ജബൽ ഹരാസ് | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 3,000 മീ (9,800 അടി) |
Coordinates | 15°10′00″N 43°45′00″E / 15.1667°N 43.7500°E |
മറ്റ് പേരുകൾ | |
Native name | جَبَل حَرَاز (Arabic) |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Country | Yemen |
State/Province | Asia |
ജബൽ ഹരാസ് (അറബി: جَبَل حَرَاز) യെമനിലെ സനയ്ക്കും അൽ-ഹുദൈദയ്ക്കും ഇടയിലുള്ള ഒരു പർവതപ്രദേശമാണ്. ഇത് സരത് പർവതനിരകൾക്കുള്ളിലാണെന്ന് കണക്കാക്കപ്പെടുന്നു.[1] 11-ാം നൂറ്റാണ്ടിൽ, സുലൈഹിദ് രാജവംശത്തിന്റെ ശക്തികേന്ദ്രമായിരുന്ന ഈ പ്രദേശത്ത് അവരുടെ പല കെട്ടിടങ്ങളും ഇന്നും നിലനിൽക്കുന്നു.[2] യെമനിലെയും അറേബ്യൻ ഉപദ്വീപിലെയും ഏറ്റവും ഉയരം കൂടിയ പർവതമായ ജബൽ അൻ-നബി ശുഐബും ഇതിൽ ഉൾപ്പെടുന്നു.[3]
തിഹാമ തീരപ്രദേശത്തിനും സനയ്ക്കും ഇടയിലായി സ്ഥിതിചെയ്യുന്നതിനാൽ, ഈ പർവത പ്രദേശത്തിന് എല്ലായ്പ്പോഴും ഒരു തന്ത്രപരമായി പ്രാധാന്യമുണ്ടായിരുന്നു. ഹിംയറൈറ്റ് സാമ്രാജ്യത്തിന്റെ കാലത്ത് ഒരു കാരവൻ വിശ്രമകേന്ദ്രമായി ഉപയോഗിച്ചിരുന്ന ഹരാസ്, പിന്നീട് 1037-ൽ യെമനിൽ സ്ഥാപിതമായ സുലൈഹിദ് രാജവംശത്തിന്റെ ഒരു ശക്തികേന്ദ്രമായിരുന്നു. അക്കാലത്തും അതിനുശേഷമുള്ള കാലത്തും ഇവിടുത്തെ ജനസംഖ്യയിൽ ഭൂരിഭാഗവും ഇസ്മായീലി ഷിയാ മുസ്ലീങ്ങളായിരുന്നു.
ഏറെക്കുറെ അപ്രാപ്യമായ പാറക്കെട്ടുകളോടുകൂടിയ പർവ്വതനിരകളോട് പറ്റിച്ചേർന്ന് നിൽക്കുന്ന കോട്ടകെട്ടിയ ഗ്രാമങ്ങൾക്ക് പ്രസിദ്ധമാണ് ഹരാസ്. പ്രദേശത്തിന്റെ പരുക്കൻ ചരിത്രത്തിൽ നിന്നും തുടർച്ചയായ പോരാട്ടങ്ങൾക്കിടയിലും മനോഹരമായ ഒരു വാസ്തുവിദ്യയാണ് ഇവിടെ ഉയർന്നുവന്നത്. നൂറ്റാണ്ടുകളുടെ അധിനിവേശങ്ങളും ക്രൂരതയും പർവതശിഖരങ്ങളിൽ ഉറപ്പുള്ള ഗ്രാമങ്ങളുടെ നിർമ്മിതിയ്ക്ക് പ്രേരണയായി.[4] ഗ്രാമവാസികൾക്ക് സംരക്ഷണം നൽകുക, വിളകൾക്ക് ധാരാളം സ്ഥലം അവശേഷിപ്പിക്കുക എന്നീ രണ്ട് ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിലാണ് അവയുടെ നിർമ്മാണം. വേവ്വേറെ കോട്ടകൾ പോലെ പണിതിരിക്കുന്ന ഓരോ ഗ്രാമവും അതിലെ വീടുകൾ എളുപ്പത്തിൽ, സ്വയം പ്രതിരോധ സജ്ജമായ തരത്തിൽ, ഒന്നോ രണ്ടോ വാതിലുകളടങ്ങിയ കട്ടിയുള്ള മതിൽ നിർമ്മിച്ചിരിക്കുന്നു. മണൽക്കല്ലിൽ നിന്നും ബസാൾട്ടിൽ നിന്നും