ചൂളൈമേട്‌

ചൂളൈമേട്‌
ചെന്നൈയുടെ പരിസരപ്രദേശം
ചൂളൈമേട്‌ is located in Chennai
ചൂളൈമേട്‌
ചൂളൈമേട്‌
ചൂളൈമേട്‌ is located in Tamil Nadu
ചൂളൈമേട്‌
ചൂളൈമേട്‌
ചൂളൈമേട്‌ is located in India
ചൂളൈമേട്‌
ചൂളൈമേട്‌
Coordinates: 13°03′46″N 80°13′39″E / 13.0628°N 80.2275°E / 13.0628; 80.2275
CountryIndia
StateTamil Nadu
DistrictChennai District
MetroChennai
ഭരണസമ്പ്രദായം
 • ഭരണസമിതിChennai Corporation
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
PIN
600094
വാഹന റെജിസ്ട്രേഷൻTN 10
നിയമസഭാ മണ്ഡലംഅന്ന നഗർ, ആയിരം വിളക്ക്‌
Planning agencyCMDA
Civic agencyChennai Corporation
വെബ്സൈറ്റ്www.chennai.tn.nic.in

ചെന്നൈയുടെ പരിസരപ്രദേശത്തുള്ള ഒരു ജനവാസകേന്ദ്രമാണ് ചൂളൈമേട്.

കോടമ്പാക്കം, വടപഴനി, എം.എം.ഡി.എ. കോളനി, അമിഞ്ചിക്കരൈ, മഹാലിംഗപുരം, നുങ്കമ്പാക്കം തുടങ്ങിയ ചെന്നൈയുടെ മറ്റു പരിസരപ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന ചൂളൈമേട് ചെന്നൈയിലെ തിരക്കു പിടിച്ച ആർക്കോട് റോഡ്, നെൽസൺ മാണിക്കം റോഡ് എന്നീ പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന സ്ഥലം കൂടിയാണ്.

ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ നുങ്കമ്പാക്കം സ്റ്റേഷനാണ്. ലയോളാ കോളേജ്, പച്ചയ്യപ്പാസ് കോളേജ്, മീനാക്ഷി എഞ്ചിനീയറിംഗ് കോളേജ് ആന്റ് പനിമലർ പോളിടെക്‌നിക് തുടങ്ങിയ ചെന്നൈയിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പലതും ചൂളൈമേടിലാണുള്ളത്.

ചെന്നൈയുടെ കിഴക്കൻ പ്രദേശങ്ങളെ പടിഞ്ഞാറൻ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നത് നെൽസൺ മാണിക്കം റോഡാണ്. നഗരവൽക്കരണം ധൃതഗതിയിൽ നടക്കുന്ന ഒരു പ്രദേശമായതിനാൽ ഇവിടെ ഗതാഗതത്തിരക്ക് പൊതുവേ കൂടുതലായിരിക്കും.

മൂന്ന് ദശകങ്ങളോളം മലയാള സിനിമയിലെ സാന്നിധ്യമായിരുന്ന നടൻ കെ.പി. ഉമ്മറിന്റെ മൃതദേഹം ചൂളൈമേട് ജൂമാമസ്ജിദ് കബർ സ്ഥാനത്താണ് സംസ്‌കരിച്ചിട്ടുള്ളത്. [1]

വളരെ സജീവമായി പ്രവർത്തിക്കുന്ന ചൂളൈമേട് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും, പൂക്കളമത്സരവും, ശിശുദിനാഘോഷവും എല്ലാം നടക്കാറുണ്ട്.[2]


സ്ഥാന വിവരണം

[തിരുത്തുക]

അവലംബം

[തിരുത്തുക]