Jugatram Dave | |
---|---|
പ്രമാണം:JugatramDavePic.jpg | |
ജനനം | Jugatram Chimanlal Dave 1892 |
മരണം | 1985 |
ദക്ഷിണ ഗുജറാത്തിലെ ആദിവാസി സമൂഹത്തിനിടയിൽ പ്രവർത്തിച്ച ഒരു ഗാന്ധിയൻ സാമൂഹ്യ പരിഷ്കർത്താവും സ്വാതന്ത്ര്യ സമരസേനാനിയും ആയിരുന്നു ജുഗത്റാം ചിമൻലാൽ ഡാവെ (1892–1985)[1].
1892ൽ ഗുജറാത്തിലെ കത്യവാറിൽ ജനിച്ചു.
ബോംബയിലെ തന്റെ വിദ്യാഭ്യാസാനന്തരം ബറോഡയിൽ കാക്കാസാഹെബ് കേൽക്കറുടെ കീഴിൽ 1915-1917 കാലഘട്ടത്തിൽ സ്കൂൾ അധ്യാപകനായി സേവനം അനുഷ്ടിച്ചു. 1917 മുതൽ ഗാന്ധിയുടെ കോച്ചറാബ്, സബർമതി ആശ്രമങ്ങളിൽ ഒരുത്തമ അന്തേവാസി എന്ന ഖ്യാതി നേടി. ആശ്രമവളപ്പിലെ സ്കൂളിൽ അധ്യാപകനായും പിന്നീട് നവജീവൻ പ്രസ്സിലും ജോലി ചെയ്തു.[2]
1985ൽ തൊണ്ണൂറ്റി മൂന്നാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
നിസ്സഹകരണ പ്രസ്ഥാനാന്തരം 1924 മുതൽ ബർദോളിയിലെ സ്വരാജ് ആശ്രമാംഗമായി ഗ്രാമ വികസന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ജന്മികൾ, പണമിടപാടുകാർ എന്നിവരുടെ ചൂഷണത്തിനിരയായിരുന്ന ഭൂരഹിത കർഷകത്തോഴിലാളികലായ ഹല്പാത്തികളുടെയും റാണിപരാജ് ആദിവാസികളുടെയും വിദ്യാഭ്യാസ മുന്നേറ്റത്തിനായി ആശ്രമാശാലകൾ, ബാലവാഡികൽ സ്ഥാപിക്കുകയും അവർക്കിടയിൽ ചർക്കയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 1927ലെ ഗുജറാത്ത് പ്രളയത്തിനു ശേഷം പ്രളയബാധിത പ്രദേശങ്ങളിൽ ദുരിത നിവാരണ ശ്രമങ്ങളിൽ പങ്കാളിയായി.[3] 1926ൽ ബർദോളിയിൽ റാണിപരാജ് ആദിവാസികൾക്കായി ഡാവെ സ്ഥാപിച്ച വിദ്യാലയം പിന്നീട് വേദ്ചിയിലേക്ക് മാറ്റി. ശിഷ്ടകാലം അദ്ദേഹം വേദ്ചി തന്റെ കർമ്മഭൂമിയാക്കി.[4]
ഗാന്ധിജിയുടെ ആഗ്രഹപ്രകാരം ബർദോളി സത്യാഗ്രഹ കാലത്ത് ഡാവെ സ്വാമി ആനന്ദിനൊപ്പം സർദാർ വല്ലഭായി പട്ടേലിനെ സഹായിച്ചു. ബർദോളിയിലെ പട്ടേലിന്റെ പ്രസംഗങ്ങളെ മാധ്യമമുഖാന്തരം പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി സൂറത്തിൽ സ്വാമി ആനന്ദിനിവ എത്തിക്കുക എന്ന ദൌത്യമാണ് ഡാവെയ്ക്കുണ്ടായിരുന്നത്.[5] ഉപ്പു സത്യാഗ്രഹം, വ്യക്തി സത്യാഗ്രഹം, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം എന്നിവയിൽ പങ്കെടുത്ത ഡാവെ പലപ്പോഴായി ജയിലിൽ അടക്കപ്പെട്ടു. തലീമി സംഘം, ചർക്ക സംഘം, അഖില ഭാരതീയ ഗ്രാമവ്യവസായ അസോസിയേഷൻ എന്നിവയുടെ ഭാഗമായും ഡാവെ പ്രവർത്തിച്ചു.[6][2]
1962ലെ ചൈനായുദ്ധത്തിനു ശേഷം ഉത്തര പൂർവ സീമാ ഏജൻസിയിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി വിനോഭ ബാവെ, ജയപ്രകാശ് നാരായൺ എന്നിവരുമായ് ചേർന്ന് ശാന്തിസേന എന്ന സംഘടന രൂപീകരിച്ചു. 1971ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധത്തിനു മുൻപ് കിഴക്കൻ ബംഗാളിൽ നിന്നെത്തിയ അഭയാർഥികൾക്കിടയിലും ശാന്തിസേന സഹായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.[7][8]
വിദ്യാഭ്യാസ വിഷയങ്ങളിൽ തല്പരനായിരുന്ന ഡാവെ 1967ൽ ഗാന്ധി വിദ്യാപീഠം, ശാന്തിസേന വിദ്യാലയം എന്നീ സ്ഥാപനങ്ങൾ ആരംഭിച്ചു. സ്വഭാവ രൂപീകരണത്തിനും ദേശീയ ചിന്തകൾക്കും പ്രാധാന്യമുള്ളതും സമൂഹത്തിൽ വേരുകളുള്ളതുമായ ഒരു പാഠ്യപദ്ധതിയാണ് സ്വതന്ത്ര ഭാരതത്തിനാവശ്യം എന്നദ്ദേഹം വാദിച്ചു.[8][9]
സ്വാതന്ത്ര്യ സമരത്തിലെ പല പ്രമുഖ നേതാക്കളുടെയും ജീവചരിത്രം രചിച്ച ഡാവെ, ഗുജറാത്തി ഭാഷയിലെ ഒരു പ്രധാന ജീവച്ചരിത്രകാരനായി കണക്കാക്കപെടുന്നു. പ്രഹളാദ്, നമ്മുടെ ബാപ്പു, ആത്മ രചന, മാരി ജീവനകഥ എന്നിവയാണ് പ്രധാന കൃതികൾ. 1978ൽ നിർമ്മാണപരമായ പ്രവർത്തനങ്ങളിലുള്ള തന്റെ സമഗ്ര സംഭാവനകൾക്കായി ജമ്നാലാൽ ബജാജ് പുരസ്കാരം ലഭിച്ചു.[10][1][2][11][12][13]
ആശ്രമ വിദ്യാലയങ്ങൾക്കും അവയിലെ വിദ്യാർത്ഥികൾക്കും ധനസഹായം നൽകുന്ന ഗുജറാത്ത് സർക്കാരിന്റെ ജുഗത്റാം ഡാവെ ആശ്രമവിദ്യാലയ പദ്ധതി ഡാവെയുടെ ബഹുമാനാർത്ഥമാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഗാന്ധിയും ഡാവെയും തമ്മിലുള്ള സൌഹൃദത്തിന്റെ കഥ പറയുന്ന പുസ്തകമാണ് പ്രഭുദാസ് ഗാന്ധിയുടെ ബാപ്പു ന ജുഗത്റാം ഭായ്.[14][15]
{{cite journal}}
: Unknown parameter |month=
ignored (help)
{{cite book}}
: Check date values in: |year=
(help)CS1 maint: year (link)