छत्रपती शिवाजी महाराज वस्तुसंग्रहालय | |
![]() | |
![]() | |
സ്ഥാപിതം | 10 ജനുവരി 1922 |
---|---|
സ്ഥാനം | എം.ജി. റോഡ്, ഫോർട്ട്,, മുംബൈ, ഇന്ത്യ |
Collection size | ഏകദേശം. 50,000 പ്രദർശനവസ്തുക്കൾ[1] |
Director | സബ്യസാചി മുഖർജി [2] |
വെബ്വിലാസം | ഛത്രപതി ശിവാജി മഹാരാജ് വാസ്തു സംഗ്രഹാലയ, മുംബൈ |
മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സംഗ്രഹാലയമാണ് ഛത്രപതി ശിവാജി മഹാരാജ് വാസ്തു സംഗ്രഹാലയ. ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും ലഭിച്ച അമ്പതിനായിരത്തിൽ പരം പ്രദർശനവസ്തുക്കളാണ് ഈ മ്യൂസിയത്തിലുള്ളത്. സിന്ധു നദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങളും ഗുപ്ത, മൗര്യ, ചാലൂക്യ, രാഷ്ട്രകൂട ഭരണകാലങ്ങളിലെ ശില്പങ്ങളും മറ്റും ഇവിടെയുണ്ട്.
1904-ൽ മുംബൈയിലെ പൗരപ്രമുഖർ ചേർന്ന് വെയിൽസ് രാജകുമാരന്റെ സന്ദർശനത്തിന്റെ ഓർമ്മ നിലനിർത്താനായി ഒരു മ്യൂസിയം പണിയണമെന്ന് തീരുമാനിച്ചു. 1905 നവംബർ 11-ന് വെയിൽസ് രാജകുമാരൻ കെട്ടിടത്തിന് തറക്കല്ലിട്ടു[1]. ‘പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം ഓഫ് വെസ്റ്റേൺ ഇന്ത്യ’ എന്നായിരുന്നു ഇതിന്റെ ഔദ്യോഗിക നാമം. 1907 മാർച്ച് ഒന്നിന് കെട്ടിടം പണിയുവാനുള്ള ഭൂമി അനുവദിക്കപ്പെട്ടു. ഒരു തുറന്ന മൽസരത്തിനു ശേഷം 1909-ൽ ജോൺ വിറ്റെറ്റ് എന്ന വാസ്തുശില്പിക്ക് ഇതിന്റെ രൂപരേഖ തയ്യാറാക്കുവാനുള്ള ചുമതല ഏൽപ്പിക്കപ്പെട്ടു. പിൽക്കാലത്ത്, 1911-ൽ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ രൂപരേഖ തയ്യാറാക്കിയതും ഇദ്ദേഹമാണ്[3]. 1915-ൽ കെട്ടിടം പണി പൂർത്തിയായിയെങ്കിലും ഒന്നാം ലോകമഹായുദ്ധകാലത്ത് ഈ കെട്ടിടം ഒരു ശിശുക്ഷേമകേന്ദ്രമായും സൈനിക ആശുപത്രിയായും ഉപയോഗിക്കപ്പെട്ടു. പിന്നീട് 1920-ലാണ് മ്യൂസിയം കമ്മിറ്റിക്ക് ഇത് കൈമാറുന്നത്. 1922 ജനുവരി 10-ന് അന്നത്തെ ബോംബേ ഗവർണ്ണറുടെ ഭാര്യ, ലേഡി ലോയ്ഡ്, ഈ മ്യൂസിയം ഉദ്ഘാടനം ചെയ്തു. 1998-ൽ ഇത് ഛത്രപതി ശിവാജി മഹാരാജ് വാസ്തു സംഗ്രഹാലയ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു]].[4].