ചിപ്പേവ ദേശീയ വനം | |
---|---|
Location | Itasca / Cass / Beltrami counties, Minnesota, United States |
Nearest city | Cass Lake, MN |
Coordinates | 47°20′26″N 94°12′24″W / 47.34056°N 94.20667°W |
Area | 666,623 ഏക്കർ (2,697.73 കി.m2)[1] |
Established | 1908 |
Governing body | U.S. Forest Service |
Website | Chippewa National Forest |
ചിപ്പേവ ദേശീയ വനം അമേരിക്കൻ ഐക്യനാടുകളിലെ മിനസോട്ട സംസ്ഥാനത്തിൻറെ വടക്കൻ മധ്യ മേഖലയിൽ, ഇറ്റാസ്ക, കാസ്, ബെൽട്രാമി കൗണ്ടികളിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയ വനമാണ്. മിനസോട്ടയിലെ കാസ് ലേക്ക് നഗരത്തിലാണ് ഫോറസ്റ്റ് ആസ്ഥാനം സ്ഥിതിചെയ്യുന്നത്. ബ്ലാക്ക്‌ഡക്ക്, ഡീർ റിവർ, വാക്കർ എന്നിവിടങ്ങളിൽ ഇതിന് പ്രാദേശിക ജില്ലാ റേഞ്ച് ഓഫീസുകളുണ്ട്.
1902 ജൂൺ 27-ന് മോറിസ് നിയമം പാസാക്കപ്പെട്ടതോടെയാണ് ഈ വനം മിനസോട്ട ഫോറസ്റ്റ് റിസർവ് ആയി സ്ഥാപിതമായത്.[2] ഈ നിയമം പ്രധാനമായും മിനസോട്ടയിലെ ഒജിബ്‌വെ ഇന്ത്യൻ റിസർവേഷനിൽ അനുവദിക്കപ്പെടാത്ത ഭൂമിയുടെ വിനിയോഗത്തെ അഭിസംബോധന ചെയ്തപ്പോൾ, മിസിസിപ്പിയിലെ ചിപ്പെവാസിലെ 200,000 ഏക്കർ (810 ചതുരശ്ര കിലോമീറ്റർ), കാസ് തടാകം, ലീച്ച് തടാകം, വിന്നിബിഗോഷിഷ് ഇന്ത്യൻ റിസർവുകൾ എന്നിവ ഒരു ഫോറസ്റ്റ് റിസർവായി നാമനിർദ്ദേശം ചെയ്യപ്പെട്ടു.
ഫെഡറേഷൻ ഓഫ് മിനസോട്ട വിമൻസ് ക്ലബ്ബിന്റെ മരിയ സാൻഫോർഡും ഫ്ലോറൻസ് ബ്രാംഹാളും നേതൃത്വം നൽകിയതും 1900-ൽ ആരംഭിച്ചതുമായ സംരക്ഷണ ആക്ടിവിസം കാടും അതിനുള്ള അപകടസാധ്യതകളും പൊതുജനശ്രദ്ധയിലേക്ക് കൊണ്ടുവന്നു.[3] 1908 മെയ് 23-ന് ഈ റിസർവ് മിനസോട്ട ദേശീയ വനമായി പുനഃസ്ഥാപിക്കപ്പെട്ടു.[4] 1928-ൽ, ഈ കാടുകളിലെ യഥാർത്ഥ ഉടമകളായിരുന്ന ചിപ്പേവ ഗോത്രവർഗക്കാരുടെ ബഹുമാനാർത്ഥം വനത്തിന്റെ പേര് ചിപ്പേവ ദേശീയ വനം എന്ന് പുനർനാമകരണം ചെയ്തു. തുടർന്നുള്ള അതിർത്തി വിപുലീകരണങ്ങളും ഭൂമി ഏറ്റെടുക്കലുകളും വനത്തിന്റെ വിസ്തൃതിയെ ഇന്നത്തെ നിലയിലേയ്ക്ക് ഉയർത്തി.
ലോസ്റ്റ് ഫോർട്ടി എന്നറിയപ്പെടുന്ന ഒരു പ്രദേശവും വനത്തിൽ ഉൾപ്പെട്ടിരിക്കുന്നു. മൊത്തം 144 ഏക്കർ (0.58 ചതുര കിലോമീറ്റർ ) വിസ്തൃതിയുള്ള ഈ പ്രദേശം, 1882-ൽ ഈ പ്രദേശത്തിന്റെ യഥാർത്ഥ ഭൂപടം വരച്ചപ്പോൾ, കോഡിംഗ്ടൺ തടാകത്തിന്റെ ഭാഗമായി ആകസ്മികമായി ചിത്രീകരിക്കപ്പെട്ടു.[5] മാപ്പിംഗ് പിശകിന്റെ ഫലമായി, ലോസ്റ്റ് ഫോർട്ടി ഒരിക്കലും അടയാളപ്പെടുത്തപ്പെട്ടില്ല. 350 വർഷത്തിലേറെ പഴക്കമുള്ള ചില മരങ്ങളുള്ള സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന വനങ്ങളിൽ ചിലത് ഇവിടെ നിലനിൽക്കുന്നു. ഇന്നത്തെ മിനസോട്ടയിലെ മൊത്തം വനഭൂമിയുടെ രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ് ഇത്തരം പ്രാക്തന വനങ്ങളുള്ളത്.
ഈ വനം 667,094 ഏക്കർ (2,699.63 ചതുരശ്ര കിലോമീറ്റർ) പ്രദേശത്ത് വ്യാപിച്ചുകിടക്കുന്നു. 1,300-ലധികം തടാകങ്ങൾ, 923 മൈൽ (1,485 കിലോമീറ്റർ) നദികളും അരുവികളും, 400,000 ഏക്കർ (1,600 ചതുരശ്ര കിലോമീറ്റർ) തണ്ണീർത്തടങ്ങളും ഉള്ളതിനാൽ ഈ പ്രദേശത്ത് ജലം സമൃദ്ധമാണ്. രാജ്യത്തെ മറ്റേതൊരു ദേശീയ വനത്തേക്കാളും കൂടുതൽ തടാകങ്ങളും തണ്ണീർത്തടങ്ങളുമുള്ള ഈ വനം ദേശീയ വനവ്യവസ്ഥയിലെ മുഴുവൻ ഉപരിതല ജലത്തിന്റെയും ഏകദേശം 13 ശതമാനം ഉൾക്കൊള്ളുന്നു. വനത്തിനുള്ളിൽ കട്ട് ഫൂട്ട് സിയോക്സ് ട്രയൽ ലോറൻഷ്യൻ ഡിവിഡിനോട് ചേർന്ന് കടന്നുപോകുന്നു.
മിനസോട്ട സംസ്ഥാനത്തിനുള്ളിലെ ഏറ്റവും വലിയ പത്ത് തടാകങ്ങളിൽ മൂന്നെണ്ണമായ കാസ് തടാകം, ലീച്ച് തടാകം, വിന്നിബിഗോഷിഷ് തടാകം എന്നിവ ദേശീയ വന പരിധിയിലാണ് സ്ഥിതിചെയ്യുന്നത്. വനഭൂമിയുടെ ഏകദേശം 44 ശതമാനം ഭാഗം ലീച്ച് ലേക്ക് ഇന്ത്യൻ റിസർവേഷനിലാണ്.