ചാർലി

ചാർലി
ആദ്യ പോസ്റ്റർ
സംവിധാനംമാർട്ടിൻ പ്രക്കാട്ട്
നിർമ്മാണംഷെബിൻ ബക്കർ
ജോജു ജോർജ്
മാർട്ടിൻ പ്രക്കാട്ട്
രചനഉണ്ണി ആർ.
മാർട്ടിൻ പ്രക്കാട്ട്
അഭിനേതാക്കൾദുൽഖർ സൽമാൻ
പാർവ്വതി മേനോൻ
അപർണ ഗോപിനാഥ്
സംഗീതംഗോപി സുന്ദർ
ഛായാഗ്രഹണംജോമോൻ ടി ജോൺ
ചിത്രസംയോജനംമഹേഷ് നാരായണൻ
സ്റ്റുഡിയോഫൈന്റിങ് സിനിമ
വിതരണംപ്ലേയ് ഹൗസ് റിലീസ്
റിലീസിങ് തീയതി
  • 23 ഡിസംബർ 2015 (2015-12-23)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം129 മിനിറ്റ്

2015 ൽ പുറത്തിങ്ങിയ മലയാള ചലച്ചിത്രമാണ് ചാർലി. മാർട്ടിൻ പ്രക്കാട്ട്[1] സംവിധാനവും സഹ നിർമ്മാണവും ചെയ്യുന്ന ഈ സിനിമയിൽ ദുൽഖർ സൽമാൻ,പാർവ്വതി മേനോൻ,അപർണ ഗോപിനാഥ്[2],[3] എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു. ഫൈന്റിങ് സിനിമയുടെ ബാനറിൽ ഷെബിൻ ബക്കർ, ജോജു ജോർജ് എന്നിവർ നിർമ്മിക്കുന്ന ഈ സിനിമയിൽ സംഗീതം സംവിധാനം ചെയ്തത് ഗോപി സുന്ദറും വരികളെഴുതിയത് റഫീക്ക് അഹമ്മദും ആണ്. ജോമോൻ ടി ജോൺ ആണ് ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത്. 2015 ഡിസംബർ 24ന് ചാർലി പ്രദർശനത്തിനെത്തി. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും അനുകൂലമായ പ്രതികരണമാണ് ഈ ചലച്ചിത്രത്തിനു ലഭിച്ചത്. 46ആമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച ഛായാഗ്രാഹകൻ എന്നിവയുൾപ്പടെ 8 അവാർഡുകൾ ചാർലി സ്വന്തമാക്കി[4].

കഥാതന്തു

[തിരുത്തുക]

തന്നിഷ്ടപ്രകാരം ജീവിക്കണമെന്നാഗ്രഹിക്കുന്ന പെൺകുട്ടിയാണ് ടെസ്സ (പാർവതി). വീട്ടുകാർ അവളെ കല്യാണം കഴിച്ച് അയക്കാൻ ശ്രമിക്കുമ്പോൾ അതിന് വകവെക്കാതെ അവൾ വീട് വിട്ടിറങ്ങുന്നു. അവളുടെ സുഹൃത്തിൻറെ സഹായത്തോടെ നഗരത്തിൽ ഒരു മുറി വാടകക്കെടുക്കുന്നു. ആ മുറി നേരത്തെ ചാർളി (ദുൽഖർ സൽമാൻ) ഉപയോഗിച്ചതായിരുന്നു. നാടകീയമായി ഊരുചുറ്റുന്നയാളാണയാൾ. തുടക്കത്തിൽ ആ റൂം ടെസ്സക്ക് ഇഷ്ടമായില്ലെങ്കിൽ ആ മുറി വൃത്തിയാക്കുന്നതിനിടെ ചാർളിയുടെ ഒരു ചിത്രം അവിടെ നിന്ന് ലഭിക്കുന്നു. അതവളുടെ ഉത്കണ്ഠ വർദ്ദിപ്പിക്കുന്നു. ന്യൂ ഇയറിൻറെ രാത്രിയിൽ ചാർളിയുടെ മുറിയിൽ മോഷ്ടാവ് കയറിയതുമായ വരകളും ആ ചിത്രത്തിലുണ്ട്.പിന്നീട് ആ കള്ളനെ പിന്തുടർന്ന ചാർളി ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറുന്നു. അതിനിടെ ആ വീട്ടിൽ ആത്മഹത്യ ചെയ്യുന്ന സ്ത്രീയെയാണ് ഓടിളക്കി കിടക്കാൻ നോക്കുമ്പോൾ അവർ കാണുന്നത്. പിന്നീട് ചാർളിയെ അന്വേഷിച്ചുള്ള യാത്രകളാണ് ടെസ്സ നടത്തുന്നത്. ഒടുവിൽ തൃശ്ശൂർ പൂരത്തിന്റെ പശ്ചാത്തലത്തിൽ ചാർളിയെ ടെസ്സ കാണുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്.

