ചെസ്റ്റേർറ്റൺ റേഞ്ച് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Morven |
നിർദ്ദേശാങ്കം | 26°09′15″S 147°19′27″E / 26.15417°S 147.32417°E |
സ്ഥാപിതം | 1992 |
വിസ്തീർണ്ണം | 309.8 കി.m2 (119.6 ച മൈ)[1] |
Managing authorities | Queensland Parks and Wildlife Service |
See also | Protected areas of Queensland |
ഓസ്ട്രേലിയയിലെ ക്യുൻസ് ലാന്റിനു തെക്കു-പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ചെസ്റ്റേർറ്റൺ റേഞ്ച് ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും പടിഞ്ഞാറായി 585 കിലോമീറ്റർ അകലെയാണിത്. വറെഗോ നദി, വല്ലാം അരുവി, മറനോവ നദി എന്നീ ജലമാർഗ്ഗങ്ങളുടെ ജലസംഭരണ മേഖലകളിലായാണീ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ബ്രിഗാലോ ബെൽറ്റ് ജൈവമേഖലയുടെ തെക്കൻ ഭാഗത്തെ ഈ ദേശീയൊദ്യാനം സംരക്ഷിക്കുന്നു. ദേശീയോദ്യാനത്തിനു വടക്കായും പടിഞ്ഞാറായും ഓർക്കാഡില്ല സ്റ്റേറ്റ് ഫോറസ്റ്റാണുള്ളത്.
ഈ ദേശീയോദ്യാനത്തിലെ പ്രധാന ആകർഷണം രണ്ടു മുറികളുള്ള ഒരു ചെറിയ ഹോംസ്റ്റെഡാണ്. [2] ഇവിടെ ഭൂമി പാട്ടത്തിനുപയോഗിക്കുന്നത് 1937ൽ നിരോധിച്ചു. [2] ഇവിടെ അപൂർവ്വവും വംശനാശഭീഷണി നേരിടുന്നതുമായ 13 സ്പീഷീസുകളെ കണ്ടെത്തിയിട്ടുണ്ട്. [1] യക്ക സ്കിങ്കിന്റെ വംശനാശത്തിനു സാധ്യതയുള്ള ഒരു കോളനിയും ഇവിടെയുണ്ട്. [2]