ചാമ | |
---|---|
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. sumatrense
|
Binomial name | |
Panicum sumatrense |
ഔഷധഗുണമുള്ള ഒരു ധാന്യമാണ് ചാമ (Little Millet). ഒരു ആഹാരവസ്തു ആയ ഇത് പുല്ലരി എന്ന പേരിലും അറിയപ്പെടുന്നു. കഫം, പിത്തം, വിഷബാധ എന്നിവയ്ക്കൊക്കെ ചാമ നല്ലതാണ്. ചെരിവുകളിലെ അത്ര ഫലഭൂയിഷ്ടമല്ലാത്ത ലാറ്ററൈറ്റ് മണ്ണിലാണ് ചാമ സാധാരണ കൃഷിചെയ്യുന്നത്.
കാലവർഷത്തിന്റെ ആരംഭത്തോടെയാണ് ചാമ വിതയ്ക്കുക. കൊയ്തു കഴിഞ്ഞ പാടങ്ങളിൽ ഇടവിളയായിട്ടാണ് കേരളത്തിൽ കൃഷിചെയ്തുവരുന്നത്. രേവതി, ഭരണി, രോഹിണി എന്നീ ഞാറ്റുവേലകളിൽ പൊടിവിതയായി ചാമ വിതയ്ക്കാം. പ്രത്യേക വളപ്രയോഗമൊന്നും കൂടാതെ രണ്ടുമാസം കൊണ്ട് കൊണ്ട് ചാമ മൂപ്പെത്തി വൃശ്ചികമാസത്തോടെ കൊയ്തെടുക്കാം. പ്രത്യേക പരിചരണങ്ങൾ ആവശ്യമില്ലെങ്കിലും ചാണകവും വെണ്ണീറും വളമായി ഉപയോഗിക്കാവുന്നതാണ്.[1]
ചാമകൊണ്ട് ചോറു, ഉപ്പുമാവ്,കഞ്ഞി, പുട്ട്, പായസം തുടങ്ങി വിവിധങ്ങളായ ആഹാരവിഭവങ്ങളുണ്ടാക്കാം. കഫം,പിത്തം എന്നിവയ്ക്ക് ഔഷധമായും ഉപയോഗിക്കുന്നു. ലൗബേർഡ് പോലുള്ള വളർത്തുപക്ഷികൾക്ക് ആഹാരമായും കൊടുക്കുന്നു.
ചാമയുടെ ഉപയോഗം മൂലം വാതം കൂടാനും ദേഹം മെലിയാനും മലബന്ധമുണ്ടാകും സാധ്യതയുണ്ട്[അവലംബം ആവശ്യമാണ്]. ഇതു കാരണം ഗതികെട്ടാൽ ചാമയും തിന്നും എന്നൊരു പഴംചൊല്ല് പോലും പ്രചാരത്തിലുണ്ട്.