ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും[1] ആദ്യ മലയാളി വനിതയുമാണ് ജീജാ മാധവൻ (ജനനം : 8 ജനുവരി 1951).[2] കർണാടക ഡി.ജി.പി ആയി പ്രവർത്തിച്ചു. 2011 ൽ വിരമിച്ചു. അറിയപ്പെടുന്ന ചിത്രകാരിയാണ്.[3]
ഗാന്ധിയനായ ടി.കെ. മാധവന്റെ മകളായി തിരുവനന്തപുരത്ത് ജനിച്ചു. യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടി. എറണാകുളം മഹാരാജാസ് കോളേജിലെ അദ്ധ്യാപികയായിരുന്നു. 1976 ൽ കർണാടക കേഡറിലായിരുന്നു ഇവരുടെ നിയമനം. കർണാടക പൊതുമേഖലാ സ്ഥാപനമായ മൈസൂർ മിനറൽസിൻറെ മാനേജിങ് ഡയറക്ടർ ആയി പ്രവർത്തിച്ചു.
'ആർട്ട് മന്ത്ര' എന്ന പേരിൽ ബംഗളൂരുവിൽ ചിത്രകലാ ഫൗണ്ടേഷൻ നടത്തുന്നു.[4]
{{cite news}}
: Check date values in: |accessdate=
(help)
{{cite news}}
: Check date values in: |accessdate=
and |date=
(help)