ജാസ്മിൻ ഡൈക്കോടോമം | |
---|---|
Jasminium dichotomum | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Lamiales |
Family: | Oleaceae |
Genus: | Jasminum |
Species: | J. dichotomum
|
Binomial name | |
Jasminum dichotomum | |
Synonyms | |
|
ഒലിയേസി കുടുംബത്തിലെ ഒരു ഇനം മുല്ല ആണ് ഗോൾഡ് കോസ്റ്റ് ജാസ്മിൻ. ഇതിന്റെ ശാസ്ത്രീയനാമം ജാസ്മിനിയം ഡൈക്കോടോമം എന്നാണ്. ആരോഹിയായ ഒരു നിത്യഹരിത കുറ്റിച്ചെടിയാണിത്. വളരെയധികം സുഗന്ധമുള്ള പൂക്കൾ രാത്രിയിൽ വിടരുന്നവയാണ്. പൂമൊട്ടുകൾ പിങ്ക് നിറമുള്ളവയാണ്, എന്നാൽ വിടർന്ന പൂക്കൾ വെളുത്തതുമാണ്. പൂക്കൾ കൂട്ടമായി കാണപ്പെടുന്നു. ഇത് വർഷം മുഴുവനും പൂക്കുന്നു. ഇലകൾ വിപരീതമാണ്. മാംസളമായ ഫലം ചെറുതാണ്. [1]
സെനഗൽ കിഴക്ക് മുതൽ കെനിയ, എത്യോപ്യ, തെക്ക് മൊസാംബിക്, സാംബിയ എന്നിവിടങ്ങളിലാണ് ജാസ്മിനിയം ഡൈക്കോടോമത്തിന്റെ ജന്മദേശം. എന്നാൽ ഇത് മറ്റ് പ്രദേശങ്ങളിലേക്ക് ഒരു അലങ്കാര സസ്യമായി എത്തിച്ചേർന്നിട്ടുണ്ട്. ഫ്ലോറിഡയിലും ഇന്ത്യയിലും ഇത് സ്വാഭാവികമായി മാറിയതായി റിപ്പോർട്ടുണ്ട്. [2] [3] ഫ്ലോറിഡയിൽ, ഈ ചെടി ഒരു അധിനിവേശ കളയാണ്.[4] [5]
ഇടതൂർന്ന കുറ്റിച്ചെടിയിൽ പിങ്ക് മുകുളങ്ങൾ, വെളുത്ത പൂക്കൾ, തിളങ്ങുന്ന ഇലകൾ എന്നിവയോടുകൂടി ഇതൊരു നല്ല അലങ്കാര സസ്യമാണ്.
'യാസെമിൻ' എന്ന അറബി പദത്തിന്റെ ലാറ്റിനൈസ്ഡ് രൂപമാണ്, 'ജാസ്മിനം'. [6]
{{cite journal}}
: Cite journal requires |journal=
(help)