ചെൽസി ഈസ് | |
---|---|
![]() | |
ജനനം | ചെൽസി അഡാ എസെരിയോഹ 15 November [1] |
തൊഴിൽ | നടി |
സജീവ കാലം | 2009–present |
ഒരു നൈജീരിയൻ നടിയാണ് ചെൽസി ഈസ് (ജനനം ചെൽസി അഡാ എസെരിയോഹ; നവംബർ 15). ജെനീവീവ് ന്നാജി, മജിദ് മൈക്കൽ എന്നിവർക്കൊപ്പം ആദ്യമായി അഭിനയിച്ച[2]സൈലന്റ് സ്കാൻഡൽസ് എന്ന നോളിവുഡ് ചിത്രത്തിലൂടെയാണ് അവർ പ്രാമുഖ്യം നേടിയത്. ഈ ചിത്രത്തിലെ അഭിനയത്തിന് ആറാമത് ആഫ്രിക്ക മൂവി അക്കാദമി അവാർഡിൽ ഏറ്റവും മികച്ച നടിക്കുള്ള അവാർഡും അവർ നേടി.
കാനോ സ്റ്റേറ്റിൽ ജനിച്ച ചെൽസി അബിയ സ്റ്റേറ്റിലെ ഉമുവിയയിൽ നിന്നുള്ളയാളാണ്. അവരുടെ മാതാപിതാക്കൾ രണ്ടുപേരും ബാങ്കർമാരായിരുന്നു. കനോയിലെ ഫെഡറൽ ഗവൺമെന്റ് ഗേൾസ് കോളേജ് മിഞ്ചിബിർ, സെന്റ് ലൂയിസ് സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അവർ പഠനം നടത്തി. മൈദുഗുരി സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷും ഭാഷാശാസ്ത്രവും പഠിച്ചു. "എന്റെ ബാല്യം രസകരമായിരുന്നു, കാരണം അന്ന് കാനോ വളരെ സമാധാനപരവും സുന്ദരവുമായിരുന്നു" എന്ന് ദി പഞ്ചിനു നൽകിയ അഭിമുഖത്തിൽ അവർ പറയുകയുണ്ടായി.[3]
സൈലന്റ് സ്കാൻഡൽസിലെ അഭിനയത്തിന് മുമ്പ്, അവർ ഒരു മോഡലായിരുന്നു. അവരുടെ അഭിനയാനുഭവം സ്റ്റേജ് നാടകങ്ങളിലായിരുന്നു. സൈലന്റ് സ്കാൻഡൽസിൽ അഭിനയിക്കാൻ നിർമാതാവ് വിവിയൻ എജിക്കെ ഓഡിഷന് ക്ഷണിക്കുകയും സിനിമയിൽ അഭിനയിക്കാൻ അവരെ തിരഞ്ഞെടുക്കുകയും ചെയ്തു. ടു ബ്രൈഡ്‌സ് ആൻഡ് എ ബേബി (2011), ഹൂഡ്രഷ് (2012), മർഡർ അറ്റ് പ്രൈം സ്യൂട്ട്സ് (2013) തുടങ്ങി നിരവധി ജനപ്രിയ ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്.[4][5]
Year | Film | Role | Notes |
---|---|---|---|
2009 | സൈലന്റ് സ്കാൻഡെൽസ് | എല്ല | വിത് ജെനീവീവ് ന്നജി |
2011 | ടു ബോഡീസ് ആന്റ് എ ബേബി | ഉഗൊ | വിത് OC ഉകെജെ, കലു ഇകെഗ്വ, സ്റ്റെല്ല ഡമാസസ് |
ട്വിസ്റ്റ് | |||
ടൈംലെസ് പാഷൻ | |||
2012 | ഹൂഡ്റഷ് | ഷക്കീര | വിത് ബിംബോ അക്കിന്റോള, OC ഉകെജെ & ഗബ്രിയേൽ അഫോളയൻ |
ക്ലോസ്ഡ് ഡോർ | |||
ലാഫ് വൺ കിൽ മി ഡൈ | |||
ദി കിങ്ഡം | |||
ടീയേഴ്സ് ഓഫ് പാഷൻ | |||
2015 | ഇക്കോഗോസി | എമെം | വിത് ഐകെ ഒഗ്‌ബോന്ന |
Year | Award | Category | Film | Result |
---|---|---|---|---|
2010 | ആഫ്രിക്ക മൂവി അക്കാദമി അവാർഡ്സ് | മോസ്റ്റ് പ്രോമിസിങ് ടാലന്റ് | സൈലന്റ് സ്കാൻഡൽസ് | Won |
ബെസ്റ്റ് ഓഫ് നോളിവുഡ് അവാർഡ്സ് | മോസ്റ്റ് പ്രോമിസിങ് ടാലന്റ് | Nominated | ||
Revelation of the Year | Won | |||
ZAFAA അവാർഡ്സ് | ബെസ്റ്റ് അപ്കമിംഗ് ആക്ട്രെസ് | Won | ||
2011 | ബെസ്റ്റ് ഓഫ് നോളിവുഡ് അവാർഡ്സ് | സപ്പോർട്ടിംഗ് റോളിലെ മികച്ച നടി (ഇംഗ്ലീഷ്) | ടു ബ്രൈഡ്സ് ആന്റ് എ ബേബി | Nominated |
2013 | നോളിവുഡ് മൂവീസ് അവാർഡ്സ് | സപ്പോർട്ടിംഗ് റോളിലെ മികച്ച നടി | ഹൂഡ്രഷ് | Nominated |