![]() | |
യു.ആർ.എൽ. | http://www.teoma.com/ |
---|---|
സൈറ്റുതരം | സെർച്ച് എഞ്ചിൻ |
ലഭ്യമായ ഭാഷകൾ | ഇംഗ്ലീഷ് |
നിജസ്ഥിതി | Active |
ഇന്റർനെറ്റ് തിരയാനുള്ള ഒരു ഉപാധിയാണ് ചോമ. (Teoma)
2000ത്തിൽ ന്യൂ ജേഴ്സിയിലെ റട്ട്ഗേഴ്സ് സർവകലാശാലയിലെ പ്രഫ. അപ്പോസ്ടൊളൊസ് ഗെരാസലിസും ന്യൂ ജേഴ്സിയിലെ റട്ട്ഗേഴ്സ് സർവകലാശാലയിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ചേർന്ന് സ്ഥാപിച്ചതാണ് ഈ സെർച്ച് എഞ്ചിൻ. കാലിഫോർണിയയിലെ സാന്റാ ബാർബറാ സർവകലാശാലയിലെ പ്രഫ. താവോ യാങ് ഇതിന്റെ ഗവേഷണവും വികസനവും പ്രഫ. അപ്പോസ്ടൊളൊസ് ഗെരാസലിസിനൊപ്പം നയിച്ചു.1998ലെ ഡിസ്കോവെബ് പ്രോജക്ടിൽ നിന്നാണ് ഇവരുടെ ഗവേഷണം വളർന്നത്.[1]
തിരയാനായി ഉപയോഗിച്ചിരുന്ന അൽഗോരിതമാണ് ചോമയെ വ്യത്യസ്തമാക്കിയത്. ഇതിലെ പ്രധാനപ്പെട്ട ഭാഗങ്ങളിൽ ചിലത് ഐ.ബി.എംന്റെ ക്ലെവർ പ്രോജക്ടിൽ നിന്ന് കടമെടുത്തതാണ്. ഗൂഗിളിന്റെ പേജ്‌റാങ്കിൽ നിന്നും തികച്ചും വ്യത്യസ്തമായി വിഷയവുമായി ബന്ധമുള്ള പേജുകൾ ആണ് ചോമ ലഭ്യമാക്കിയിരുന്നത്.
2001 സപ്തംബർ 11ന് ആസ്ക്.കോം ചോമ കൈവശപ്പെടുത്തി. പിന്നീടങ്ങോട്ട് ഇതു ആസ്കിന്റെ കീഴിലാണ് പ്രവർത്തിച്ചത്. 2006 ഫെബ്രുവരി 26ന് ചോമ പേരുമാറ്റുകയും ആസ്ക്.കോമിലെക്ക് തിരിച്ചുവിടുകയും ചെയ്തു. [2]
ചോമ അൽഗോരിതം ഇന്നു ExpertRank അൽഗോരിതം എന്നാണ് അറിയപ്പെടുന്നത്..[3] 2010 ഏപ്രിൽ മധ്യത്തിൽ ചോമ പുനരാരംഭിച്ചു എന്നു ആസ്ക് പറയുന്നു. ഒരു ലളിതമായ തിരയാനുള്ള ഉപാധിയായി ആണ് ഇതു പുനരാരംഭിച്ചത്.