ചൊവ്വര | |
---|---|
city | |
Coordinates: 10°07′44″N 76°22′23″E / 10.129°N 76.373°E | |
Country | India |
State | Kerala |
District | Ernakulam |
(2001) | |
• ആകെ | 13,603 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL 41 |
ആലുവയിൽ നിന്ന് കാലടിക്ക് പോകുന്ന വഴിക്ക് പെരിയാറിന്റെ തീരത്തുള്ള ഒരു ഗ്രാമമാണ് ചൊവ്വര. നെടുമ്പാശേരി വിമാനത്താവളത്തിന്ന് തെക്കുകിഴക്കു ഭാഗത്തായിട്ടാണ് ഈ സ്ഥലം. ശ്രീമൂലനഗരം, കാഞ്ഞൂർ എന്നീ ഗ്രാമങ്ങളും ചൊവ്വരക്കടുത്തായി പെരിയാറിന്റെ തീരത്തുള്ള സ്ഥലങ്ങളാണ്.
പഴയ കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു ‘’‘ചൊവ്വര‘’‘. പുഴക്കക്കരെ തിരുവിതാംകൂറിലേക്ക് കടക്കാനുള്ള കടത്തും ചുങ്കമടക്കുന്ന സ്ഥലവും ഇവിടെ ഉണ്ടായിരുന്നു. (ചൌക്ക പറമ്പ് എന്നറിയപ്പെടുന്ന ആ സ്ഥലത്ത് ഇപ്പോഴും പഴയ കസ്റ്റംസിന്റെ കെട്ടിടമുണ്ട്.) വിശുദ്ധ യൌസേപ്പിന്റെ ഊട്ടുപെരുന്നാളിന്ന് പ്രസിദ്ധമായ സെന്റ് മേരീസ് കത്തോലിക്ക പള്ളി പുരാതനമായൊരു ഇടവകയുമാണ്. മറ്റൊരു പ്രധാന സ്ഥാപനം ചൊവ്വര വാട്ടർ വർക്സാണ്. എറണാകുളം ജില്ലയിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ കുടിവെള്ളം എത്തുന്നത് ഇവിടെ നിന്നാണ്.
കാലടിയിലും ആലുവയിലും വന്ന പാലങ്ങൾ ചൊവ്വര കടത്തിലൂടെ ഉണ്ടായിരുന്ന തൃശ്ശൂർക്കുള്ള ഗതാഗതം ഇല്ലാതായത് ഈ സ്ഥലത്തിന്റെ പ്രാധാന്യം ഇല്ലാതാക്കുകയും ചെയ്തു. പക്ഷേ, നെടുമ്പാശേരിക്കു പോകുന്ന പദ്ധതിയിലുള്ള ഇരുമ്പനം പാലം ചൊവ്വരയുടെ പടിഞ്ഞാറു വശത്തുകൂടി പോകാൻ വഴിയുണ്ട്.[അവലംബം ആവശ്യമാണ്] പുഴയ്ക്കക്കരെയുള്ള കീഴ്മാട് പഞ്ചായത്തിലെ സ്ഥലത്തിന് ചൊവ്വര ഫെറി എന്നാണ് പേര്. പെരിയാറിലെ ആലുവ തുരുത്ത് സ്ഥിതി ചെയ്യുന്നത് ചൊവ്വര ഗ്രാമത്തിന്ന് തൊട്ട് പടിഞ്ഞാറാണ്.
മലയാളം ഫോണ്ട് ചൊവ്വര ഈ ഗ്രാമത്തിനോടുള്ള ആദരസൂചകമായി നാമകരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്.