മറ്റ് പേര് | Chanhu daro |
---|---|
സ്ഥാനം | Mullan Sandh, Sindh, Pakistan |
Coordinates | 26°10′25″N 68°19′23″E / 26.17361°N 68.32306°E |
തരം | Settlement |
വിസ്തീർണ്ണം | 5 ഹെ (12 ഏക്കർ) |
History | |
സ്ഥാപിതം | 40th century BC |
ഉപേക്ഷിക്കപ്പെട്ടത് | 17th century BC |
കാലഘട്ടങ്ങൾ | Regionalisation Era to Harappan 4 |
സംസ്കാരങ്ങൾ | Indus Valley Civilization |
Site notes | |
Excavation dates | 1930, 1935–1936 |
Archaeologists | Nani Gopal Majumdar, Ernest John Henry Mackay |
സിന്ധൂനദീതട നാഗരികതയുടെ നഗരാനന്തര ഘട്ടത്തിലെ ഒരു പുരാവസ്തു കേന്ദ്രമാണ് ചാൻഹുദാരോ . പാകിസ്താനിലെ സിന്ധിലെ മൊഹൻജൊ-ദാരോയിൽ നിന്ന് 130 കിലോമീറ്റർ (81 മൈൽ) തെക്കായിട്ടാണ് ഈ സൈറ്റ് സ്ഥിതിചെയ്യുന്നത്. ക്രി.മു. 4000 നും 1700 നും ഇടയിൽ ജനവാസമുള്ള ഈ വാസസ്ഥലം ഒരുതരം മുത്തുകൾ നിർമ്മിക്കാനുള്ള കേന്ദ്രമായി കണക്കാക്കപ്പെടുന്നു. ഏകദേശം 5 ഹെക്ടർ വലിപ്പമുള്ള ഒരൊറ്റ സെറ്റിൽമെന്റിന്റെ ഭാഗത്ത് ഖനനത്തിൽ കണ്ടെത്തിയ മൂന്ന് താഴ്ന്ന കുന്നുകളുടെ ഒരു കൂട്ടമാണ് ഈ പുരാവസ്തു കേന്ദ്രം. [1]
1930 മാർച്ചിൽ എൻ. ജി. മജുംദാർ ചാൻഹുദാരോയിൽ ആദ്യമായി ഖനനം ചെയ്തു.[2] പിന്നീട് 1935-36 ൽ അമേരിക്കൻ സ്കൂൾ ഓഫ് ഇൻഡിക് ആൻഡ് ഇറാനിയൻ സ്റ്റഡീസിൽ നിന്നുള്ള ഏണസ്റ്റ് ജോൺ ഹെൻറി മക്കെയുടെ നേതൃത്വത്തിലുള്ള സംഘവും പര്യവേക്ഷണത്തിൽ ഏർപ്പെട്ടു. ഇതിനു വേണ്ട സാമ്പത്തിക സഹായം നൽകിയത് പെൻസിൽവാനിയ സർവകലാശാലയിലെ പ്രൊഫ. ഡബ്ല്യു. നോർമൻ ബ്രൗൺ ആയിരുന്നു. പാകിസ്താന്റെ സ്വാതന്ത്ര്യത്തിനുശേഷം മുഹമ്മദ് റാഫിക് മുഗളും ഈ പ്രദേശത്ത് പര്യവേക്ഷണ പ്രവർത്തനങ്ങൾ നടത്തി. [3]
സിന്ധു നാഗരികതയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രദേശങ്ങളിൽ ഒന്നാണ് ചാൻഹുദാരോ. ഖനനത്തിനായി ധാരാളം സാധ്യതകൾ കണ്ടെത്തിയ വലിയ സൈറ്റുകളിൽ ഒന്നാണ് ചാൻഹുദാരോ.[4] എന്നിരുന്നാലും, ഇപ്പോഴും ഇവിടത്തെ ഖനനം പുരോഗമിച്ചിട്ടില്ല. മരുഭൂമിയിലാണ് ഇത് സ്ഥിതിചെയ്യുന്നതെങ്കിലും സരസ്വതി നദി ഈ സ്ഥലത്തിന് സമീപം ഒഴുകുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. [5] ചാൻഹുദാരോയിലെ ജീവിതവും സരസ്വതിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന നൂറുകണക്കിന് വാസസ്ഥലങ്ങളും കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്. സിന്ധു നാഗരികതയുടെ തന്നെ തകർച്ചയ്ക്ക് കാരണമായ ഈ നഗരങ്ങളുടെ തകർച്ചയ്ക്ക് കാരണമായത് സരസ്വതി നദിയിലെ വരൾച്ച ഒരു കാരണമായിരിക്കുമെന്ന് കരുതപ്പെടുന്നു.
