ചോദ്യോത്തരവേള

ഇന്ത്യയിൽ ലോകസഭയിലും നിയമസഭകളിലും സഭാനടപടികളുടെ തുടക്കത്തിലുള്ള ഒരു മണിക്കൂർ സമയമാണു ചോദ്യോത്തരവേള. ഭരണസംബന്ധമായ ഏതു വിഷയത്തെക്കുറിച്ചും ചോദ്യങ്ങൾ ചോദിക്കുവാനും, വിവരങ്ങൾ അന്വേഷിക്കുവാനും, പൊതുപ്രാധാന്യമുള്ള പരാതികൾ സഭയുടെ മുമ്പാകെ അവതരിപ്പിക്കുവാനുമാണു ചോദ്യോത്തരവേള ഉപയോഗിക്കുന്നത്. സഭയിലവതരിപ്പിക്കേണ്ട ചോദ്യങ്ങൾ മുൻ കൂട്ടി സ്പീക്കർക്കു നൽകേണ്ടതാണ്. സഭാതലത്തിൽ നേരിട്ട് ഉത്തരം പറയേണ്ട ചോദ്യങ്ങളാണു നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങൾ. മന്ത്രിയുടെ മറുപടിയെത്തുടർന്ന് അംഗങ്ങൾക്ക് ഉപചോദ്യങ്ങളും ചോദിക്കാം. ഇത് സഭയിലവതരിപ്പിക്കുന്നതു സംബന്ധിച്ച് സ്പീക്കറാണു തീരുമാനമെടുക്കേണ്ടത്.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]