ജിബൂട്ടിയൻ സിനിമ

ആഫ്രിക്കൻ വൻ‌കരയിലുള്ള ഒരു രാജ്യമായ ജിബൂട്ടിയുടെ സിനിമാ വ്യവസായത്തെ ജിബൂട്ടിയൻ സിനിമ സൂചിപ്പിക്കുന്നു.

ചരിത്രം

[തിരുത്തുക]

ജിബൂട്ടിയിലെ ചലച്ചിത്രങ്ങളുടെ പ്രമേയങ്ങൾ പലതും അവരുടെ സംസ്കാരത്തേയും പുരാതന ആചാരങ്ങളേയും അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഈ കാഴ്ചപ്പാടിൽ നിന്നുകൊണ്ടുതന്നെയായിരുന്നു ഇവിടത്തെ സിനിമകളിലെ പ്രണയങ്ങൾ പോലും ചിത്രീകരിക്കപ്പെട്ടിരുന്നത്. ഫ്രഞ്ച് ഭാഷയിലായിരുന്നു ആദ്യകാലങ്ങളിൽ ഇവിടെ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നത്. 1920-തിലാണ് ഇവിടത്തെ ആദ്യത്തെ പ്രാദേശിക തിയേറ്റർ തുറന്നത്.[1] തുടർന്ന്, 1934-ൽ ഈഡൻ, 1939-ൽ ഒളിമ്പിയ, 1965-ൽ ലെ പാരീസ്, 1975-ൽ അൽ ഹിലാൽ എന്നീ തിയേറ്ററുകൾ കൂടി സ്ഥാപിതമായി.

എഴുപതുകളുടെ ആരംഭത്തോടെ പ്രാദേശിക അഭിനേതാക്കളുടെ പങ്കാളിത്തത്തോടെ ചലച്ചിത്രനിർമ്മാണരംഗത്ത് ചില ശ്രമങ്ങൾ നടന്നു. 1972-ൽ ജി. ബോർഗിന്റെ സംവിധാനത്തിൽ ബർട്ട ഡിജിങ്ക എന്ന ചിത്രമായിരുന്നു അതിൽ ഒന്ന്. 1977-ൽ സ്വാതന്ത്ര്യത്തിനു ശേഷം, സർക്കാർ തലത്തിൽ ചലച്ചിത്ര-നിർമ്മാണ-വിതരണ കമ്പനികളും തിയേറ്ററുകളും വളർന്നുവന്നു. 1990-കളിൽ ജിബൂട്ടിയിലെ ഏറ്റവും വലിയ സിനിമാ കമ്പനികളായിരുന്ന, ഓഡേൺ, ഒളിമ്പിയ, എന്നിവ അടച്ചുപ്പൂട്ടി.[2]

അവലംബം

[തിരുത്തുക]
  1. M. Guedi Ali Omar. "Observatoire Culturel ACP: RAPPORT FINAL REPUBLIQUE DE DJIBOUTI" (PDF). Archived from the original (PDF) on 2016-08-22. Retrieved 2016-07-13.
  2. M. Guedi Ali Omar. "Observatoire Culturel ACP: RAPPORT FINAL REPUBLIQUE DE DJIBOUTI" (PDF). Archived from the original (PDF) on 2016-08-22. Retrieved 2016-07-13.