![]() Chinmaya Mission Logo | |
ആപ്തവാക്യം | പരമാവധി ആളുകൾക്ക് പരമാവധി സമയത്തേക്ക് പരമാവധി സന്തോഷം നൽകുക |
---|---|
രൂപീകരണം | 1953 |
സ്ഥാപകർ | സ്വാമി ചിന്മയാനന്ദ സരസ്വതി |
തരം | ആത്മീയ സംഘടന[1] |
പദവി | ട്രസ്റ്റ് |
ലക്ഷ്യം | ആത്മീയം, വിദ്യാഭ്യാസം, ജീവകാരുണ്യം |
ആസ്ഥാനം | മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ |
Location |
|
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | ലോകവ്യാപകം |
Headed By | സ്വാമി സ്വരൂപാനന്ദ |
Main organ | സെന്റ്രൽ ചിന്മയ മിഷൻ ട്രസ്റ്റ് |
വെബ്സൈറ്റ് | www |
1953-ൽ പ്രസിദ്ധ വേദാന്ത പണ്ഡിതൻ സ്വാമി ചിന്മയാനന്ദന്റെ അനുയായികളാൽ സ്ഥാപിക്കപ്പെട്ട ഒരു ഹിന്ദു ആത്മീയ നവോത്ഥാന പ്രസ്ഥാനമാണ് ചിന്മയ മിഷൻ. ആത്മീയ, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ചിന്മയ മിഷൻ ലോക വ്യാപകമായി പ്രവർത്തിക്കുന്നു. സ്വാമി സ്വരൂപാനന്ദ ആണ് മിഷന്റെ ഇപ്പോളത്തെ തലവൻ. മുംബൈയിലെ സെൻട്രൽ ചിന്മയ മിഷൻ ട്രസ്ററ് സംഘടനയുടെ കാര്യനിർവ്വഹണം നടത്തുന്നു. ചിന്മയ മിഷന് ഇന്ത്യയിലും വിദേശത്തുമായി മുന്നൂറിലധികം കേന്ദ്രങ്ങളുണ്ട്‍. പരമാവധി ആളുകൾക്ക് പരമാവധി സമയത്തേക്ക് പരമാവധി സന്തോഷം നൽകുക എന്നാണ് ചിന്മയ മിഷന്റെ ആപ്തവാക്യം.
സ്ഥാപിതമായതിന് ശേഷം 1993-ൽ സമാധി ആകുന്നത് വരെ സ്വാമി ചിന്മയാനന്ദ ചിന്മയ മിഷനെ നയിച്ചു. അദ്ദേഹത്തിന്റെ മരണശേഷം സ്വാമി തേജോമയാനന്ദ ചിന്മയ മിഷന്റെ സാരഥ്യം ഏറ്റെടുത്തു. ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ, ചിന്മയ ഇന്റർനാഷണൽ റെസിഡൻഷ്യൽ സ്‌കൂൾ മുതലായവ അദ്ദേഹത്തിന്റെ കാലത്ത് നടപ്പായ പദ്ധതികളാണ്. ജനുവരി 2007-ൽ സ്വാമി തേജോമയാനന്ദ സ്ഥാനമൊഴിയുകയും സ്വാമി സ്വരൂപാനന്ദ പുതിയ തലവനായി സ്ഥാനമേൽക്കുകയും ചെയ്തു.