ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡെൽഹിയുടെ വടക്കുഭാഗത്തായ സ്ഥിതി ചെയ്യുന്ന തിരക്കുള്ളതും പഴയതുമായ ഒരു മാർക്കറ്റാണ് ചാന്ദ്നി ചൌക്ക്. (ഹിന്ദി: चाँदनी चौक, പഞ്ചാബി: ਚਾਂਦਨੀ ਚੌਂਕ, ഉർദു: چاندنی چوک).
ചുവരുകളുടെ നഗരം എന്നറിയപ്പെട്ടിരുന്ന ഡെൽഹിയിലെ ഒരു പ്രധാന വീഥിയായിരുന്നു ചാന്ദ്നി ചൌക്ക് . ഇതിന്റെ ആദ്യ പേര് ഷാ ജഹനാബാദ് എന്നായിരുന്നു. ചുവരുകളുടെ നഗരത്തിന്റെ ഭാഗമായിരുന്ന ഡെൽഹിയിൽ ചുവപ്പു കോട്ടയും ഉൾപ്പെട്ടിരുന്നു. ഇത് സ്ഥാപിച്ചത് 1650 AD യിൽ മുഗൾ രാജാവായിരുന്ന ഷാജഹാൻ ആയിർന്നു. ഇതിന്റെ രൂപകല്പന നടത്തിയത് അദ്ദേഹത്തിന്റെ മകളായിരുന്ന ജഹനാര ബേഗം സാഹിബ് ആയിരുന്നു. ചുവരുകളുടെ നഗരത്തിന്റെ നടുവിലൂടെ ആണ് ചാന്ദിനി ചൌക്ക് പോകുന്നത്. ചുവപ്പു കോട്ടയുടെ ലാഹോരി ദർവാസ യിലൂടെ തുടങ്ങി ഫത്തേപുരി മസ്ജിദിൽ അവസാനിക്കുന്നു.[1]:
ഇതിന്റെ ആദ്യകാലത്തെ പ്രധാന മൂന്ന് മാർഗങ്ങൾ താഴെപറയുന്നവ ആണ്.
ഈ വീഥിക്ക് ചാന്ദ്നി ചൌക്ക് എന്ന പേര് വരാൻ കാരണം ഇതിൽ രാത്രി നിലാവിന്റെ പ്രതിഫലനം കൊണ്ടാണ്. [4].
ഇന്ത്യയിലെ പഴയതും തിരക്കുള്ളതുമായ ഒരു മാർക്കറ്റാണ് ചാന്ദ്നി ചൌക്ക്. [5].
ഇന്ന് ചാന്ദ്നി ചൌക്ക് വളരെ തിരക്കുള്ളതാണെങ്കിലും അതിന്റെ ചരിത്രപരമായ പ്രാധാന്യം നിലനിർത്തുന്നു. ഇവിടുത്തെ വീഥികളും കെട്ടിടങ്ങളും താഴെ പറയുന്ന പദങ്ങളാൽ അറിയപ്പെടുന്നു. [6].
ചാന്ദ്നി ചൌക്ക് എന്ന സ്ഥലം ചരിത്ര പ്രാധാന്യമുള്ള ഷാഹജഹാനബാദ് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ചുവപ്പ് കോട്ട മുതൽ ഫത്തേപുരി മസ്ജിദ് വരെ ഉള സ്ഥലമാണ് ഇത്. ഈ വീതിയിലെ രണ്ടൂവശത്തും പഴയകാലത്തെ കെട്ടീടങ്ങളും വീടുകളും സ്ഥിതി ചെയ്യുന്നു. 1944 ൽ സ്ഥാപിക്കപ്പെട്ട ജുമാ മസ്ജിദ് ഇവിടെ സ്ഥിതി ചെയ്യുന്നു. ചുവപ്പുകോട്ടയിൽ നിന്ന് തുടങ്ങുന്ന ചാന്ദ്നി ചൌക്ക് വീഥിയിൽ താഴെപ്പറയുന്നവ സ്ഥിതി ചെയ്യുന്നു.
ചാന്ദ്നി ചൌക്ക് അവിടെയുള്ള വിവിധ മാർക്കറ്റുകളാൽ പ്രസിദ്ധമാണ്. ഇന്ത്യയുടെ തനതായ ഭക്ഷണത്തിനും, മധുരപലഹാരങ്ങൾക്കും, സാരികൾക്കും ചാന്ദ്നി ചൌക്ക് വളരെ പ്രസിദ്ധമാണ്. 1000 ലധികം മധുരങ്ങൾ ചാന്ദ്നി ചൌക്കിൽ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ചാന്ദിനി ചൌക്കിൽ അനേകം ചെറിയ വീഥികൾ ഉണ്ട്. ഇവിടെ പലതരത്തിലുള്ള വിലപ്പനക്കാർ ഉണ്ട്. പുസ്തകങ്ങൾ, വസ്ത്രങ്ങൾ, ചെരിപ്പുകൾ, തുകൽ ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, എന്നിവക്കൊക്കെ പ്രത്യേകം വീഥികൾ ഉണ്ട്. ഇവിടുത്തെ മധുരപലഹാരങ്ങൾ ഡെൽഹിയുടനീളം പ്രസിദ്ധമാണ്. ഹൽദിറാം എന്ന മധുരപലഹാര കടകളുടെ യഥാർഥ സ്ഥലം ഇവിടെ ആണെന്ന് പറയപ്പെടൂന്നു.
ഡെൽഹിയിലെ പല പ്രധാന ഭക്ഷണ ശാലകളുടെ എല്ലാം ഉറവിടം ചാന്ദിനി ചൌക്ക് ആണ്. ഇതിൽ പ്രധാനം ചിലത് ഇവയാണ്.
2001 ൽ ഇറങ്ങിയ പ്രമുഖ ബോളിവുഡ് ചിത്രമായ കഭി ഖുശി കഭി ഗം എന്ന ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത് ഇവിടെയാണ്. ചാന്ദിനി ചൌക്കിനെ കുറിച്ച് ഈ ചിത്രത്തിൽ പ്രസിദ്ധമായ ഒരു ചൊല്ലുണ്ട്.
ഹിന്ദി:
- चंदू के चाचा ने
- चंदू की चाची को
- चाँदनी चौक में
- चाँदनी रात में
- चाँदी के चम्मच से
- चटनी चटाई
ഉർദു:
- چندو کے چاچا نے
- چندو کی چاچی کو
- چاندنی چوک میں
- چاندنی رات میں
- چاندی کے چمچ سے
- چٹنی چٹائی
ഇംഗ്ലീഷ് (റോമൻ ലിപ്യന്തരം):
- Chandu ke chacha ne
- Chandu ki chachi ko
- Chandni Chowk mein
- Chandni raat mein
- Chaandi ke chamach se
- Chatni chatayi
ഇവിടുത്തെ ഘടികാര മന്ദിരത്തെ കുറിച്ചുള ഒരു പ്രമുഖ ചൊല്ല് താഴെ പറയുന്നു.
വീഡിയോ
ഹിന്ദി:
- घंटाघर की चार घड़ी
- चारों में ज़ंजीर पड़ी,
- जब भी घंटा बजता था
- खड़ा मुसाफिर हंसता था।
- झन्डे से आई आवाज़
- इंक़लाब ज़िन्दाबाद
ഉർദു:
- گھنٹہ گھر کی چار گھڑی
- چاروں زنجیر پڑی
- جب بھی گھنٹہ بجتا تھا
- کھڑا مسافر ہنستا تھا
- جھنڈے سے آئی آواز
- انقلاب زندہ باد