ജാക്കുലസ്

ജാക്കുലസ് (അല്ലെങ്കിൽ ഐകുലസ്, pl. ജാക്കുലി, ലാറ്റിൻ ഭാഷയിൽ "എറിഞ്ഞത്" എന്നർത്ഥം) ഒരു ചെറിയ പുരാണ സർപ്പം അല്ലെങ്കിൽ ഡ്രാഗൺ ആണ്. ചിറകുകളുള്ള ഇതിന് ചിലപ്പോൾ മുൻകാലുകളുണ്ട്. ഇത് ചിലപ്പോൾ ജാവലിൻ പാമ്പ് എന്നും അറിയപ്പെടുന്നു.

ഗ്രീക്ക് പുരാണത്തിൽ

[തിരുത്തുക]

ജാക്കുലസ് മരങ്ങളിൽ ഒളിച്ചിരുന്ന് ഇരകളിലേക്ക് ചാടിവീഴുന്നുവെന്ന് പറയപ്പെടുന്നു. ഇരയുടെ നേരെ അത് സ്വയം തൊടുത്തുവിടുന്നതിന്റെ ശക്തിയിൽ ഒരു കുന്തം പോലെ ഇരയിലേയ്ക്ക് തുളച്ച് കയറി അതിനെ കൊല്ലുകയും ചെയ്യുന്നു.[1] പ്ലിനി അതിനെ വിവരിച്ചത് ഇപ്രകാരമാണ്: "മരങ്ങളുടെ കൊമ്പുകളിൽ നിന്ന് ജാക്കുലസ് കുതിച്ചുകയറുന്നു; സർപ്പം നമ്മുടെ കാലുകളിലേക്ക് മാത്രമല്ല, എഞ്ചിനിൽ നിന്ന് എറിയപ്പെടുന്നതുപോലെ വായുവിലൂടെ പോലും പറക്കുന്നു.[2]

ഫാർസാലിയയിലെ ജാക്കുലസിന്റെ ആക്രമണവും ലൂക്കൻ വിവരിക്കുന്നു. ജാക്കുലസ് ഇരയെ തട്ടിയുണ്ടാക്കിയ മുറിവാണ് മരണകാരണമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ജാക്കുലസ് വിഷം കൊണ്ട് കൊല്ലുന്നില്ല.

ഇത് ഫാൻ‌ഡ്രീഫിയാലയെ സംബന്ധിച്ചുള്ള മലഗാസി നാടോടിക്കഥകൾക്ക് സമാനമാണ്. ഇതിസൈഫസ് മിനിയേറ്റസ് എന്ന ചെറിയ പാമ്പിന്റെ തലയിൽ കുന്തമുനയോട് സാമ്യമുള്ള വി ആകൃതിയിലുള്ള അടയാളങ്ങളുണ്ട്. എറിഞ്ഞ ഇലകളുടെ സഹായത്തോടെ അതിന്റെ സഞ്ചാരപഥം ശ്രദ്ധാപൂർവം ആസൂത്രണം ചെയ്‌ത ശേഷം, ഒരു ലോഹ പാത്രം തകർക്കാൻ ആവശ്യമായ ശക്തിയോടെ ഫാൻഡ്രെഫിയാല ഇരകൾക്ക് നേരെ കുതിക്കുന്നതായി പറയപ്പെടുന്നു. ഈ കൂട്ടിയിടിയുടെ ആഘാതം അനിവാര്യമായും പാമ്പിനും ലക്ഷ്യത്തിനും അത്യന്തം മാരകമാണെന്ന് തെളിയിക്കുന്നു.[3]

അവലംബം

[തിരുത്തുക]
  1. Rose, Carol. (2000). Giants, Monsters and Dragons. Norton
  2. Pliny the Elder. The Natural History. Available at: http://www.perseus.tufts.edu/cgi-bin/ptext?doc=Perseus%3Atext%3A1999.02.0137&query=head%3D%23368 Retrieved Jul. 25, 2007
  3. "Enigma: Madagascar's Mythical Creatures". Travel Africa Magazine. Travel Africa Magazine Ltd. Archived from the original on 28 September 2007. Retrieved 25 September 2019.