ജീൻ ജാക്വിസ് ബർലമാക്വി (ജൂൺ 24, 1694 - ഏപ്രിൽ 3, 1748) ജനീവയിലെ നിയമസ്ഥനും രാഷ്ട്രീയ സിദ്ധാന്തകനുമായിരുന്നു. മറ്റു ചിന്തകർ മുന്നോട്ടുവെച്ച പല ആശയങ്ങളും അദ്ദേഹം പ്രചരിപ്പിച്ചു.[1]
റിപ്പബ്ലിക്ക് ഓഫ് ജനീവയിൽ കാൽവിനിസ്റ്റ് കുടുംബത്തിലാണ് ജീൻ ജനിച്ചത്. (16 ആം നൂറ്റാണ്ടിലെ ധനികപശ്ചാത്തല പാരമ്പര്യമുള്ള ഇറ്റാലിയൻ വ്യാപാരി ഫ്രാൻസെസ്കോ ബർലാമച്ചി[2]റിപ്പബ്ലിക്കൻ വികാരത്തിനു വേണ്ടി വധിക്കപ്പെട്ടത്) . ജനീവയിൽ അദ്ദേഹം നിയമങ്ങൾ പഠിക്കുകയും ജനീവ സർവ്വകലാശാലയിൽ എത്തിക്സിന്റെയും ല ഓഫ് നേച്ചറിന്റെയും ബഹുമാനപ്പെട്ട പ്രൊഫസ്സർ ആകുകയും ചെയ്തു. നിയമനം തുടങ്ങുന്നതിനു മുൻപ് അദ്ദേഹം ഫ്രാൻസിലും ഇംഗ്ലണ്ടിലും യാത്ര ചെയ്യുകയും അക്കാലത്തെ പ്രമുഖരായ എഴുത്തുകാരെ പരിചയപ്പെടുകയും ചെയ്തു. .[3]
മടങ്ങിയെത്തിയ അദ്ദേഹം പ്രഭാഷണം നടത്തുകയും അദ്ദേഹത്തിന്റെ ശൈലിയുടെ ലാളിത്യവും, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളുടെ സൂക്ഷ്മതയും നിരന്തരം പ്രശസ്തി നേടുകയും ചെയ്തു. 15 വർഷം അദ്ദേഹം തുടർന്നു. തുടർന്ന് ആരോഗ്യപ്രശ്നങ്ങളാൽ അദ്ദേഹം രാജിവെക്കാൻ നിർബന്ധിതനായി [1] അദ്ദേഹത്തിന്റെ സഹ പ്രവർത്തകർ അദ്ദേഹത്തെ കൗൺസിൽ ഓഫ് സ്റ്റേറ്റ്സിലെ അംഗമായി തെരഞ്ഞെടുത്തു. തത്ത്വജ്ഞാനത്തിന്റെ പേരിൽ തനതായ പ്രായോഗിക ബുദ്ധിശക്തിക്ക് അദ്ദേഹം ഏറെ പ്രശസ്തി നേടിയെടുത്തു. ജനീവയിൽ അദ്ദേഹം അന്തരിച്ചു. [3]