ഹിമാലയൻ നെറ്റിൽ അല്ലെങ്കിൽ നീലഗിരി നെറ്റിൽ എന്നു സാധാരണ അറിപ്പെടുന്ന ചെന്തൊട്ടി (ശാസ്ത്രീയനാമം: Girardinia diversifolia) നേപ്പാളിലും ഇന്ത്യയിലെ ഹിമാലയപ്രദേശത്തും ചൈനയുടെ പലഭാഗങ്ങളിലും വ്യാപകമായി കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ്.[2][3][4]. 1,200-തൊട്ട് 3,000 മീറ്റർ (3,900-തൊട്ട് 9,800 അടി) വഎ ഉയരമുള്ള പ്രദേശങ്ങളിൽ ഇതു വളരുന്നു.[5]ചോലരാജൻ ശലഭ-ലാർവകളുടെ ഭക്ഷണസസ്യമാണ് ഇത്.[6]
ചെന്തൊട്ടിയുടെ പരമ്പരാഗത ഉപയോക്താക്കൾ നേപ്പാളിലുടനീളമുള്ള ഗുരുങ്, മഗർ, റായ്, തമാംഗ് ആളുകൾ ഉൾപ്പെടെയുള്ള വംശീയ വിഭാഗങ്ങളാണ്.[7] ഇതിന്റെ ഉൽപ്പന്നങ്ങൾ ഗുരുങ്ങുകൾക്കും റായികൾക്കും സാംസ്കാരികമായി പ്രധാനമാണ്[7][8] ഇത് വാണിജ്യപരവും മതേതരവുമായ ആവശ്യങ്ങൾക്കായും വിൽക്കുന്നു.[9] ചെടിയുടെ ഫൈബർ ഇതര ഉപയോഗങ്ങളിൽ കാലിത്തീറ്റയായും ഇന്ധനമായും ജൈവവേലിയായും പരമ്പരാഗത മരുന്നുകളിലും ഉപയോഗിക്കുന്നു.[8][7] ഇതിന്റെ നാര് വളരെ വഴക്കമുള്ളതും ഉയർന്ന ദൃഢതയുള്ളതുമാണ്, ഇത് വസ്ത്രങ്ങളും ബാഗുകളും മുതൽ ഫ്ലോർ മാറ്റുകളും കയറും വരെയുള്ള നിരവധി കാര്യങ്ങൾക്ക് ഉപയോഗിക്കാനാവും.[10][7][11][12] ചെന്തോട്ടിയിൽ നിന്ന് ഉണ്ടാക്കുന്ന നാരുകൾ പൂർണമായും ബയോഡീഗ്രേഡബിൾ ആണ്.[10]
↑ 8.08.1Barakoti, T; Shrestha, K (2008). "Commercial utilization of allo (Girardinia diversifolia) by the rais of sankhuwasabha for income generation". Banko Janakari. 18 (1): 18–24. doi:10.3126/banko.v18i1.2162.
↑Dunsmore, J (1998). "Microenterprise development: Traditional skills and the reduction of poverty in highland nepal". Himalaya, the Journal of the Association for Nepal and Himalayan Studies. 18 (2): 22–27.
↑ 10.010.1Bajpai, P.K.; Meena, D; Vatsa, S; Singh, I (2013). "Tensile behavior of nettle fiber composites exposed to various environments". Journal of Natural Fibers. 10 (3): 244–256. doi:10.1080/15440478.2013.791912.
↑Shrestha, R (1999). "Improvements on the traditional harvesting practice of girardinia diversifolia". Tropical Agriculture Research and Extension. 2 (1): 74–75.