ചെമ്മീൻ | |
---|---|
![]() ചലച്ചിത്രത്തിന്റെ പോസ്റ്റർ | |
സംവിധാനം | രാമു കാര്യാട്ട് |
നിർമ്മാണം | ബാബു ഇസ്മയിൽ സേട്ടു |
കഥ | തകഴി ശിവശങ്കരപിള്ള |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
ആസ്പദമാക്കിയത് | ചെമ്മീൻ by തകഴി |
അഭിനേതാക്കൾ | |
സംഗീതം | സലിൽ ചൗധരി |
ഗാനരചന | വയലാർ |
ഛായാഗ്രഹണം | മാർകസ് ബാർട്ട്‌ലി യു. രാജഗോപാൽ |
ചിത്രസംയോജനം | ഋഷികേശ് മുഖർജി കെ.ഡി. ജോർജ്ജ് |
സ്റ്റുഡിയോ | കണ്മണി ഫിലിംസ് |
വിതരണം | കണ്മണി ഫിലിംസ് |
റിലീസിങ് തീയതി | 1965 ഓഗസ്റ്റ് 19 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന നോവലിനെ അടിസ്ഥാനമാക്കി, 1965-ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ചെമ്മീൻ. എസ്.എൽ. പുരം സദാനന്ദനാണ് തകഴിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. മധു, സത്യൻ, കൊട്ടാരക്കര ശ്രീധരൻ നായർ, ഷീല, എസ്.പി. പിള്ള, അടൂർ ഭവാനി, ഫിലോമിന എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭ്രപാളിയിൽ അണിനിരന്നത്.
1965-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം ഈ സിനിമയ്ക്ക് ലഭിച്ചു[1]. ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായിട്ടാണ് ഈ അംഗീകാരം ലഭിച്ചത്. സാങ്കേതികപരമായും ഈ ചിത്രം മികച്ച് നിന്നു. ഈസ്റ്റ്മാൻ കളറിൽ പുറത്തിറങ്ങിയ ആദ്യ മലയാളചലച്ചിത്രങ്ങളിലൊന്നായിരുന്നു ചെമ്മീൻ.
വയലാറിന്റെ വരികൾക്ക് സലിൽ ചൗധരി സംഗീതം പകർന്ന അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. മാനസമൈനെ വരൂ, കടലിനക്കരെ പോണോരെ, പെണ്ണാളെ പെണ്ണാളെ, പുത്തൻ വലക്കാരെ എന്നീ ഗാനങ്ങൾ അക്കാലത്തെ ഏറ്റവും വലിയ ഹിറ്റുകളായി മാറി.
# | ഗാനം | ഗായകർ | ദൈർഘ്യം | |
---|---|---|---|---|
1. | "പെണ്ണാളേ പെണ്ണാളേ" | പി. ലീല, കെ.ജെ. യേശുദാസ്, കോറസ് | 5:39 | |
2. | "പുത്തൻ വലക്കാരേ" | കെ.ജെ. യേശുദാസ്, പി. ലീല, കെ.പി. ഉദയഭാനു, ശാന്ത പി. നായർ, കോറസ് | 3:19 | |
3. | "മാനസമൈനേ വരൂ" | മന്ന ഡേ | 3:12 | |
4. | "കടലിനക്കരെപ്പോണോരേ" | കെ.ജെ. യേശുദാസ് | 3:48 | |
5. | "തീം മ്യൂസിക്" | ഇൻസ്ട്രമെന്റൽ | 2:20 |
2017 ൽ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ ചെമ്മീന്റെ അൻപതാം വാർഷികം ആഘോഷിക്കാൻ സാംസ്കാരിക വകുപ്പ് തീരുമാനിച്ചിരുന്നു. ചെമ്മീനിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ആദരിക്കുന്നതിനായി സിനിമ ചിത്രീകരിച്ച അമ്പലപ്പുഴ പുറക്കാട് പരിപാടി സംഘടിപ്പിക്കാനായിരുന്നു തീരുമാനം. ഇതിനെതിരേ പ്രതിഷേധവുമായി ധീവരസഭ രംഗത്തു വന്നു. ചെമ്മീൻ മൽസ്യതൊഴിലാളികളെ ആക്ഷേപിക്കുന്ന കൃതിയാണെന്നും അത് സിനിമയാക്കിയപ്പോൾ ദൃശ്യങ്ങളിലൂടെ അവഹേളനം പൂർത്തിയായെന്നും ഇവർ ആരോപിച്ചു. [2]
{{cite news}}
: Check date values in: |accessdate=
and |date=
(help)