ജയ് ഗോസ്വാമി | |
---|---|
![]() ജയ് ഗോസ്വാമി | |
ജനനം | 1954 റാനാഘാട്ട്, കൊൽക്കൊത്ത |
ദേശീയത | ഇന്ത്യൻ |
തൊഴിൽ(s) | കവി, കഥാകാരൻ |
അറിയപ്പെടുന്നത് | കവിതാ സാഹിത്യം |
സമകാലീന ബംഗാളിസാഹിത്യ ലോകത്തെ ശ്രദ്ധേയനായ കവിയാണ് ജയ് ഗോസ്വാമി(Bengali: জয় গোস্বামী) . അപൂർവ്വമായി കഥകളും എഴുതാറുണ്ട്.
1954 നവംബർ 10-ന് കൊൽക്കൊത്തയിൽ ജനിച്ചു. ശൈശവവും കൊമാരവും റാനാഘാട്ടിലായിരുന്നു. സ്കൂ വിദ്യാഭ്യാസം അവിടെയാണ് പൂർത്തിയാക്കിയത്. ഇപ്പോൾ കൊൽക്കൊത്തയിൽ താമസം. പത്തൊമ്പതാമത്തെ വയസ്സിൽ ആദ്യത്തെ കവിത പ്രസിദ്ധീകരിച്ചു.[1] 1976 മുതൽ പ്രമുഖ ബംഗാളി മാസികയായ ദേശിൽ എഴുതിത്തുടങ്ങി. അടുത്ത കാലം വരെ ദേശിൻറെ സബ് എഡിറ്ററുമായിരുന്നു. ഇപ്പോൾ സംവാദ് പ്രതിദി എന്ന പത്രികയുമായി ബന്ധപ്പെട്ടിരിക്കുന്നു. രണ്ടു തവണ ആനന്ദ പുരസ്കാറിന് അർഹനായിട്ടുണ്ട്. ചില കവിതകളുടെ ഇംഗ്ളീഷു പരിഭാഷ ലഭ്യമാണ്.[2]