Star jasmine | |
---|---|
![]() | |
Scientific classification ![]() | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Eudicots |
ക്ലാഡ്: | Asterids |
Order: | Lamiales |
Family: | Oleaceae |
Genus: | Jasminum |
Species: | J. multiflorum
|
Binomial name | |
Jasminum multiflorum (Burm. f.) Andrews
|
ഒലിയേസീ സസ്യകുടുംബത്തിലെ ജാസ്മീൻ സ്പീഷീസാണ് ജാസ്മീനം മൾട്ടിഫ്ലോറം. വിന്റർ ജാസ്മിൻ, ഇന്ത്യൻ ജാസ്മിൻ, ഡൗണി ജാസ്മിൻ, സ്റ്റാർ ജാസ്മിൻ എന്നിങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നു. തെലുങ്ക് ഭാഷയിൽ "സന്ന ജാജി മല്ലി" (സന്ന ജജിയാണ് മല്ലി), ബംഗാളിൽ "കുണ്ടൊ" (কুন্দ) എന്നും വിളിക്കുന്നു. അതു ഇന്ത്യൻ ശൈത്യകാലത്തെ പൂക്കൾ ആണ്. മഖ മല്ലിക (സംസ്കൃതം) എന്നും ഇത് അറിയപ്പെടുന്നു. ഇന്ത്യൻ ഹിന്ദു കലണ്ടറിൽ മഖ ശൈത്യകാലത്ത് വിരിയുന്ന പൂക്കൾ ആണ്.
ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ലാവോസ്, ബർമ, തായ്ലാന്റ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലെ തദ്ദേശവാസിയാണ് ജാസ്മിൻ മൾട്ടിഫ്ലോറം. ആകർഷണീയവും സുഗന്ധമുള്ളതുമായ ഈ പുഷ്പങ്ങൾ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വ്യാപകമായി കൃഷിചെയ്യുന്നു. ഫ്ലോറിഡ, ചിയാപാസ്, മധ്യ അമേരിക്ക, ക്യൂൻസ് ലാന്റ്, വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിൽ ഈ ഇനം പ്രകൃതിദത്തമായി കാണപ്പെടുന്നു.[1][2] [3][4]