Janak Raj Talwar | |
---|---|
ജനനം | |
മരണം | 21 നവംബർ 2002 | (പ്രായം 71)
ദേശീയത | Indian |
കലാലയം | |
അറിയപ്പെടുന്നത് | |
അവാർഡുകൾ |
|
Scientific career | |
Fields | |
Institutions |
|
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഡൽഹി, സർ ഗംഗാറാം ഹോസ്പിറ്റൽ, ഹോളി ഫാമിലി ഹോസ്പിറ്റൽ, ലക്ഷ്മിപത് സിങ്ഹാനിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി, കാൺപൂർ തുടങ്ങി ഇന്ത്യയിലെ നിരവധി പ്രമുഖ വൈദ്യസ്ഥാപനങ്ങളിൽ ജോലിചെയ്തിരുന്ന പ്രശസ്തനായ ഒരു ശാസ്ത്രകാരനായിരുന്നു ജനക് രാജ് തൽവാർ (1 ജനുവരി 1931 - 21 നവംബർ 2002). [1]
കടുത്ത തണുപ്പുമൂലമുള്ള പരിക്കുകളുടെ ചികിത്സയിൽ തൽവാർ കാര്യമായ പ്രവർത്തനങ്ങൾ നടത്തിയതായി അറിയപ്പെടുന്നു,.[2] കൂടാതെ, ഉത്തരേന്ത്യയിൽ തൊറാസിക് ശസ്ത്രക്രിയയ്ക്ക് തുടക്കമിട്ട അദ്ദേഹം നിരവധി ആശുപത്രികളിൽ അതിനുള്ള പ്രത്യേക വകുപ്പുകൾ സ്ഥാപിച്ചു.[1] 1967 ൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ അമീർ ചന്ദ് സമ്മാനം ലഭിച്ചു. ശാസ്ത്ര ഗവേഷണത്തിനായി ഇന്ത്യാ ഗവൺമെന്റിന്റെ പരമോന്നത ഏജൻസിയായ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്, 1970 ൽ അദ്ദേഹത്തിന് ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം നൽകി.[3] 2002 നവംബർ 21 ന് 71 ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.[4]