കഥാപാത്രങ്ങൾ

[തിരുത്തുക]

നിർമ്മാണം

[തിരുത്തുക]

2015 മെയ് മാസം 25-ന് ഇടുക്കിയിൽ വച്ച് ചാർലിയുടെ ചിത്രീകരണം ആരംഭിച്ചു. ഈ സിനിമയിലെ നായകന്റെ രൂപം ഒരു പുതിയ പരീക്ഷണം ആണെന്നാണ് സംവിധായകൻ അഭിപ്രായപ്പെട്ടത്. കൊച്ചി, മൂന്നാർ, ഗുജറാത്ത് എന്നിവിടങ്ങളിൽ വച്ച് ചിത്രീകരിച്ച ചാർലി 2015 സെപ്റ്റംബറിൽ പൂർത്തിയായി.[1][5] 2015 ജൂൺ 15-ന് സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി.

സംഗീതം

[തിരുത്തുക]
ചാർലി
ഗാനം by ഗോപി സുന്ദർ
Released7 ഡിസംബർ 2015 (2015-12-07)
Recorded2015
Genreസംഗീതം
Length27:37
LabelMuzik 247
ഗോപി സുന്ദർ chronology
എന്ന് നിന്റെ മൊയ്തീൻ
(2015)എന്ന് നിന്റെ മൊയ്തീൻ2015
Charlie
(2015)
ആക്ഷൻ ഹീറോ ബിജു
(2016)ആക്ഷൻ ഹീറോ ബിജു2016

റഫീക്ക് അഹമ്മദ് എഴുതിയ ആറു പാട്ടുകൾക്ക് ഗോപി സുന്ദറാണ് ഈണം നൽകിയത്. 2015 ഡിസംബർ 7-ന് പാട്ടുകൾ റിലീസ് ചെയ്തു.[6]

ഗാനം
# ഗാനംപാടിയവർ) ദൈർഘ്യം
1. "അകലെ..."  മാൽഗുഡി ശുഭ 3:59
2. "പുലരികളോ..."  ശക്തിശ്രീ ഗോപാലൻ,മുഹമ്മദ് മക്ക്ബൂൽ മൻസൂർ 5:46
3. "പുതുമഴയായി..."  ശ്രേയ ഘോഷാൽ 4:33
4. "ഒരു കരി മുകിലിന്..."  വിജയ് പ്രകാശ് 4:41
5. "സ്നേഹം നീ നാഥാ..."  രാജലക്ഷ്മി 4:05
6. "പുതുമഴയായി..."  ദിവ്യ എസ് മേനോൻ 4:33
ആകെ ദൈർഘ്യം:
27:37

റീമേക്ക്

[തിരുത്തുക]

2017-ൽ ഈ ചിത്രം മറാത്തിയിൽ ദേവ എന്ന പേരിലും 2021-ൽ തമിഴിൽ മാര എന്ന പേരിലും റീമേക്ക് ചെയ്തു.

സ്പിൻ-ഓഫ്

[തിരുത്തുക]

ജിത്തു കെ ജയൻ സംവിധാനം ചെയ്ത് കള്ളൻ ഡിസൂസ എന്ന പേരിൽ ഒരു സ്പിൻ-ഓഫ് ജനുവരി 21, 2022 ന് പുറത്തിറങ്ങി. സൗബിൻ ഷാഹിർ കള്ളൻ ഡിസൂസയായി വീണ്ടും അഭിനയിക്കുന്നു.

പുരസ്കാരങ്ങൾ

[തിരുത്തുക]
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം[4]
ഏഷ്യാവിഷൻ അവാർഡ്സ്[7]
ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ്
വനിത ഫിലിം അവാർഡ്സ്[7]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "'Charlie' First Poster: Dulquer Salmaan Spotted in Trendy New Look". International Business Times. 15 June 2015.
  2. "Dulquer starts shooting for 'Charlie'". Sify. 15 June 2015. Archived from the original on 2015-06-15. Retrieved 2015-12-09.
  3. "Dulquer Salmaan As Charlie". Oneindia.in. 20 June 2015.
  4. 4.0 4.1 "Kerala State Film Awards 2015". Anu James. International Business Times. 1 March 2016. Retrieved 1 March 2016.
  5. "Dulquer Salmaan wraps up 'Charlie', starts shooting for Rajeev Ravi's next". International Business Times. 25 September 2015.
  6. "Charlie: Listen to songs of Dulquer Salmaan-Parvathy starrer". International Business Times. 8 December 2015.
  7. 7.0 7.1 James, Anu (2016, ഫെബ്രു 16). "Vanitha Film Awards 2016: Prithviraj, best actor; Parvathy bags best actress award [Full winners list]". International Business Times, India Edition. {{cite web}}: Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]