ചെക്വാമെഗോൺ-നിക്കോലെറ്റ് ദേശീയ വനം | |
---|---|
ഐ.യു.സി.എൻ. ഗണം VI (Managed Resource Protected Area) | |
![]() The Nicolet National Forest in November | |
Location | Wisconsin, United States |
Area | 1,534,225 ഏക്കർ (6,208.79 കി.m2)[1] |
Established | 1933[2] |
Governing body | U.S. Forest Service |
Website | Chequamegon–Nicolet National Forest |
ചെക്വാമെഗോൺ-നിക്കോലെറ്റ് ദേശീയ വനം (/ʃɪˈwɑːmɪɡən ˌnɪkəˈleɪ/; the q is silent)[3] അമേരിക്കൻ ഐക്യനാടുകളിൽ വിസ്കോൺസിൻ സംസ്ഥാനത്തിൻറെ വടക്കൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ഏകദേശം 1,530,647 ഏക്കർ (6,194.31 ചതുരശ്ര കിലോമീറ്റർ) ഭൂവിസ്തീർണ്ണമുള്ള ഒരു യു.എസ്. ദേശീയ വനം ആണ്. 20-ആം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലെ വനനശീകരണത്താൽ, വളരെ കുറച്ച് പഴയകാല വനങ്ങൾ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. ഇന്ന് അവിടെ വളരുന്ന ചില മരങ്ങൾ 1930 കളിൽ സിവിലിയൻ കൺസർവേഷൻ കോർപ്സ് നട്ടുപിടിപ്പിച്ചതാണ്. ദേശീയ വനഭൂമിയിൽ നോർത്ത് വുഡ്സ് ഇക്കോറിജിയനുമായി ബന്ധപ്പെട്ട മരങ്ങളും സസ്യങ്ങളും അടങ്ങിയിരിക്കുന്നു, ഇത് അപ്പർ ഗ്രേറ്റ് ലേക്ക്സ് മേഖലയിലുടനീളം വ്യാപകമാണ്.
നിയമപരമായി രണ്ട് വ്യത്യസ്ത ദേശീയ വനങ്ങളായ ചെക്വമേഗൺ ദേശീയ വനം, നിക്കോലെറ്റ് ദേശീയ വനം എന്നിവ ചേർന്ന ഈ പ്രദേശങ്ങൾ 1933-ൽ പ്രസിഡൻഷ്യൽ പ്രഖ്യാപനങ്ങളാൽ സ്ഥാപിതമായതും 1998 മുതൽ ഒരൊറ്റ ഘടകമായി കൈകാര്യം ചെയ്യപ്പെടുന്നതുമാണ്.[4]
ഈ സംയുക്ത ദേശീയ വനത്തിലെ ചെക്വാമെഗോൺ ദേശീയ വനം സംസ്ഥാനത്തിന്റെ വടക്ക്-മധ്യ ഭാഗത്ത് മൂന്ന് യൂണിറ്റുകളെ ഉൾക്കൊള്ളുന്നതും, മൊത്തം 865,825 ഏക്കർ (3,503.87 ചതുരശ്ര കിലോമീറ്റർ) പ്രദേശം ഉൾക്കൊള്ളുന്നതുമാണ്. ബേഫീൽഡ്, ആഷ്‌ലാൻഡ്, പ്രൈസ്, സോയർ, ടെയ്‌ലർ, വിലാസ് കൗണ്ടികളുടെ ഭാഗങ്ങളിൽ ഇത് സ്ഥിതിചെയ്യുന്നു. പാർക്ക് ഫാൾസിലാണ് ഫോറസ്റ്റ് ആസ്ഥാനം. ഗ്ലിഡ്ഡൻ, ഹേവാർഡ്, മെഡ്ഫോർഡ്, പാർക്ക് ഫാൾസ്, വാഷ്‍ബേൺ എന്നിവിടങ്ങളിൽ ഇതിന് പ്രാദേശിക ജില്ലാ റേഞ്ചർ ഓഫീസുകളുണ്ട്.[5] മൊക്വാ ബാരൻസ് റിസർച്ച് നാച്ചുറൽ ഏരിയ ചെക്വാമെഗോൺ ഭാഗത്ത് സ്ഥിതി ചെയ്യുന്നു.[6] ദേശീയ വന്യജീവി സംരക്ഷണ സംവിധാനത്തിൻറെ ഔദ്യോഗികമായി നിയുക്തമാക്കിയ രണ്ട് വന്യ പ്രദേശങ്ങളാണ് ചെക്വാമെഗോണിനുള്ളിൽ കിടക്കുന്ന പോർക്കുപൈൻ ലേക്ക് വൈൽഡർനസ്, റെയിൻബോ ലേക്ക് വൈൽഡർനസ് എന്നിവ.
വടക്കുകിഴക്കൻ വിസ്കോൺസിൻ സംസ്ഥാനത്തിൻറെ വടക്കുകിഴക്കൻ മേഖലയിലെ 664,822 ഏക്കർ (2,690.44 ചതുരശ്ര കിലോമീറ്റർ) പ്രദേശത്തെ നിക്കോലറ്റ് ദേശീയ വനം ഉൾക്കൊള്ളുന്നു. ഫോറസ്റ്റ്, ഒകോണ്ടോ, ഫ്ലോറൻസ്, വിലാസ്, ലാംഗ്ലേഡ്, ഒനൈഡ കൗണ്ടികളുടെ ഭാഗങ്ങളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ദേശീയ വനത്തിന്റെ ആസ്ഥാനം റൈൻലാൻഡറിലാണ്. ഈഗിൾ റിവർ, ഫ്ലോറൻസ്, ലേക്‌വുഡ്, ലാവോണ എന്നിവിടങ്ങളിൽ പ്രാദേശിക ജില്ലാ റേഞ്ച് ഓഫീസുകളുണ്ട്. ദേശീയ വനത്തിൻറെ നിക്കോലൈറ്റ് ഘടകത്തിൽ ബോസ് ലേക്ക് ഹെംലോക്ക് ഹാർഡ്‌വുഡ്‌സ്, ഫ്രാങ്ക്ലിൻ ലേക്ക് ക്യാമ്പ് ഗ്രൗണ്ട് എന്നിവ സ്ഥിതി ചെയ്യുന്നു.[7][8] നിക്കോലെറ്റിനുള്ളിൽ ബ്ലാക്ക്ജാക്ക് സ്പ്രിംഗ്സ് വൈൽഡർനെസ്, ഹെഡ്വാട്ടേഴ്സ് വൈൽഡർനെസ്, വിസ്കർ ലേക്ക് വൈൽഡർനെസ് എന്നീ മൂന്ന് ഘോരവനങ്ങളാണുള്ളത്.