ചിയോനോഡോക്സ ലൂസിലിയ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Asparagales |
Family: | Asparagaceae |
Subfamily: | Scilloideae |
Genus: | Chionodoxa |
Species: | C. luciliae
|
Binomial name | |
Chionodoxa luciliae | |
Synonyms | |
|
വസന്തത്തിന്റെ തുടക്കത്തിൽ പൂവിടുന്ന പടിഞ്ഞാറൻ തുർക്കിയിൽ നിന്നുള്ള ബൾബ് വർഗ്ഗത്തിൽപ്പെട്ട ഒരു ബഹുവർഷസസ്യമാണ് ബോസിയേഴ്സ് ഗ്ലോറി-ഓഫ്-ദ-സ്നോ [1]അല്ലെങ്കിൽ ലൂസിലെസ് ഗ്ലോറി-ഓഫ്-ദ-സ്നോ എന്നുമറിയപ്പെടുന്ന ചിയോനോഡോക്സ ലൂസിലിയ. ഒരിക്കൽ പൂവിട്ടതിനുശേഷം, അടുത്ത വസന്തകാലം വരെ അത് നിദ്രാവസ്ഥയിൽ കാണപ്പെടുന്നു. സ്വിസ് സസ്യശാസ്ത്രജ്ഞനായ പിയറി എഡ്മണ്ട് ബോയിസിയറുടെ ഭാര്യ ലൂസിലിന്റെ ബഹുമാനാർത്ഥം ആണ് ലാറ്റിൻ നാമം നൽകിയിരിക്കുന്നത്.
ചിയോനോഡോക്സ ജനുസ്സിലെ എല്ലാ അംഗങ്ങളെയും പോലെ, കേസരങ്ങളുടെ അടിഭാഗം പരന്നതും പുഷ്പത്തിന്റെ മധ്യത്തിൽ കൂട്ടമായി ചേർന്നു കാണപ്പെടുന്നതുമാണ്. അനുബന്ധ ജനുസ്സായ സ്കില്ലയിൽ, കേസരങ്ങൾ പരന്നതോ കൂട്ടമായി കൂടി ചേർന്നോ കാണപ്പെടുന്നില്ല. [2]ചില സസ്യശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഇതിലെ വ്യത്യാസങ്ങൾ ഒരു പ്രത്യേക ജനുസ്സ് സൃഷ്ടിക്കാൻ പര്യാപ്തമല്ല. അതിനാൽ ഈ ഇനത്തെ സ്കില്ലയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.[3]
{{citation}}
: Unknown parameter |lastauthoramp=
ignored (|name-list-style=
suggested) (help)* Mathew, Brian (1987), The Smaller Bulbs, London: B T Batsford, ISBN 978-0-7134-4922-8