ചെന്നൈ (മദ്രാസ്) സെൻട്രൽ തീവണ്ടി നിലയം (சென்னை சென்ட்ரல்) ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ | |
---|---|
540PXpx | |
സ്ഥലം | |
Coordinates | 13°04′57″N 80°16′30″E / 13.0826°N 80.2750°E |
ജില്ല | CHENNAI SOUTH |
സംസ്ഥാനം | തമിഴ് നാട് |
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 4.50 മീ. |
പ്രവർത്തനം | |
കോഡ് | MAS |
ഡിവിഷനുകൾ | ചെന്നൈ |
സോണുകൾ | ദക്ഷിണ റെയിൽവേ |
പ്ലാറ്റ്ഫോമുകൾ | 17 |
ചരിത്രം | |
തുറന്നത് | 1873[1] |
വൈദ്യുതീകരിച്ചത് | 1931[2] |
ചെന്നൈ നഗരത്തിലെ രണ്ട് പ്രധാന തീവണ്ടി നിലയങ്ങളിൽ ഒന്നാണ് എംജിആർ ചെന്നൈ സെൻട്രൽ തീവണ്ടി നിലയം. നഗരത്തിന്റെ വടക്ക്, പടിഞ്ഞാറ് ദിശകളിൽനിന്നും വരുന്ന തീവണ്ടികളാണ് ഇവിടെ വരുന്നത്. ദിവസവും മൂന്നര ലക്ഷം ആളുകൾ ഉപയോഗിക്കുന്ന ചെന്നൈ സെൻട്രൽ തെക്കൻ സോണിലെത്തന്നെ ഏറ്റവും തിരക്കേറിയ തീവണ്ടി നിലയമാണ്.
നഗരത്തിന്റെ കിഴക്കു ഭാഗത്തുള്ള റോയാപുരം തീവണ്ടി നിലയത്തിലെ തിരക്ക് പരിഹരിക്കാനാണ് 1873 -ൽ പാർക്ക്റ്റൗൺ മേഖലയിലെ ജോൺ പെരേരാസ് ഗാർഡൻസിൽ ചെന്നൈ സെൻട്രൽ തീവണ്ടി നിലയം നിർമിച്ചത്. 1959 -ലും, 1998 -ലും പുതുക്കിപ്പണിതു.