വീടുകൾ പണിയുന്നതിനായി മൊഹൻജൊ-ദാരോയിലേതുപോലെ ചാൻഹുദാരോയിലും ചുട്ടുപഴുത്ത ഇഷ്ടികകൾ ധാരാളം ഉപയോഗിച്ചിരുന്നു. [6] നിരവധി നിർമ്മാണങ്ങൾ വ്യവസായ നിർമിതികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചാൻഹുദാരോയിലെ ചില കെട്ടിടങ്ങൾ സംഭരണ ശാലകൾ ആയിരുന്നിരിക്കണമെന്നും കരുതപ്പെടുന്നു. [7]
ചെമ്പ് കത്തികൾ, കുന്തങ്ങൾ, മഴു, പാത്രങ്ങൾ,ചെമ്പ് മത്സ്യ കൊളുത്തുകൾ എന്നിവയാണ് പ്രധാനമായും ഇവിടെ നിന്നും കണ്ടെത്തിയത്. [8] അതിനാൽത്തന്നെ ചാൻഹുദാരോയ്ക്ക് "ഇന്ത്യയുടെ ഷെഫീൽഡ്" എന്ന് വിളിപ്പേരുണ്ടായി. [9] വിസിൽ ആയി പ്രവർത്തിക്കാനാകുന്ന ഒരു ചെറിയ ടെറാക്കോട്ട പക്ഷിയെയും, കുന്തം എറിയുന്ന പുരുഷ ശിൽപം, നർത്തകി (തകർന്ന പ്രതിമ -4.1 സെ.മീ) എന്നിവ ഇവിടെനിന്നും കണ്ടെത്തിയവയിൽ [10][11] സിന്ധു മുദ്രകൾ ചാൻഹുദാരോയിലും കാണപ്പെടുന്നു. കൂടാതെ മുദ്രകൾ നിർമ്മിച്ച കേന്ദ്രങ്ങളിലൊന്നായി ചാൻഹുദാരോ [12] വളരെ പ്രാധാന്യമർഹിക്കുന്നു. ചാൻഹുദാരോയിലെ കരകൗശല ഉൽപ്പന്നങ്ങളുടെ എണ്ണം മൊഹൻജൊദാരോയിൽ ഉള്ളതിനേക്കാൾ വളരെ വലുതായി കാണപ്പെടുന്നു. ഒരുപക്ഷേ കരകൗശല ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനായി ചാൻഹുദാരോയിലെ പകുതി സ്ഥലവും ഉപയോഗപ്പെടുത്തിയിരിക്കണം. [13]
കൊന്ത നിർമ്മാണ ഫാക്ടറി എന്നറിയപ്പെടുന്ന ശ്രദ്ധേയമായ ഒരു നിർമ്മാണ കേന്ദ്രം ചാൻഹുദാരോയിൽ കണ്ടെത്തിയിട്ടുണ്ട്. അതിനുള്ളിലായി ഒരു ചൂളയും ഉൾപ്പെടുന്നു. വളകൾ, നിരവധി വസ്തുക്കളാൽ നിർമ്മിച്ച മുത്തുകൾ, ലോഹ നിർമിതികൾ എന്നിവയും ഇവിടെ കണ്ടെത്തി. [14]
മറ്റ് ഹാരപ്പൻ കേന്ദ്രങ്ങളിലെപോലെ ചാൻഹുദാരോയിൽ നിന്നും എള്ള് കൃഷിചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. [15] ചാൻഹുദാരോയിലും പയറുവർഗ്ഗങ്ങളും വളർത്തിയിരുന്നു.[16]