ജീജാമാതാ ഉദ്യാൻ

വീർമാതാ ജീജാബായ് ഭോസ്ലെ ഉദ്യാൻ
ചത്രപതി ശിവാജി, അമ്മ ജീജാബായ് എന്നിവരുടെ പ്രതിമ
Date opened1861[1]
സ്ഥാനംമുംബൈ, ഇന്ത്യ
നിർദ്ദേശാങ്കം18°58′41″N 72°50′12″E / 18.9781154°N 72.8367457°E / 18.9781154; 72.8367457
Land area48 ഏക്കർ (19 ഹെ)[1]
MembershipsCZA[2]
വീർമാതാ ജീജാബായ് ഭോസ്ലെ ഉദ്യാൻ
Map
തരംസസ്യശാസ്ത്ര ഉദ്യാനം, മൃഗശാല
സ്ഥാനംമുംബൈ (മഹാരാഷ്ട്ര)
Area53 ഏക്കർ
Owned byബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ
Operated byമൃഗശാല ഡയറക്റ്റർ, MCGM, മുംബൈ
Visitors8000 to 30,000 (അവധി ദിവസങ്ങളിൽ)
Species843 [3]
CollectionsSundari(glass pane tree), Castanospermum australe, Coccoloba uvifera

മുംബൈ നഗരത്തിൽ ബൈക്കുള എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഉദ്യാനവും മൃഗശാലയുമാണ് വീർമാതാ ജീജാബായ് ഭോസ്ലെ ഉദ്യാൻ. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിക്കപ്പെട്ട ഈ ഉദ്യാനത്തിന്റെ യഥാർത്ഥ നാമം വിക്റ്റോറിയ ഗാർഡൻസ് എന്നായിരുന്നു. മറാഠിയിൽ തദ്ദേശീയർ ‘റാണിചി ബാഗ്’ (റാണിയുടെ പൂന്തോട്ടം) എന്ന് വിളിച്ചുപോന്നു. 1861-ൽ പണികഴിപ്പിക്കപ്പെട്ട ജീജാമാതാ ഉദ്യാൻ ഇന്ത്യയിലെ ആദ്യത്തെ മൃഗശാലകളിലൊന്നാണ്. [1] [2]

ആകർഷണങ്ങൾ

[തിരുത്തുക]

ഡോ. ഭാവു ദാജി ലാഡ് മ്യൂസിയം, സസ്സൂൺ ക്ലോക്ക് ടവർ എന്നിവ ഈ ഉദ്യാനപരിസരത്താണ്. ഖാരാപുരി ദ്വീപിൽ നിന്ന് കൊണ്ടുവന്ന ആനയുടെ ശിൽപ്പം മൃഗശാലയുടെ കവാടത്തിനു സമീപം കാണാം. പ്രശസ്തമായ കാലാഘോഡ പ്രതിമയും ഇവിടെ സ്ഥിതി ചെയ്യുന്നു. മൃഗശാലയുടെ വളപ്പിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള വ്യത്യസ്ത്യിനം മരങ്ങൾ അവയുടെ പേരും ശാസ്ത്രീയനാമവും എഴുതിയ ഫലകങ്ങളോടെ സംരക്ഷിച്ചു പോരുന്നു. മൃഗശാലയിൽ നീർക്കുതിര, കഴുതപ്പുലി, ആന, നീലക്കാള തുടങ്ങിയ സസ്തനികളും മുതല, പെരുമ്പാമ്പ് തുടങ്ങിയ ഉരഗങ്ങളും ഹംബോൾട്ട് പെൻഗ്വിൻ അടക്കം വിവിധയിനം പക്ഷികളും ഉണ്ട്.

ഹംബോൾട്ട് പെൻഗ്വിനുകൾ

[തിരുത്തുക]

2016-ൽ തെക്കൻ കൊറിയയിലെ കോഎക്സ് അക്വേറിയത്തിൽ നിന്നും 2 കോടി രൂപയോളം മുടക്കി ഇറക്കുമതി ചെയ്യപ്പെട്ട ഹംബോൾട്ട് പെൻഗ്വിനുകളാണ് മൃഗശാലയിലെ മുഖ്യാകർഷണം[4]. 2000 ചതുരശ്ര അടിയിൽ പ്രത്യേകം സജ്ജീകരിച്ച കൂട്ടിലാണ് ഇവയെ പാർപ്പിച്ചിരിക്കുന്നത്. കൂട്ടിലെ താപനില 14-16 ഡിഗ്രി സെൽഷ്യസും വെള്ളത്തിന്റെ താപനില 12-14 ഡിഗ്രി സെൽഷ്യസും ആയി ക്രമീകരിക്കുന്നു[5]. എട്ട് പെൻഗ്വിനുകളെ വരുത്തിയതിൽ ഒരെണ്ണം 2016 ഒക്റ്റോബർ 23-ന് അണുബാധയാൽ മരിച്ചു. മുംബൈയിലെ കാലാവസ്ഥയിലേക്ക് പെൻഗ്വിനുകളെ കൊണ്ടുവന്നതും അവയ്ക്ക് പാശ്ചാത്യപേരുകൾ നൽകിയതും ഒട്ടനവധി വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിതെളിച്ചു[6].

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Veermata Jijabai Bhosale Udyan & Zoo". clickindia.com. ClickIndia. Archived from the original on 24 May 2011. Retrieved 4 July 2011.
  2. 2.0 2.1 "Search Establishment". cza.nic.in. CZA. Retrieved 4 July 2011.
  3. [1]
  4. https://mumbaimirror.indiatimes.com/mumbai/other/mumbai-after-7-months-wait-you-can-now-see-humboldt-penguins-at-byculla-zoo/articleshow/57705991.cms
  5. https://www.cntraveller.in/story/mumbais-humboldt-penguins-worth/
  6. http://www.dnaindia.com/mumbai/report-animal-group-to-protest-procurement-of-humboldt-penguins-by-byculla-zoo-2236789