![]() | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Personal information | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Born |
Rockhampton, Queensland, Australia | 12 മാർച്ച് 1979||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Height | 172 സെ.മീ (5 അടി 7+1⁄2 ഇഞ്ച്)[1] | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Playing position | Centre | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Senior career | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Years | Team | Apps (Gls) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1998–2010 | Queensland Blades | 232 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2009, 2012 | Bloemendaal HC | 350 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2012–present | Punjab Warriors | 14 | (4) | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
National team | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2001–2016 | Australia | 326 | (215) | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Medal record
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Infobox last updated on: 13 April 2015 |
ജാമി ഡ്വയർ OAM (മാർച്ച് 12, 1979) ഒരു ഓസ്ട്രേലിയൻ ഹോക്കി താരമാണ്. വെസ്റ്റേൺ ഓസ്ട്രേലിയയിൽ പെർത്തിൽ നടന്ന മെൽവിൽ ടൊയോട്ടേ ലീഗിലെ വൈഎംസിഎ കോസ്റ്റൽ സിറ്റി ഹോക്കി ക്ലബിലാണ് അദ്ദേഹം ഇപ്പോൾ കളിക്കുന്നത്. ഓസ്ട്രേലിയൻ ഹോക്കി ലീഗിൽ ക്യൂൻസ്ലാൻറ് ബ്ലെയ്ഡ്സിന് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. 1995-ൽ ഓസ്ട്രേലിയയിൽ ജൂനിയർ കളിക്കാരനായി അരങ്ങേറ്റം കുറിച്ചു. 2001 -ൽ മുതിർന്ന താരമാകുകയും ചെയ്തു. ഓസ്ട്രേലിയയ്ക്കായി 350 ലധികം മത്സരങ്ങളിൽ ജയിച്ച അദ്ദേഹം 220 ഗോളുകൾ നേടി. ഒളിമ്പിക്സ് 2004 സമ്മർ ഒളിമ്പിക്സിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അവിടെ അദ്ദേഹം ഒരു സ്വർണ്ണ മെഡലും 2008 സമ്മർ ഒളിമ്പിക്സിലും 2012 സമ്മർ ഒളിമ്പിക്സിലും വെങ്കല മെഡൽ നേടി.. 2006- ലെ കോമൺവെൽത്ത് ഗെയിംസിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ചു. 2010- ലെ കോമൺവെൽത്ത് ഗെയിംസിലും അദ്ദേഹം സ്വർണ്ണം നേടി. 2002- ലെ മെൻസ് ഹോക്കി വേൾഡ് കപ്പിലും 2006 മെൻസ് ഹോക്കി ലോകകപ്പിലും വെള്ളി മെഡലുകൾ നേടി. 2010- ലെ പുരുഷ ഹോക്കി ലോകകപ്പിൽ സ്വർണ്ണ മെഡൽ നേടി.
ക്യൂൻസ്ലൻഡിലെ റോക് ഹ്ട്പ്ടണിൽ 1979 മാർച്ച് 12 ന് ജമി ഡ്വയർ ജനിച്ചു. [2][3][4][5] ഫെറ്റസ് അദ്ദേഹത്തിന്റെ വിളിപ്പേര് ആണ്. ഒരു ബാലനായിരിക്കെ അദ്ദേഹം ക്രിക്കറ്റ് കളിച്ചു. ബ്രിസ്ബേൻ ലയൺസിന്റെ വളരെക്കാലത്തെ ആരാധകനായ അദ്ദേഹം ആസ്ട്രേലിയൻ റൂൾസ് ഫാൻറസി ഫുട്ബോളിലും കളിക്കുന്നു. [6] ഡ്വയർ അവർക്ക് വേണ്ടി കളിക്കുമ്പോൾ അദ്ദേഹത്തിന്റെ കസിൻ മാത്യൂ ഗോഡ്സ് ദേശീയ ടീമംഗമാണ്.[7] ഹോളണ്ടിലെ പ്രൊഫഷണൽ ഹോക്കിയിൽ കളിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാവി ഭാര്യയെ കണ്ടുമുട്ടി. ഈ ദമ്പതികൾക്ക് ഇപ്പോൾ രണ്ട് ആൺകുട്ടികൾ ഉണ്ട്.[8]ദേശീയ ടീമിനെ അടിസ്ഥാനമാക്കിയുള്ള കളിക്കാരൻ ആകാൻ വേണ്ടിയാണ് അദ്ദേഹം വെസ്റ്റേൺ ഓസ്ട്രേലിയയിലെ പെർത്തിൽ എത്തിയത് . മുൻ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാരനായ സ്റ്റുവർട്ട് മക്ഗില്ലാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ മാനേജർ.