്ടിംഗ് ക്ലബിലേക്ക് ഒറ്റയ്ക്ക് പോകാൻ ഷെഫാലിക്ക് മടിതോന്നി. അവൾക്കു കൂട്ടായാണ് മുത്തശ്ശി ചന്ദ്രോ തോമർ ക്ലബ്ബിലെത്തിയത്. ചെറുമകൾക്ക് പിസ്റ്റൾ കൈകാര്യം ചെയ്യാൻ പ്രയാസം നേരിട്ടപ്പോൾ മുത്തശ്ശി പിസ്റ്റൾ കൈയിലെടുത്ത് ടാർഗെറ്റിലേക്ക് നിറയൊഴിച്ചു. അവരുടെ ആദ്യ ഷോട്ട് തന്നെ ലക്ഷ്യത്തിൽ കൃത്യമായി കൊണ്ടു. ക്ലബ് പരിശീലകനായ ഫാറൂഖ് പത്താൻ അവരുടെ ഷൂട്ടിങ്ങിന്റെ കൃത്യതയിൽ അത്ഭുതപ്പെട്ടു. അവരോട് ക്ലബിൽ ചേരാനും ഒരു ഷൂട്ടർ ആകാൻ പരിശീലനം നേടാനും നിർദ്ദേശിച്ചു. തോമർ അപ്രകാരം ചെയ്തു. "അവൾക്ക് ആത്യന്തിക വൈദഗ്ദ്യവും സ്ഥിരതയുള്ള കൈയും ഉറച്ച ദൃഷ്ടിയും ഉണ്ട്." എന്നാണ് പരിശീലകൻ അഭിപ്രായപ്പെട്ടത്[6]
2021 ൽ തോമർ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു, “ചെറുപ്പം മുതൽ ഞാൻ എല്ലാ വീട്ടുജോലികളും ചെയ്യുമായിരുന്നു, അതായത് ഗോതമ്പ് കൈകൊണ്ട് പൊടിക്കുക, പശുക്കളെ കറക്കുക, പുല്ല് ചെത്തുക എന്നിങ്ങനെ. ഇതിൽ നിന്നാണ് എൻറെ ശരീരത്തിന് ശക്തിയും മനസ്സിന് ഉറപ്പും കിട്ടിയത്, ശരീരത്തിന് പ്രായമാകുമെങ്കിലും നിങ്ങളുടെ മനസ്സിനെ മൂർച്ചയുള്ളതാക്കുക. സജീവമായി ഇരിക്കുകയെന്നത് വളരെ പ്രധാനമാണ്"
2010 ൽ റൈഫിൾ, പിസ്റ്റൾ ലോകകപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതയാണ് ചന്ദ്രോയുടെ മരുമകൾ സീമ തോമർ. അവളുടെ ചെറുമകൾ ഷെഫാലി തോമർ അന്താരാഷ്ട്ര ഷൂട്ടർ പദവി നേടി, ഹംഗറിയിലും ജർമ്മനിയിലും നടന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തു; തങ്ങൾക്കു നൽകിയ പ്രോത്സാഹനത്തിന് ഇരുവരും തോമറിനെ ബഹുമാനിക്കുകയും തങ്ങൾക്കു വേണ്ട ഉപദേശങ്ങൾ തന്നതിന് സഹോദരി പ്രകാശി തോമറിനെ പ്രശംസിക്കുകയും ചെയ്തു. [6]
1999 മുതൽ തോമർ ഇന്ത്യയിലുടനീളം 25 ലധികം സംസ്ഥാന, വലിയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. ചെന്നൈയിൽ നടന്ന വെറ്ററൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി. [8] അവരുടെ വിജയം ഷൂട്ടിംഗിൽ പ്രാവീണ്യം നേടി കായികരംഗത്ത് അംഗീകാരം നേടാൻ പേരക്കുട്ടികളേയും പ്രദേശവാസികളേയും പ്രോത്സാഹിപ്പിച്ചു. [9] 2021 ഏപ്രിൽ 30 ന് കോവിഡ് -19 ബാധിച്ച് ചന്ദ്രോ തോമർ മരിച്ചു.[10]
<ref>
ടാഗ്; "Old" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു