ജന്യരാഗങ്ങൾ

കർണാടക സംഗീതത്തിലെ അടിസ്ഥാനരാഗങ്ങളായ 72 മേളകർത്താരാഗങ്ങളിൽ നിന്ന് വ്യുല്പാദിച്ചുണ്ടായവയെയാണ് ജന്യരാഗങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്.

വർ‌ഗ്ഗീകരണം

[തിരുത്തുക]

ലക്ഷണങ്ങളെ അടിസ്ഥാനമാക്കി ജന്യരാഗങ്ങളെ വിവിധങ്ങളായി തിരിച്ചിരിക്കുന്നു.

വർജ്യരാഗങ്ങൾ

[തിരുത്തുക]

ബന്ധപ്പെട്ടിരിക്കുന്ന മേളകർത്താരാഗങ്ങളിലെ സ്വരസ്ഥാനങ്ങളിലെ ഏതെങ്കിലും സ്വരങ്ങളെ മാറ്റിനിർത്തി രൂപംകൊണ്ടവയാണ് വർജ്യരാഗങ്ങൾ.ഈ സ്വരസ്ഥാനങ്ങൾ ആരോഹണത്തിലേയോ അവരോഹണത്തിലേയോ ആവാം.ചില പ്രത്യേകപദങ്ങൾ ഇവിടെ ഉപയോഗിക്കുന്നു.

  • സമ്പൂർണ്ണം- എല്ലാ 7സ്വരങ്ങളും ഉള്ളത്
  • ഷഡവ- 6 സ്വരങ്ങൾ ഉള്ളത്
  • ഔഡവ- 5 സ്വരങ്ങൾ ഉള്ളത്
  • സ്വരാന്തര- 4 സ്വരങ്ങൾ ഉള്ളത്

ഈ പദങ്ങൾ ആരോഹണത്തിലോ അവരോഹണത്തിലോ അഥവാ രണ്ടിലുമോ ഉപയോഗിക്കപ്പെടാവുന്നവയാണ്.ഇപ്രകാരം രാഗങ്ങളെ താഴേപരയും പ്രകാരം വർഗ്ഗീകരിക്കാം

  • ഔഡവ സം‌പൂർണ-5 സ്വരങ്ങൾ ആരോഹണത്തിലും 7സ്വരങ്ങൾ അവരോഹണത്തിലും

ഉദാഹരണത്തിന് ആഭേരി

  • ഷഡവ-സം‌പൂർണ- 6 സ്വരങ്ങൾ ആരോഹണത്തിലും 7സ്വരങ്ങൾ അവരോഹണത്തിലും

ഉദാഹരണത്തിന് കാം‌ബോജി രാഗം

  • സം‌പൂർണ-ഔഡവ-7 സ്വരങ്ങൾ ആരോഹണത്തിലും 5 സ്വരങ്ങൾ അവരോഹണത്തിലും

ഉദാഹരണത്തിന് സാരമതി രാഗം

  • സം‌പൂർണ-ഷഡവ- 7 സ്വരങ്ങൾ ആരോഹണത്തിലും 6 സ്വരങ്ങൾ അവരോഹണത്തിലും

ഉദാഹരണത്തിന് ഹിന്ദോളം രാഗം

  • ഔഡവ-ഔഡവ- 5 സ്വരങ്ങൾ ആരോഹണത്തിലും അവരോഹണത്തിലും
  • ഷഡവ-ഷഡവ- 6 സ്വരങ്ങൾ ആരോഹണത്തിലും അവരോഹണത്തിലും
  • സ്വരാന്തര-സ്വരാന്തര- 4 സ്വരങ്ങൾ ആരോഹണത്തിലും അവരോഹണത്തിലും

വക്രരാഗങ്ങൾ

[തിരുത്തുക]

ആരോഹണമോ അവരോഹണമോ അഥവാ രണ്ടുമോ കർശനമായ ക്രമം പാലിക്കാത്ത രാഗങ്ങളേയാണ് വക്രരാഗങ്ങൾ എന്നുപറയുന്നത്.ഉദാഹരണം

  • നളിനകാന്തി- ആരോഹണം സ ഗ3 രി2 മ1 പ നി3 സ,അവരോഹണം സ നി3 പ മ1 ഗ3 രി2 സ

ആണ്

ഉപാം‌ഗ/ഭാഷാംഗ രാഗങ്ങൾ

[തിരുത്തുക]

മേളകർത്താവ്യവസ്ഥയിൽ നിന്നു വ്യുല്പാദിച്ചവയാണ് ഉപാംഗരാഗങ്ങൾ. അന്യസ്വരങ്ങൾ ഒന്നും ഈ രാഗങ്ങൾ ഉപയോഗിക്കുന്നില്ല.ഉദാഹരണത്തിന് ശുദ്ധസാവേരി, ഉദയരവിചന്ദ്രിക എന്നിവ. ഭാഷാംഗരാഗങ്ങൾക്ക് ജനകരാഗത്തിൽ ഇല്ലാത്ത അന്യസ്വരങ്ങൾ ആരോഹണത്തിലോ അവരോഹണത്തിലോ ഉണ്ടായിരിക്കും. ഉദാഹരണങ്ങൾ കാംബോജി, ഭൈരവി എന്നിവയാണ്.

ഏക സ്വരാഷ്ടകം

[തിരുത്തുക]

ചില ജന്യരാഗങ്ങൾ ഒരൊറ്റ സ്വരാഷ്ടകത്തിലൂന്നി ആലപിക്കാറുണ്ട്. ഈ വിഭാഗത്തിലുള്ള വർഗ്ഗീകരണം താഴേ പ്രകാരമാണ്

  • നിഷാദാന്ത്യം

ഉന്നത സ്വരം നിഷാദമാണ്

  • ധൈവതാന്ത്യം

ഉന്നതസ്വരം ധൈവതമാണ്

  • പഞ്ചമാന്ത്യം

ഉന്നതസ്വരം പഞ്ചമമാണ്

കർണാടക/ദേശാന്ത്യരാഗങ്ങൾ

[തിരുത്തുക]

കർണാടകരാഗങ്ങൾ എന്ന വിഭാഗത്തിന്റെ ഉത്ഭവം കർണാടകസംഗീതത്തിൽ നിന്നാണ്. ഉദാഹരണം ശങ്കരാഭരണം,ശുദ്ധസാവേരി തുടങ്ങിയവ ദേശ്യരാഗങ്ങളുടെ ഉത്ഭവം മറ്റു സംഗീതത്തിൽ നിന്നുമാണ്, പ്രധാനമായും ഹിന്ദുസ്ഥാനി സംഗീതത്തിൽ നിന്നും. ഉദാഹരണങ്ങൾ യമുനകല്യാണി,ദേശ്,സിന്ധുഭൈരവി തുടങ്ങിയവ

അവലംബം

[തിരുത്തുക]