ഇലകൾ തിന്നു ജീവിക്കുന്ന ചില പ്രത്യേക തരം ഈച്ച, ശലഭം, വണ്ട് എന്നിവയുടെ ലാർവകളെയാണ് ചിത്രകീടമെന്നു പറയുന്നത്. ഇല-ഭക്ഷിക്കുന്ന പ്രാണികളിൽ ബഹുഭൂരിപക്ഷവും നിശാശലഭം, (ലെപിഡോപ്റ്റെറ), സോഫ്‌ളൈസ് (സിംഫൈറ്റ, ഒരുതരം കടന്നൽ), ഈച്ചകൾ (ഡിപ്റ്റെറ) എന്നിവയാണ്, എന്നിരുന്നാലും ചില വണ്ടുകളും ഈ സ്വഭാവം പ്രകടിപ്പിക്കുന്നു.