ജല്ലിക്കട്ട് | |
---|---|
സംവിധാനം | ലിജോ ജോസ് പെല്ലിശ്ശേരി |
നിർമ്മാണം | ഒ. തോമസ് പണിക്കർ |
രചന |
|
ആസ്പദമാക്കിയത് | മാവോയിസ്റ്റ് by എസ്. ഹരീഷ് |
അഭിനേതാക്കൾ | |
സംഗീതം | പ്രശാന്ത് പിള്ള |
ഛായാഗ്രഹണം | ഗിരീഷ് ഗംഗാധരൻ |
ചിത്രസംയോജനം | ദീപു ജോസഫ് |
സ്റ്റുഡിയോ | ഓപസ് പെന്റ |
വിതരണം | ഫ്രൈഡേ ഫിലിം ഹൗസ് |
റിലീസിങ് തീയതി | ഒക്ടോബർ 4, 2019 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ജല്ലിക്കട്ട്. എസ്. ഹരീഷും ആർ. ജയകുമാറും ചേർന്ന് തിരക്കഥയെഴുതിയ ഈ ചിത്രത്തിന്റെ കഥ, എസ്. ഹരീഷിന്റെ തന്നെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ്.[1] ആന്റണി വർഗീസ്, സാബുമോൻ അബ്ദുസമദ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒ. തോമസ് പണിക്കർ നിർമ്മിച്ച ചിത്രത്തിന്റെ സംഗീത സംവിധായകൻ പ്രശാന്ത് പിള്ളയാണ്. 2019 - ലെ ടോറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ജല്ലിക്കട്ട് പ്രദർശിപ്പിച്ചു.[2][3][4] 2019 ഒക്ടോബർ 4-ന് ചലച്ചിത്രം പുറത്തിറങ്ങി. [5][6]93-ാമത് ഓസ്കാർ പുരസ്കാരത്തിന് മികച്ച അന്താരാഷ്ട്ര ചലച്ചിത്രം വിഭാഗത്തിൽ ഈ സിനിമയെ തിരഞ്ഞെടുത്തിരുന്നു. ഓസ്കാർ എൻട്രി കിട്ടുന്ന മൂന്നാമത്തെ മലയാളചലച്ചിത്രം ആണിത്. [7][8][9]
ഒരു ചെറിയ ഗ്രാമത്തിൽ അറുക്കാനായി കൊണ്ടുവന്ന പോത്ത് കെട്ടുപൊട്ടിച്ച് ഓടുന്നതും ആ പോത്ത് ഗ്രാമത്തിലുണ്ടാക്കുന്ന കുഴപ്പങ്ങളുമാണ് പ്രധാന കഥാതന്തു. ഗ്രാമവാസികളെല്ലാം പോത്തിനെ പിടിക്കാനായി വിവിധ വഴിയിലൂടെ ഓടുന്നു. കൂട്ടത്തിൽ അയൽഗ്രാമക്കാരും ചേരുന്നു. അവസാനം ഇത് വലിയ കുഴപ്പത്തിലേക്കും ലഹളയിലേക്കും ചിലരുടെയെല്ലാം മരണത്തിലേക്കും നയിക്കുന്നു. ഇതിനിടയിൽ പ്രണയവും വൈരാഗ്യവും പ്രതികാരവുമെല്ലാം കടന്നുവരുന്നു.
ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്. 28 സെപ്തംബർ 2019 ന് ചിത്രത്തിന്റെ ട്രൈലർ പുറത്തിറക്കി. ഒക്ടോബർ നാലിന് ചിത്രം റിലീസ് ചെയ്തു.
ടൊരന്റോ ഫിലിംഫെസ്റ്റിവൽ 2019 ൽ ചിത്രം പ്രദർശിപ്പിച്ചു.