നിർമ്മിച്ച ഈ കെട്ടിടങ്ങൾ ഭൂപ്രകൃതിയുമായി ലയിച്ചിരിക്കുന്നതിനാൽ, പാറയും ഗ്രാമവും എവിടെ തുടങ്ങുന്നു അല്ലെങ്കിൽ എവിടെ അവസാനിക്കുന്നു എന്ന് തിരിച്ചറിയാൻതന്നെ പ്രയാസമാണ്. അതിനാൽ ശത്രുക്കളുടെ ദൂരെ നിന്നുള്ള നിരീക്ഷണത്തെ ഇത് പ്രതിരോധിക്കുന്നു. ഭൂമിയിലെ ഏറ്റവും ദരിദ്രമായ സ്ഥലങ്ങളിൽ ഒന്നാണ് യെമനിലെ ഹറാസ് മേഖല. വളരെ കഠിനമായ ഒരു കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമായ ഇവിടെ, ലോകത്തിലെ ശരാശരി ജല ലഭ്യതയുടെ 1/50 ഭാഗം മാത്രമേ ലഭ്യമാകുന്നുള്ളു.[5]
ഏതാനും ഏക്കറുകളോ അതിൽ കൂടുതലോ തട്ടുകളായി തിരിച്ചിരിക്കുന്ന പർവതപ്രകൃതിയുള്ള ഭൂമി ചിലപ്പോൾ നിരവധി മീറ്റർ ഉയരമുള്ള മതിലുകളാൽ വേർതിരിച്ചിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ കുടിയേറ്റക്കാർ വിളകൾ നട്ടുപിടിപ്പിക്കാനും മികച്ച ജീവിതസാഹചര്യം സൃഷ്ടിക്കുന്നതിനും ഏറ്റവും സമൃദ്ധമായ ഒരു പ്രദേശം തിരഞ്ഞെടുക്കുകയും ക്രമേണ, ആ പ്രദേശം നഗരമായി മാറുമ്പോൾ കൃഷി കൂടുതൽ വരണ്ട സ്ഥലങ്ങളിലേക്ക് തള്ളപ്പെടുന്നു. എന്നാൽ കാർഷിക ഭൂമി വളരെ അപൂർവവും അമൂല്യവുമായതിനാൽ ഹറാസിൽ ഇത് സംഭവിക്കുന്നില്ല. നൂറ്റാണ്ടുകൾക്കു മുമ്പുള്ള ഇവിടുത്തെ ഹരിതഭൂമിയുടെ കാഴ്ച ഇന്നും അതേ അവസ്ഥയിൽത്തന്നെയാണ്. ഈ മട്ടുപ്പാവ് വയലുകളിൽ കന്നുകാലികൾക്കുള്ള അൽഫാൽഫ, തിന, പയർ, കാപ്പി, ഖ്വാറ്റ് എന്നിവ കൃഷി ചെയ്യുന്നു. മോക്ക കാപ്പിക്കുരു വളരുന്ന പ്രധാന മേഖലകളിലൊന്നാണിത്.
ഒരു ദിവസത്തെ യാത്രാദൂരത്തിൽ ബാനി മുറയും മറ്റ് ഗ്രാമങ്ങളും വരമ്പിൽ മനഖയ്ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്നതു കാണാം. പർവതനിരകളുടെ ഹൃദയഭാഗവും ഒരു വലിയ പട്ടണവുമായ മനാഖയിലെ വ്യാപാരകേന്ദ്രം അയൽപക്കത്തെ മുഴുവൻ ഗ്രാമീണരെയും ആകർഷിക്കുന്നു. മനാഖയുടെ പടിഞ്ഞാറ് ഭാഗത്തുള്ള അൽ ഹജ്ജറ, 12-ആം നൂറ്റാണ്ടിൽ സുലൈഹിദുകൾ സ്ഥാപിച്ച കോട്ട മതിലുകളുള്ള ഒരു ഗ്രാമമാണ്. അവിടെ നിന്ന്, ബൈത്ത് അൽ-ഖമൂസ്, ബൈത് ഷിമ്രാൻ തുടങ്ങിയ മറ്റ് ഗ്രാമങ്ങളിലേക്ക് ഇവിടെനിന്ന് എത്തിച്ചേരാനാകും. ചുവന്ന മണൽക്കല്ലിന്റെ ഒരു അടിത്തറയിൽ നിർമ്മിക്കപ്പെട്ട ഹുതൈബ് ഗ്രാമം തട്ട് തട്ടുകളായുള്ള കുന്നുകളുടെ കാഴ്ചയ്ക്ക് അഭിമുഖമായി നിരവധി ഗ്രാമങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശമാണ്.