ചോല നിഴൽത്തുമ്പി | |
---|---|
ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. sholai
|
Binomial name | |
Protosticta sholai Subramanian & Babu, 2020
|
നിഴൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് ചോല നിഴൽത്തുമ്പി (ശാസ്ത്രീയനാമം: Protosticta sholai).[1] ഇത് പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശീയ തുമ്പിയാണ്.[2] ഇവയുടെ ആവാസവ്യവസ്ഥയായ ചോലവനത്തെ സൂചിപ്പിക്കുന്നതിനാണ് "ചോല" എന്ന ശാസ്ത്രീയനാമം നൽകിയിട്ടുള്ളത്.[2]
ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ള പതിനഞ്ച് നിഴൽത്തുമ്പികളിൽ പന്ത്രണ്ടും പശ്ചിമഘട്ടത്തിൽ നിന്നുമാണ്.[3][4]
നീലക്കണ്ണുകളും ഇരുണ്ട ഉടലുമുള്ള ഈ സൂചിത്തുമ്പിയുടെ ഉരസ്സിൽ മഞ്ഞ വരകൾ ഉണ്ട്. സുതാര്യമായ ചിറകുകളിലെ പൊട്ടുകൾക്ക് കടുത്ത തവിട്ടുനിറമാണ്. കറുപ്പുനിറത്തിലുള്ള ഉദരത്തിന്റെ ആദ്യ ഖണ്ഡങ്ങളുടെ വശങ്ങളിൽ മഞ്ഞനിറമുണ്ട്. 3 മുതൽ 8 വരെയുള്ള ഖണ്ഡങ്ങളുടെ തുടക്കത്തിൽ മഞ്ഞ വളയങ്ങളുണ്ട്. എട്ടാം ഖണ്ഡത്തിന്റെ വശങ്ങൾക്കും മഞ്ഞനിറമാണ്. ഒൻപതാം ഖണ്ഡത്തിന്റെ ഇരു വശങ്ങളിലും ഓരോ മഞ്ഞ പൊട്ടുകൾ ഉണ്ട്. പത്താം ഖണ്ഡവും കുറുവാലുകളും കറുപ്പുനിറമാണ്. പെൺതുമ്പികൾ ആൺതുമ്പികളെപ്പോലെതന്നെ ആണെങ്കിലും കുറുകിയ ശരീരപ്രകൃതമാണ്.[2]
എട്ടും ഒൻപതും ഖണ്ഡങ്ങളിൽ കൂടുതലായുള്ള മഞ്ഞ കലകളും കണ്ണിന്റെ നിറവും ഇവയെ സമാന ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന മാമല നിഴൽത്തുമ്പിയിൽനിന്നും വേർതിരിച്ചറിയാൻ സഹായിക്കുന്നു. മാമല നിഴൽത്തുമ്പിയുടെ ഉദരത്തിന്റെ മുതുകുവശം 8-9 ഖണ്ഡങ്ങൾ ഉൾപ്പടെ അങ്ങിങ്ങെത്തി കറുപ്പ് നിറത്തിലാണ്. അവയുടെ കണ്ണുകൾ കറുത്ത അഗ്രത്തോടുകൂടിയവയും നീലകലർന്ന പച്ചനിറത്തിലുള്ളവയും ആണ്.[2]
തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ള മേഘമലയിൽനിന്നും ആണ് ഇവയെ ആദ്യമായി കണ്ടെത്തിയത്. തുടർന്ന് പെരിയാർ കടുവ സംരക്ഷിത പ്രദേശത്തും ഇവയെ കണ്ടെത്തിയിട്ടുണ്ട്.[2]